• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോലിയും ഡിവില്യേഴ്‌സും അല്ല.... ആര്‍സിബിയില്‍ താരമാകുന്നത് മറ്റൊരാള്‍, ഗവാസ്‌കറിന്റെ പ്രവചനം!!

മുംബൈ: ഐപിഎല്ലില്‍ വമ്പന്‍ ടീമുണ്ടായിട്ടും ഇതുവരെ കിരീടം നേടാത്തവരുടെ ഇടയിലാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്ഥാനം. ഇതുവരെ പ്രതിഭയ്‌ക്കൊത്ത പ്രകടനം വിരാട് കോലി നയിക്കുന്ന ആര്‍സിബിയില്‍ നിന്നുണ്ടായിരിക്കുകയാണ്. ഇത്തവണ പക്ഷേ ഒരുങ്ങി തന്നെയാണ് ആര്‍സിബി വരുന്നത്. ആരോണ്‍ ഫിഞ്ചും ക്രിസ് മോറിസും പോലുള്ള വമ്പന്‍ താരങ്ങളാണ് ഇത്തവണ അവരുടെ ടീമിലുള്ളത്. അണിയറയില്‍ മുന്‍ ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹീസണും സൈമണ്‍ കാറ്റിച്ചും. ഇത്തവണ ആര്‍സിബില്‍ പുത്തനൊരു താരോദയം ഉണ്ടാവുമെന്ന് ഇതിഹാസ താരം ഗവാസ്‌കര്‍ പ്രവചിക്കുന്നു.

എന്തുകൊണ്ട് കിരീടം നേടുന്നില്ല

എന്തുകൊണ്ട് കിരീടം നേടുന്നില്ല

ഐപിഎല്ലില്‍ ആര്‍സിബി കിരീടം നേടാത്തത് വലിയ തമാശയായി തോന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. വിരാട് കോലിയും എബി ഡിവില്യേഴ്‌സും ഉള്ള ഏതൊരു ടീമും കുറവ് റണ്‍സ് നേടാന്‍ പാടില്ല. അത് തന്നെയാണ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ പരാജയം. ഇവര്‍ രണ്ടുപേരും പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് ആ നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. പുതിയൊരു കോച്ച് അവര്‍ക്കുണ്ട്. അത് അവരുടെ തലവര മാറ്റുമെന്ന് പ്രതീക്ഷിക്കാം.

കോലിയും ഡിവില്യേഴ്‌സുമല്ല

കോലിയും ഡിവില്യേഴ്‌സുമല്ല

ആര്‍സിബിയുടെ തലവര മാറ്റാന്‍ പോകുന്ന താരം വിരാട് കോലിയോ ഡിവില്യേഴ്‌സോ ആയിരിക്കില്ല. യുഎഇയിലെ പിച്ചുകള്‍ വളരെ സ്ലോയാണ്. ഈ സാഹചര്യത്തില്‍ എബിയും കോലിയും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. സ്പിന്നര്‍മാര്‍ വരുന്നതിന് മുമ്പ് ഇവര്‍ക്ക് നല്ല സ്‌കോര്‍ ഒരുക്കാന്‍ സാധിക്കും. പക്ഷേ ബെംഗളൂരുവിന്റെ മാച്ച് വിന്നര്‍ ഇവരായിരിക്കില്ല. ലെഗ്‌സ്പിന്നര്‍ യുസവേന്ദ്ര ചാഹല്‍ ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് കാരണമാകുമെന്നും, അത്തരം പിച്ചുകളാണ് യുഎഇയില്‍ ഉള്ളതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

മുംബൈ ടീം

മുംബൈ ടീം

മുംബൈ ടീമിനെയും ഇതിനിടെ ഗവാസ്‌കര്‍ തിരഞ്ഞെടുത്തു. മുംബൈ കിരീടം നേടാന്‍ വളരെ സാധ്യതയുള്ള ടീമാണ്. പക്ഷേ അവര്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് അത്. പരിചയസമ്പന്നരായ സ്പിന്നര്‍മാര്‍ മുംബൈയ്ക്കില്ല. രാഹുല്‍ ചാഹര്‍ മാത്രമാണ് ഇപ്പോള്‍ സ്പിന്നറായി ഉള്ളത്. അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങിയ വേദികള്‍ സ്പിന്നിനെ പിന്തുണയ്ക്കുന്നതാണ്. ഇതിനെ രോഹിത് ശര്‍മ എങ്ങനെ മറികടക്കുമെന്നത് ഇക്കാര്യത്തില്‍ വളരെ നിര്‍ണായകമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ ധാരാളം

പ്രശ്‌നങ്ങള്‍ ധാരാളം

മുംബൈയുടെ മധ്യനിര മറ്റൊരു പ്രശ്‌നമാണ്. ധാരാളം താരങ്ങള്‍ അവിടെയുണ്ട്. കിരോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക്, ക്രുണാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരുണ്ട്. ഇവരില്‍ ആരെ ആദ്യം കളിപ്പിക്കുമെന്നത് വലിയ ആശങ്കയാണ്. ക്വിന്റണ്‍ ഡികോക്കിനെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കണം. സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ കളിക്കട്ടെ, ഇഷാന്‍ കിഷന്‍ നാലാം നമ്പറിലും കളിക്കട്ടെ, പൊള്ളാര്‍ഡ്, ഹര്‍ദിക് എന്നിവര്‍ അടുത്ത പൊസിഷനുകളില്‍ കളിക്കണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു.

cmsvideo
  IPL 2020: MI vs CSK ഇരു ടീമിലെയും കൊമ്പന്മാര്‍ ആരൊക്കെ | Oneindia Malayalam

  English summary
  ipl 2020: gavaskar picks game changer in rcb
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X