കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ഒട്ടും ക്ഷമയില്ലാതെ ഡല്‍ഹി, അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞത് 5 പേര്‍, കരകയറിയില്ല!!

Google Oneindia Malayalam News

ദുബായ്: വേഗം കുറഞ്ഞ പിച്ചില്‍ എങ്ങനെ കളിക്കണമെന്ന് യാതൊരു ശ്രദ്ധയും ഇല്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. ഒട്ടും ക്ഷമയില്ലാതെ കളിച്ചാണ് ഡല്‍ഹിയുടെ അഞ്ച് വിക്കറ്റുകളും നഷ്ടമായത്. മൂന്ന് വിക്കറ്റെടുത്ത ഷമിയുടെ പ്രകടനം ഗംഭീരമായിരുന്നു. അതിലേറെ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ കളിച്ച ഷോട്ടുകളാണ് തീര്‍ത്തും അമ്പരിപ്പിച്ചത്. എങ്ങനെ ഇത്തരമൊരു പിച്ചില്‍ കളിക്കണമെന്ന് അറിയാത്തത് പോലെയായിരുന്നു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനങ്ങള്‍. പൃഥ്വി ഷാ യാതൊരു സാങ്കേതികതയും മത്സരത്തില്‍ പ്രകടിപ്പിച്ച എന്നതാണ് നിരാശാജനകം.

1

ആദ്യ ഓവറിലെ ആദ്യ റണ്‍സ് വരുന്നത് ബൗണ്ടറിയിലൂടെയാണ്. എന്നാല്‍ ഒട്ടും ആത്മവിശ്വാസമുള്ള ഷോട്ടായിരുന്നു ഇത്. ഡ്രൈവിന് ശ്രമിച്ച ഷായുടെ ബാറ്റിന്റെ എഡ്ജ് തട്ടിയാണ് പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞത്. എന്നാല്‍ ഇത് മിസ്ഹിറ്റായിരുന്നു. പിന്നീട് സ്വിംഗ് ചെയ്ത പന്ത് നേരിടാന്‍ പൃഥ്വി ഷാ ശരിക്കും ബുദ്ധിമുട്ടി. പന്ത് പാഴായതോടെ ഷായുടെ ക്ഷമയും നശിച്ചു. എന്നാല്‍ കോട്രെലിന്റെ ആദ്യ ഓവറില്‍ വെറും അഞ്ച് റണ്‍സാണ് ലഭിച്ചത്. ധവാന്‍ ഈ ഓവറില്‍ ഒരു പന്താണ് നേരിട്ടത്.

ധവാന് അടുത്ത ഓവറില്‍ സിംഗിളെടുത്ത് കൊടുത്ത് ഷാ സ്‌ട്രൈക്ക് കൈമാറി. എന്നാല്‍ ധവാന്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ആവേശത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. പൃഥ്വി ഷായുമായുള്ള ആശയക്കുഴപ്പത്തിലാണ് ധവാന് വിക്കറ്റ് നഷ്ടമായത്. ഔട്ടായ ശേഷം ധവാന്‍ ദേഷ്യത്തോടെ ഷായെ നോക്കി അത് ഓടാമായിരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം റണ്‍സ് കൃത്യമായി വരാത്തതിന്റെ നിരാശ ധവാനിലും ടീമിലും പ്രകടമായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ പൃഥ്വി ഷായും അനാവശ്യമായ വമ്പടിക്ക് മുതിര്‍ന്ന് പുറത്തായി ക്രീസില്‍ പിടിച്ചുനില്‍ക്കുന്നതിന് ക്ഷമയില്ലാതെയാണ് ഷാ പുറത്തായത്.

അതേസമയം മൂന്ന് വിക്കറ്റ് പോയതോടെ പ്രതിരോധത്തിലായ ഡല്‍ഹി പിന്നീട് പതിയെ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. ശ്രേയസ് അയ്യരും റിഷഭ് പന്തും ക്ഷമയോടെയാണ് കളിച്ചത്. ഇതിന്റെ ഫലം ഇന്നിംഗ്‌സില്‍ പ്രകടമായിരുന്നു. പക്ഷേ സ്പിന്‍ വന്നതോടെ റണ്‍സ് വലിയ തോതില്‍ ഒഴുകുന്നത് കുറഞ്ഞു. ഇതാണ് രണ്ടുപേരുടെയും പുറത്താകലിലേക്ക് നയിച്ചത്. സിക്‌സറുകള്‍ പറത്തി കളത്തില്‍ നിലയുറപ്പിച്ച ശ്രേയസ് അനാവശ്യ ഷോട്ടിനാണ് ഷമിയുടെ പന്തില്‍ ശ്രമിച്ചത്. ബിഷ്‌ണോയിയുടെ പന്തില്‍ ബൗണ്ടറി നേടിയിട്ടും വലിയൊരു ഷോട്ടിന് കൂടി ശ്രമിച്ചാണ് പന്ത് പുറത്തായത്.

English summary
IPl 2020: impatiecne led to delhi capitol's collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X