• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിങ്കം സ്റ്റൈലിൽ 'തല'യുടെ മടങ്ങിവരവ്..! ധോണിക്കായി സാക്ഷിയുടെ സന്ദേശം ഇങ്ങനെ; ഏറ്റെടുത്ത് ആരാധകരും

ദുബായ്: നിരവധി ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ 437 ദിവസങ്ങള്‍ക്ക് ശേഷമാണ് ധോണി വീണ്ടും ക്രീസിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് വിജയിച്ചതോടെ സന്തോഷം ഇരട്ടിയായി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മത്സരം ദുബായിലേക്ക് മാറ്റിയെങ്കിലും ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്തിരുന്നത് ധോണിയുനടെ മടങ്ങിവരവായിരുന്നു. കഴിഞ്ഞ ലോകകപ്പിന്‍രെ സെമി ഫൈനലില്‍ റണ്ണൗട്ടായി മടങ്ങിയ ധോണിയെ ഗ്രൗണ്ടില്‍ കാണുന്നത് കഴിഞ്ഞ ദിവസമാണ്. തലയുടെ മടങ്ങിവരവ് ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുമ്പോള്‍ ഭാര്യ സാക്ഷി പങ്കുവച്ച സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സിങ്കം സ്‌റ്റൈല്‍

സിങ്കം സ്‌റ്റൈല്‍

മടങ്ങിവരവില്‍ വ്യത്യസ്തമായ ലുക്കിലാണ് താരം ഇന്നലെ ഗ്രൗണ്ടിലിറങ്ങിയത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ ഹിറ്റാക്കി മാറ്റിയ സിങ്കം സ്റ്റൈലിലാണ് ധോണിയുടെ വരവ്, ഇത് ആരാധകരെ ശരിക്കും ആവേശത്തിലാഴ്ത്തി. രണ്ടാം വരവിലെ ബാറ്റിംഗ് ഒന്ന് പാളിയെങ്കിലും ഡിആര്‍എസ് രക്ഷയ്‌ക്കെത്തുകയായിരുന്നു.

സാക്ഷിയുടെ പ്രതികരണം

സാക്ഷിയുടെ പ്രതികരണം

തിരിച്ചുവരവ് ആരാധകര്‍ ഏറ്റെടുക്കുന്നതകിനിടെയാണ് ഭാര്യ സാക്ഷിയുടെ പ്രതികരണം എത്തിയത്. ഹൗ ഹാന്‍ഡ്‌സം എന്ന കുറിപ്പാണ് സാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. ധോണിയുടെ പുതിയ ചിത്രവും സാക്ഷി പങ്കുവച്ചിരുന്നു. ചിത്രവും സന്ദേശവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നീണ്ട ഇടവേള

നീണ്ട ഇടവേള

നീണ്ട നാളത്തെ ഇടവേള താരം എടുത്തിരുന്നെങ്കിലും ശാരീരികമായി അദ്ദേഹം ഫിറ്റായിരുന്നു, ക്രിക്കറ്റില്‍ നിന്ന് എടുത്ത ഇടവേളയ്ക്കിടെ താന്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുകയായിരുന്നെന്ന് ധോണി ടോസ് സമയത്ത് മുരളി കാര്‍ത്തിക്കിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

ധോണിയുടെ തന്ത്രങ്ങള്‍

ധോണിയുടെ തന്ത്രങ്ങള്‍

ധോണിയെന്ന നായകന്റെ തിരഞ്ഞെടുപ്പുകള്‍ കൃത്യമായി പ്രതിഫലിച്ച മത്സരം കൂടിയാണ കഴിഞ്ഞ ദിവസം അബുദാബി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് തീരുമാനങ്ങളാണ് മത്സരത്തില്‍ നിര്‍ണായകമായി മാറ്റിയത്. പിയൂഷ് ചൗള മുതല്‍ ഡുപ്ലെസി വരെയുള്ളവര്‍ക്ക് അതില്‍ റോളുണ്ടായിരുന്നു. ബാറ്റിംഗ് പൊസിഷനിലെ കൃത്യമായ മാറ്റവും ഇന്നലത്തെ മത്സരത്തില്‍ വിജയിക്കുന്നതിന് കാരണമായി.

ധോണിയുടെ ആ 'മൈന്‍ഡ്' ഗെയിം അപാരം; മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ആ തന്ത്രം ഇങ്ങനെ..

ചെന്നൈ ആരാധകര്‍ക്ക് നിരാശ; വരും മത്സരങ്ങളിലും ബ്രാവോ കളിക്കാനിറങ്ങില്ലെന്ന് ഫ്ളമിങ്

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഡല്‍ഹി പോരാട്ടം: നായകനായി രാഹുൽ, യുവാക്കളുടെ കരുത്തിൽ ശ്രേയസും, സാധ്യതകൾ

ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

English summary
IPL 2020: How Handsome, Wife Sakshi reaction on MS Dhoni's return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X