കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ഡുപ്ലെസിയുടെ ആകാശത്തേക്ക് ഉയര്‍ന്നുള്ള രണ്ട് ക്യാച്ചുകള്‍, മുംബൈ ഞെട്ടിയത് ഒരോവറില്‍!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ ബാറ്റിംഗ് വലിയ സ്‌കോറിലേക്ക് നീങ്ങാത്തതിന് പിന്നില്‍ രണ്ട് ഗംഭീര ക്യാച്ചുകള്‍. മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ ക്യാച്ചുകളായിരുന്നു ഇത്. ചെന്നൈ താരം വായുവില്‍ ഉയര്‍ന്ന് ചാടി രണ്ട് മുംബൈ താരങ്ങളെ പുറത്താക്കിയ ക്യാച്ചാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. സിക്‌സ് ആവേണ്ടിയിരുന്ന ഷോട്ടുകളാണ് ഡുപ്ലെസി അത്‌ലറ്റിക്ക് മികവില്‍ കൈപ്പിടിയിലൊതുക്കിയത്. മുംബൈ വലിയ സ്‌കോറിലേക്ക് കുതിക്കുകയാണെന്ന് തോന്നിയ ഘട്ടത്തിലായിരുന്നു ഈ ക്യാച്ചുകള്‍ വന്നത്.

1

സൗരഭ് തിവാരിയുടെ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടയില്‍ യാദവ് പുറത്തായി. പക്ഷേ ഹര്‍ദിക് പാണ്ഡ്യ വന്ന് രണ്ട് സിക്‌സറുകള്‍ പറത്തിയതോടെ ചെന്നെ വീണ്ടും സമ്മര്‍ദത്തിലായി. മുംബൈയുടെ ടോപ് സ്‌കോററായസൗരഭ് തിവാരി വമ്പനടികള്‍ പിന്നാലെ നടത്തി. ഇത്തവണ രവീന്ദ്ര ജഡേജയുടെ പന്തുകളായിരുന്നു കൂറ്റനടിക്ക് തിവാരി തിരഞ്ഞെടുത്തത്. ലോംഗോണില്‍ സിക്‌സറടിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഉയര്‍ന്ന് ചാടി ക്യാച്ചെടുത്ത ഡുപ്ലെസി എല്ലാവരെയും ഞെട്ടിച്ചു. സിക്‌സാവുമെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്.

അതേ ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയും കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ അവിടെയും പറന്ന് ചാടിയാണ് ഡുപ്ലെസി ടീമിന്റെ രക്ഷനായത്. ഈ ക്യാച്ചിനെ കമന്റേറ്റര്‍മാര്‍ പോലും വലിയ രീതിയില്‍ അഭിനന്ദിച്ചു. മത്സരത്തെ തീര്‍ത്തും മാറ്റി മറിച്ചത് ഈ ക്യാച്ചാണ്. ഡുപ്ലെസിയെ അഭിനന്ദിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആരാധക പ്രവാഹം തന്നെയുണ്ട്. ഈ രണ്ട് ക്യാച്ചുകള്‍ക്കും ശേഷം മുംബൈയുടെ ഇന്നിംഗ്‌സ് ദുര്‍ബലമാവുന്നതാണ് കണ്ടത്. 180 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയ മുംബൈ 170 റണ്‍സില്‍ താഴെയാണ് സ്‌കോര്‍ ചെയ്തത്.

ചെന്നൈ നിരയില്‍ ഡുപ്ലെസി മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്‌തെങ്കിലും മിസ് ഫീല്‍ഡിംഗുകളും ധാരാളമുണ്ടായിരുന്നു. ലുംഗി എംഗിഡിയുടെ മിസ് ഫീല്‍ഡും ഇതിനിടയില്‍ ശ്രദ്ധിക്കപ്പെട്ടു. തുടക്കത്തില്‍ നല്ല പോലെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു എംഗിഡി. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റെടുത്ത് താരം മികവ് കാണിച്ചു. അതേസമയം മുരളി വിജയുടെ ഭാഗത്ത് നിന്നും മിസ് ഫീല്‍ഡിംഗ് സംഭവിച്ചു. ദീപക് ചാഹറിന്റെ പന്തില്‍ ആയിരുന്നു ആദ്യ പീല്‍ഡിംഗ് പിഴവ്. 14ാം ഓവറില്‍ പിയൂഷ് ചൗളയുടെ പന്തിലും വിജയ് പിഴവ് ആവര്‍ത്തിച്ചു. തപ്പിത്തടഞ്ഞ താരം മുംബൈ അധിക റണ്‍സും അനുവദിച്ചു.

English summary
IPL 2020: faf du plessis stunning catch change mumbai indians big score hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X