കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ 2020: ആര്‍സിബിയെ തോല്‍പ്പിച്ചത് കോലിയുടെ തെറ്റായ തീരുമാനങ്ങള്‍; തുറന്ന് പറഞ്ഞ് മുന്‍ കോച്ച്

Google Oneindia Malayalam News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിമൂന്നാമത് സീസണ് ശനിയാഴ്ച യുഎഇയില്‍ തുടക്കമാവുമ്പോള്‍ ഇത്തവണയെങ്കിലും കപ്പുയര്‍ത്താന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും കഴിയുമോയെന്നാണ് ക്രിക്കറ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഏതു ടീമിനേയും വിറപ്പിക്കാന്‍ പോവുന്ന താര നിരയും കോലിയെന്ന മികച്ച ക്യാപറ്റനും സ്വന്തമായിട്ടും ഇതുവരെ കപ്പുയര്‍ത്താന്‍ കഴിയാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്.

ദില്ലിയും പഞ്ചാബുമാണ് ഇതുവരെ കിരീടം നേടാന്‍ കഴിയാതെ പോയ മറ്റ് രണ്ട് ടീമുകള്‍. പോയകാല ചരിത്രത്തില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് പുതിയ സീസണ് തുടക്കം കുറിക്കാനിരിക്കേയാണ് കോലിയുടെ ചില മുന്‍കാല നിലപാടുകളെ കുറിച്ചുള്ളുള്ള വെളിപ്പെടുത്തലുമായി ടീമിന്‍റെ ഒരു മുന്‍ പരിശീലകന്‍ രംഗത്തെത്തുന്നത്.

തെറ്റായ തീരുമാനങ്ങള്‍

തെറ്റായ തീരുമാനങ്ങള്‍

മികച്ച താര നിരയുണ്ടായിട്ടും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് പല മത്സരങ്ങളിലും തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതിന്‍റെ കാരണം നായകന്‍ കോലിയുടെ തെറ്റായ തീരുമാനങ്ങളായിരുന്നുവെന്നാണ് ടീമിന്‍റെ മുന്‍ പരിശീലകനായ റേ ജെന്നിങ്സ് സൂചിപ്പിക്കുന്നത്. പലപ്പോഴും പരിശീലകന്‍റെ തീരുമാനങ്ങളിലടക്കം കോലി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല

കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല

20 മുതല്‍ 25 വരെ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവരില്‍ നിന്ന് ആരൊക്കെ അവസാന ഇലവനില്‍ ഉണ്ടാകണം ഏതൊക്കെ സാഹചര്യങ്ങളില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തണം എന്ന് തുടങ്ങിയ തീരുമാനങ്ങളൊക്കെ എടുക്കുന്നത് സാധാരണ ഗതിയില്‍ പരിശീലകരാണ്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സില്‍ അങ്ങനെയായിരുന്നില്ലെന്നും റേ ജെന്നിങ്സ് അഭിപ്രായപ്പെടുന്നു.

കുറ്റപ്പെടുത്താന്‍ കഴിയില്ലെ

കുറ്റപ്പെടുത്താന്‍ കഴിയില്ലെ

പരിശീലകന്‍റെ തീരുമാനങ്ങളെ മറികടന്ന് കോലി പലപ്പോഴും സ്വന്തം നിലയ്ക്കുള്ള നിലപാടുകളുമായാണ് മുന്നോട്ടു പോയത്. ഞാന്‍ തിരഞ്ഞെടുക്കുന്ന ടീമില്‍ അദ്ദേഹത്തിന്‍റേതായ മാറ്റങ്ങള്‍ വരുത്തി. ചിലപ്പോൾ അദ്ദേഹം ടീമിൽ അൽപ്പം ഒറ്റപ്പെട്ടവനായിരുന്നു. ചിലപ്പോൾ, തെറ്റായ കളിക്കാരെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ കോലിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ജെന്നിങ്സ് പറഞ്ഞു. ക്രിക്കറ്റ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു റേ ജെന്നിങ്സിന്‍റെ വെളിപ്പെടുത്തല്‍.

വ്യത്യസ്തമായ സാഹചര്യം

വ്യത്യസ്തമായ സാഹചര്യം

മറ്റ് അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഐപിഎല്ലിന്‍റേത്. ആറ് ആഴ്ചക്കുള്ളില്‍ ചില താരങ്ങള്‍ക്ക് തങ്ങളുടെ ഫോം കണ്ടെത്താന്‍ സാധിക്കും. മറ്റ് ചിലര്‍ക്കാവട്ടെ ഇതിന് സാധ്യമാവതെ വരികയോ ഫോം നഷ്ടമാവുകയോ ചെയ്യും. അതിനാല്‍ ഏതുഘട്ടത്തിലും വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ടീമിനൊപ്പം ഉണ്ടാവേണ്ടതുണ്ട്.

പക്വതയാര്‍ജ്ജിക്കുന്ന കോലി

പക്വതയാര്‍ജ്ജിക്കുന്ന കോലി

ഞാന്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ഭാഗമായിരുന്നപ്പോള്‍ ഇത്തരം താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകനായ കോലിയുടെ നിലപാട് ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ പഴയകാര്യങ്ങളാണ്. ദിനങ്ങള്‍ കടന്നു പോവുമ്പോള്‍ കോലി കൂടുതല്‍ പക്വതയാര്‍ജ്ജിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ജെന്നിങ്സ് പറഞ്ഞു.

വിജയലക്ഷ്യങ്ങൾ ചെറുതാണ്

വിജയലക്ഷ്യങ്ങൾ ചെറുതാണ്

ഐപിഎല്‍ കിരീടങ്ങള്‍ നേടിത്തുടങ്ങാന്‍ അവന് സാധിക്കട്ടേയെന്നും ജെന്നിങ്സ് പ്രത്യാശ പ്രകടിപ്പിച്ചു. ആർ‌സി‌ബിയുടെ നേതൃത്വ നിരയില്‍‌ കോഹ്‌ലി മുൻ‌പന്തിയിലായിരുന്നിട്ടും അതിനൊത്ത ഫലം ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമായിരുന്നു ' ഐപിഎല്ലിൽ വിജയലക്ഷ്യങ്ങൾ ചെറുതാണ്. എന്തായാലും മുൻകാലത്തെ അനുഭവങ്ങളിൽ നിന്ന് കോലി പാഠങ്ങൾ പഠിച്ചിട്ടുണ്ടാകും. ഇത്തവണ കൂടുതൽ മികവോടെ ടീമിനെ നയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'

ഒരുപാട് ഉത്തരവാദിത്വങ്ങള്‍

ഒരുപാട് ഉത്തരവാദിത്വങ്ങള്‍

ഫൈനലുകളിലും സെമി ഫൈനലുകളിലും തന്‍റെ ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ അദ്ദേഹം തീർച്ചയായും വളരെയധികം വിജയങ്ങൾ നേടും. ചിലപ്പോഴൊക്കെ തന്‍റെ സഹതാരങ്ങളുമായി കോലി വേണ്ടത്ര സമയം ചിലവഴിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ എനിക്കത് മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ടീമിന്‍റെ പ്രകടനത്തിന്‍റെ കാര്യത്തില്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നത് പ്രധാന ഘടമാണെന്നും ജെന്നിങ്സ് പറഞ്ഞു.

അവിശ്വസനീയമായ ക്രിക്കറ്റ് ബുദ്ധി

അവിശ്വസനീയമായ ക്രിക്കറ്റ് ബുദ്ധി

അവിശ്വസനീയമായ ഒരു ക്രിക്കറ്റ് ബുദ്ധിയുള്ള ഒരു കളിക്കാരനാണ് വിരാട് കോലി. അതേസമയം ചില പ്രശ്നങ്ങളും അദ്ദേഹം നേരിട്ടിരുന്നു. അന്നത്തെ സമയത്ത് കോലിയെ നയിക്കാന്‍ ആരെങ്കിലും ഒപ്പം വേണമായിരുന്നു. വളരെ മികച്ച താരവും പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നവനാണ് കോലി. അദ്ദേഹത്തിന്‍റെതായ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും ജെന്നിങ്സ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
IPL 2020: 5 IPL winners who are now coaches of franchises | Oneindia Malayalam
2009 മുതല്‍ 2014 വരെ

2009 മുതല്‍ 2014 വരെ

2009 മുതല്‍ 2014 വരെയുള്ള 5 സീണണുകളിലായിരുന്നു ജെന്നിങ്‌സ് ആര്‍സിബിയെ പരിശീലിപ്പിച്ചത്. 2008 ല്‍ ലീഗ് ഘട്ടം കടക്കാതിരുന്ന ടീമിനെ 2009 ല്‍ രണ്ടാംസ്ഥാനത്ത് എത്തിക്കാന്‍ ജെന്നിങ്സിന് സാധിച്ചു. 2019 ല്‍ പ്ലേഓഫിലും 2011 ല്‍ വീണ്ടും റണ്ണേഴ്സ് അപ്പാവാനും ജെന്നിങ്സിന്‍റെ പരിശീലനത്തിന് കീഴില്‍ റോയല്‍ ചലഞ്ചേഴ്സിന് സാധിച്ചു. എന്നാല്‍ 2102, 2013, 2013 സീസണുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ജെന്നിങ്സ് ടീമില്‍ നിന്നും പുറത്ത് പോവുകയായിരുന്നു.

പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍

English summary
ipl 2020: former rcb coach ray jennings about virat kohli and bangalore royal challengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X