കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദി പറയാന്‍ വേണ്ടി മാത്രമാണ് ആ പ്രസ്താവന, വിവാദത്തില്‍ വിശദീകരണവുമായി ശ്രേയസ് അയ്യര്‍

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ മത്സരങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ഒരു വിവാദം കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. റിക്കി പോണ്ടിംഗും സൗരവ് ഗാംഗുലിയും തന്റെ മാര്‍ഗദര്‍ശിയായതില്‍ ഭാഗ്യവാനാണെന്നായിരുന്നു അയ്യര്‍ പറഞ്ഞത്.

ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?

ipl

ഐപിഎല്‍: ഹൈദരാബാദിനെ കറക്കി വീഴ്ത്തി ചഹല്‍.... കോലിപ്പടയ്ക്ക് വിജയത്തുടക്കം, പത്ത് റണ്‍സ് ജയം!!ഐപിഎല്‍: ഹൈദരാബാദിനെ കറക്കി വീഴ്ത്തി ചഹല്‍.... കോലിപ്പടയ്ക്ക് വിജയത്തുടക്കം, പത്ത് റണ്‍സ് ജയം!!

എന്നാല്‍ ബിസിസിഐ പ്രസിഡന്റായിരിക്കുന്ന സൗരവ് ഗാംഗുലി എങ്ങനെ ഒരു ടീമിന്റെ മെന്ററാകുമെന്ന ചോദ്യം ഇതോടെ ഉയര്‍ന്നുവന്നു. ബിസിസിഐ നിയമപ്രകാരം ഒരാള്‍ ഒന്നില്‍ കൂടുതല്‍ പദവികള്‍ കൈകാര്യം ചെയ്യാന്‍ പാടില്ല എന്നാണ്. അങ്ങനെ വന്നാല്‍ അയാള്‍ രാജിവെക്കണം. എന്നാല്‍ ഈ സാഹചര്യത്തില്‍ താന്‍ പറഞ്ഞതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍.

 ഐപിഎല്‍: ഗവാസ്‌കറിന്റെ പ്രവചനം ഫലിച്ചു.... ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ച് ചഹല്‍, മൂന്ന് വിക്കറ്റ് ഐപിഎല്‍: ഗവാസ്‌കറിന്റെ പ്രവചനം ഫലിച്ചു.... ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ച് ചഹല്‍, മൂന്ന് വിക്കറ്റ്

ഒരു തുടക്കക്കാരനായ ക്യാപ്ടനെന്ന നിലയില്‍, ക്രിക്കറ്റ് കളിക്കാരന്‍, ക്യാപ്ടന്‍ എന്നീ നിലകളില്‍ തന്റെ വളര്‍ച്ചയുടെ ഭാഗമായിരുന്ന റിക്കി പോണ്ടിംഗിനോടും ദാദയോടും താന്‍ നന്ദിയുള്ളവനാണ്. അവര്‍ രണ്ട് പേരും തന്റെ വ്യക്തിപരമായ വളര്‍ച്ചയിലും ഡല്‍ഹി ക്യാപിടല്‍സ് എന്ന നിലയിലും വഹിച്ച പങ്കിന് നന്ദി പറയാന്‍ വേണ്ടിയാണ് ആ പ്രസ്താവന നടത്തിയതെന്ന് ശ്രേയസ് അയ്യര്‍ ട്വീറ്റില്‍ കുറിച്ചു. പഞ്ചാബുമായുള്ള മത്സരത്തില്‍ ടോസിന് ശേഷം സംസാരിച്ച അയ്യരാണ് ഗാംഗുലിയെ കുരുക്കിലേക്ക് നയിച്ചത്. കമന്റേറ്റര്‍ സൈമണ്‍ ഡൗളിനോടായിരുന്നു ശ്രേയസ് സംസാരിച്ചത്.

സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും, ഐപിഎല്ലില്‍ രാജസ്ഥാന്‍-ചെന്നൈ പോരാട്ടം; പോരില്‍ ആരാണ് കേമന്‍?സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും, ഐപിഎല്ലില്‍ രാജസ്ഥാന്‍-ചെന്നൈ പോരാട്ടം; പോരില്‍ ആരാണ് കേമന്‍?

Recommended Video

cmsvideo
IPL 2020 : David Warner Reveals Why SRH lost To RCB | Oneindia Malayalam

ആദ്യ ഘട്ടത്തില്‍ എല്ലാവര്‍ക്കും സംശയമുയര്‍ന്ന കാര്യമായിരുന്നു ഗാംഗുലി ഇത്തവണയും സഹായിച്ചോ എന്ന്. കഴിഞ്ഞ തവണ ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു. എന്നാല്‍ ബിസിസിഐ അധ്യക്ഷനായ ശേഷം ഈ പദവി ഗാംഗുലി ഒഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണയും തനിക്ക് ഗാംഗുലി ഉപദേശം തന്നെന്നും, പ്രകടനവും ക്യാപ്റ്റന്‍സിയും മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നുമാണ് അയ്യര്‍ പറഞ്ഞത്.

ഐപിഎല്‍: സൗരവ് ഗാംഗുലി ഭിന്നതാല്‍പര്യ കുരുക്കില്‍, ശ്രേയസ് അയ്യരുടെ വാക്കുകള്‍ ദാദയ്ക്ക് പൂട്ടിടും!!ഐപിഎല്‍: സൗരവ് ഗാംഗുലി ഭിന്നതാല്‍പര്യ കുരുക്കില്‍, ശ്രേയസ് അയ്യരുടെ വാക്കുകള്‍ ദാദയ്ക്ക് പൂട്ടിടും!!

ദേവ്ദത്തിന്റെ ബാറ്റിംഗ് അഴകുള്ള കാഴ്ചയെന്ന് ഗാംഗുലി, പുത്തന്‍ താരോദയമെന്ന് ചോപ്ര; അഭിനന്ദന പ്രവാഹംദേവ്ദത്തിന്റെ ബാറ്റിംഗ് അഴകുള്ള കാഴ്ചയെന്ന് ഗാംഗുലി, പുത്തന്‍ താരോദയമെന്ന് ചോപ്ര; അഭിനന്ദന പ്രവാഹം

English summary
IPL 2020: Delhi Capitals captain Shreyas Iyer clarifies his Remark on tough slip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X