• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്റ്റോയിനിസിന്റെ അടിക്ക് മായങ്കിന്റെ തിരിച്ചടി, ഒടുവില്‍ ടൈ, സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്ക് ജയം!!

ദുബായ്: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഓവറില്‍ പഞ്ചാബിനെയാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. നേരത്തെ ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പഞ്ചാബ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് സ്‌കോര്‍ തുല്യമാക്കിയത്. 60 പന്തില്‍ 89 റണ്‍സടിച്ച മായങ്ക് അഗര്‍വാള്‍ പഞ്ചാബിന്റെ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ചു. ഏഴ് ഫോറും നാല് ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നു.

ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തു. ഗൗതം 20 റണ്‍സുമെടുത്തു. മറ്റാര്‍ക്കും പഞ്ചാബ് നിരയില്‍ തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചാണ് മായങ്ക് ടീം സ്‌കോര്‍ തുല്യമാക്കിയത്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പഞ്ചാബ് മത്സരം ടൈയിലേക്ക് വീഴ്ത്തി. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ തോല്‍വിയും വഴങ്ങി. രണ്ട് റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ നേടാനായത്. ലോകേഷ് രാഹുലിന്റെയും നിക്കോളാസ് പൂരാന്റെയും വിക്കറ്റുകളും നഷ്ടമായി. ഇതോടെ ഇന്നിംഗ്‌സ് അവസാനിച്ചു. ഡല്‍ഹി ഇത് രണ്ടാം പന്തില്‍ തന്നെ നേടിയെടുത്തു.

നേരത്തെ ഡല്‍ഹിയും സമാനമായ തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ നടത്തിയ വെടിക്കെട്ടാണ് മികച്ച സ്‌കോറിലേക്ക് ഡല്‍ഹിയെ നയിച്ചത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ കൊട്ടിക്കയറുക എന്ന് പറഞ്ഞാല്‍ ഇതാണ്. പഞ്ചാബിന് അത് ശരിക്കും കാണിച്ച് കൊടുത്തിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറി നിന്ന ടീമിനെ വമ്പന്‍ അടികളിലൂടെ മുന്നിലെത്തിച്ചത് മാര്‍ക്കസ് സ്റ്റോയിനിസാണ്. 20 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച് സ്റ്റോയിനിസ് പഞ്ചാബിനെ ഞെട്ടിച്ചു.

അവസാന ഓവറില്‍ മാത്രം 30 റണ്‍സാണ് പിറന്നത്. ക്രിസ് ജോര്‍ദാനാണ് ഈ ഓവര്‍ എറിഞ്ഞത്. തുടക്കത്തില്‍ വന്‍ പതര്‍ച്ചയാണ് ഡല്‍ഹി നേരിട്ടത്.വേഗം കുറഞ്ഞ പിച്ചില്‍ എങ്ങനെ കളിക്കണമെന്ന് യാതൊരു ശ്രദ്ധയും ഇല്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. ഒട്ടും ക്ഷമയില്ലാതെ കളിച്ചാണ് ഡല്‍ഹിയുടെ അഞ്ച് വിക്കറ്റുകളും നഷ്ടമായത്. മൂന്ന് വിക്കറ്റെടുത്ത ഷമിയുടെ പ്രകടനം ഗംഭീരമായിരുന്നു. അതിലേറെ ഡല്‍ഹി ബാറ്റ്സ്മാന്‍മാര്‍ കളിച്ച ഷോട്ടുകളാണ് തീര്‍ത്തും അമ്പരിപ്പിച്ചത്.

പൃഥ്വി ഷാ പതര്‍ച്ചയോടെയാണ് മത്സരം ആരംഭിച്ചത്. ശിഖര്‍ ധവാന്‍ നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി. പൃഥ്വി ഷായുമായുള്ള ആശയക്കുഴപ്പമാണ് പുറത്താവലിലേക്ക് നയിച്ചത്. പിന്നാലെ തന്നെ വമ്പനടിക്ക് ശ്രമിച്ച് ഷായും പുറത്തായി. ഇത് അനാവശ്യ ഷോട്ടായിരുന്നു. മുഹമ്മദ് ഷമിയുടെ ആദ്യ വിക്കറ്റായിരുന്നു ഇത്. അതേ ഓവറില്‍ തന്നെ ഷിമ്രോണ്‍ ഹെറ്റ്മയറെയും ഷമി മടക്കി. സ്വംഗ് ചെയ്ത പന്തിന്റെ ബൗണ്‍സും താരത്തിന്റെ പുറത്താകലിന് കാരണമായി. പിന്നീട് ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്നിംഗ്‌സ് നേരെയാക്കിയത്. 32 പന്തില്‍ 39 റണ്‍സടിച്ച അയ്യര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. മൂന്ന് സിക്‌സറും പറത്തി.

ഋഷഭ് പന്ത് 29 പന്തില്‍ നാല് ബൗണ്ടറി അടക്കം 31 റണ്‍സെടുത്തു. അയ്യരെ ഷമിയും പന്തിനെ ബിഷ്‌ണോയിയുമാണ് പുറത്താക്കിയത്. എന്നാല്‍ പിന്നീട് വന്ന മാര്‍ക്കസ് സ്റ്റോയിനിസ് അടിച്ചുതകര്‍ക്കുന്നതാണ് കണ്ടത്. 20 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച സ്റ്റോയിനിസാണ് ഡല്‍ഹിയുടെ സ്‌കോര്‍ 150 കടത്തിയത്. 21 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കമാണ് താരത്തിന്റെ മികച്ച ഇന്നിംഗ്‌സ് പിറന്നത്. പഞ്ചാബ് നിരയില്‍ 15 റണ്‍സ് വഴി ഷമി മൂന്ന് വിക്കറ്റെടുത്തു. കോട്രെലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

English summary
IPl 2020:delhi defeat kings xi punjab in super over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X