കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍

Google Oneindia Malayalam News

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടെങ്കിലും തന്‍റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള മൂന്ന് സിക്സറുകള്‍ പറത്തി താരമായിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ധോണിയുടേതായി മൂന്ന് സിക്സറുകളാണ് പിറന്നത്. അതില്‍ ഒരു പടുകൂറ്റന്‍ സിക്സ് ചെന്ന് പതിച്ചതാവട്ടെ സ്റ്റേഡിയത്തിന് പുറത്തെ റോഡിലും. ധോണി പറത്തിവിട്ട പന്ത് നടുറോഡില്‍ വീണ് കൂത്തിത്തെറിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

Recommended Video

cmsvideo
IPL 2020 : MS Dhoni's Six Went Over The Stadium and Hit Another Man | Oneindia Malayalam
സഞ്ജുവും സ്മിത്തും

സഞ്ജുവും സ്മിത്തും

മലയാളി താരം സഞ്ജുവിന്‍റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെയും അര്‍ധ സെഞ്ചുറിയുടെ പിന്‍ബലത്തിലായിരുന്നു 217 റണ്‍സെന്ന വിജയ ലക്ഷ്യമായിരുന്നു ചെന്നൈക്ക് മുന്നില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയില്‍ ഡൂപ്ലസി (72), വാട്സണ്‍ (33), മുരളി വിജയ് (21) എന്നിവരൊഴികെ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

കിടിലന്‍ സിക്സറുകള്‍

കിടിലന്‍ സിക്സറുകള്‍

രാജസ്ഥാന് മുന്നില്‍ ചെന്നൈയുടെ തോല്‍വി ഉറപ്പായ ഘട്ടത്തിലായിരുന്നു ധോണിയുടെ മൂന്ന് കിടിലന്‍ സിക്സറുകള്‍ പിറക്കുന്നത്. 19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. വിജയലക്ഷ്യം മറികടക്കാന്‍ അവസാന ഓവറില്‍ ചെന്നൈക്ക് വേണ്ടത് 38 റണ്‍സ്

നാലാമത്തെ ബോളില്‍

നാലാമത്തെ ബോളില്‍

രാജസ്ഥാന് വേണ്ടി അവസാന ഓവര്‍ എറിയാന്‍ എത്തിയത് ടോം കറന്‍. തുടക്കത്തില്‍ ശാന്തമായി ബാറ്റ് വീശിയ ധോണി മൂന്ന്, നാല്, അഞ്ച് ബോളുകളില്‍ നിന്നായിരുന്നു കൂറ്റന്‍ സിക്സുകള്‍ പറത്തിയത്. ഇതില്‍ നാലാമത്തെ ബോളില്‍ നേടിയ സിക്സാണ് 92 മീറ്റര്‍ സഞ്ചരിച്ച് സ്റ്റേഡിയത്തിന് പുറത്തെ റോഡില്‍ വീണത്. റോഡില്‍ നിന്ന് ലഭിച്ച പന്തുമായി ഒരു ആരാധകന്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

32 പന്തില്‍ 47

32 പന്തില്‍ 47

സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ വിജയിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് രാജസ്ഥാന്‍റെ ബാറ്റിങ് മികവിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. 32 പന്തില്‍ 47 റണ്‍സ് നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം. വെറും 19 പന്തിലായിരുന്നു സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചറിയുമാണ് ഇത്. ഒമ്പത് സിക്സുകളായിരുന്നു സഞ്ജു പറത്തിയത്. എന്‍ഡിഗിയ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സ് നേടാനായതും രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണ്ണായമായി.

 പൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചന പൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചന

 തമിഴ്നാട് പിടിക്കാൻ ബിജെപിയുടെ പുതിയ നീക്കം, ജയിലിൽ നിന്ന് ശശികല എഐഎഡിഎംകെയിലേക്ക് തമിഴ്നാട് പിടിക്കാൻ ബിജെപിയുടെ പുതിയ നീക്കം, ജയിലിൽ നിന്ന് ശശികല എഐഎഡിഎംകെയിലേക്ക്

English summary
IPL 2020: Dhoni's Monstrous Hit Landed On Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X