കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പോയുമായി പുതിയ കാരറിലേര്‍പ്പെട്ട് ധോണി; ലക്ഷ്യം ഐപിഎല്‍ സീസണ്‍

Google Oneindia Malayalam News

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് ചെന്നൈ പകരം വീട്ടുമോ? അതോ മുംബൈ ഇന്ത്യന്‍സ് വിജയം ആവര്‍ത്തിക്കുമോ? എന്ന് തുടങ്ങിയ നിരവധി ആകാംക്ഷകളാണ് ഐപിഎല്ലിന്‍റെ പതിമൂന്നാമത് സീസണ്‍ നാളെ അബൂദാബിയില്‍ തുടങ്ങാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ധോണി ക്രീസിലേക്ക് തിരിച്ചു വരുന്നു എന്നതും നാളത്തെ മത്സരത്തിന്‍റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. ഇതിനിടയിലാണ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇന്ത്യയുമായി ധോണി പുതിയ കരാറിലേര്‍പ്പിട്ടിരിക്കുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നത്.

ഏറ്റവും ജനപ്രിയ താരത്തെ തന്നെ കൂട്ടുപിടിച്ച് ഐപിഎല്‍ സീസണില്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ മുന്നേറ്റം സൃഷ്ടിക്കാനാണ് ഒപ്പോയുടെ ശ്രമം. ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റു വരവുള്ള ചൈനയിൽ നിന്നുള്ള ഏറ്റവും ലാഭകരമായ ബ്രാൻഡുകളിലൊന്നാണ് ഓപ്പോ. ഒരു വർഷത്തിലേറെയായി ഒരു ഫോര്‍മാറ്റിലുമുള്ള ക്രിക്കറ്റും കളിക്കാതിരുന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഉണ്ടായിരുന്നിട്ടും, ധോണി ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കായികതാരങ്ങളിൽ ഒരാളായി തുടരുന്നുവെന്നതിന്‍റെ ഉദാഹരണമായാണ് ഈ കരാറിലെ പലരും വിലയിരുത്തുന്നത്.

csk-dhoni-

കഴിഞ്ഞ വർഷം ഡഫ്ആന്‍ഡ് ഫെൽപ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ധോണിയുടെ ബ്രാൻഡ് മൂല്യം 41.2 ദശലക്ഷം യുഎസ് ഡോളറാണെന്നാണ് അവകാശപ്പെടുന്നത്. കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ സെലിബ്രറ്റികളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ രണ്ടാമത്തെ ക്രിക്കറ്റ് കളിക്കാരൻ മാത്രമാണ് അദ്ദേഹം. 39 കാരനായ ധോണി തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒട്ടനവധി ബ്രാന്‍ഡുകളുമായുള്ള കരാറുകളില്‍ ഏര്‍പ്പെടുത്തുന്ന് കാണാന്‍ കഴിയും.

IPL 2020: ധോണിക്ക് സ്വന്തമാക്കാന്‍ പുതിയൊരു നേട്ടം കൂടി, പൂട്ടുമെന്നുറപ്പിച്ച് മുംബൈ, നാളെ പൊടിപാറുംIPL 2020: ധോണിക്ക് സ്വന്തമാക്കാന്‍ പുതിയൊരു നേട്ടം കൂടി, പൂട്ടുമെന്നുറപ്പിച്ച് മുംബൈ, നാളെ പൊടിപാറും

English summary
IPL 2020: Dhoni sigmed new contract with oppo before ipl season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X