• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് കാലത്ത് കടല്‍ കടന്ന് ഐപിഎല്‍; പുതിയ മാറ്റങ്ങളും നിയമങ്ങളും എന്തൊക്കെ?

ദുബായ്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ഉണ്ടാകുമോ എന്ന് സംശയിച്ചിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ ആംരഭിച്ചിരിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ തന്നെ സ്റ്റേഡിയത്തിലെ കാലിയായ സീറ്റുകളെ സാക്ഷിയാക്കിയാണ് ഓരോ മത്സരവും നടക്കുന്നത്. വ്യത്യസ്ത സാഹചര്യമായതിനാല്‍ തന്നെ മത്സരങ്ങളുടെ ക്രമങ്ങളിലും നിയമങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം...

മത്സരക്രമം

മത്സരക്രമം

ആകെ 56 മത്സരങ്ങളാണ് നവംബര്‍ മൂന്ന് അവസാനിക്കുന്ന ലീഗ് റൗണ്ടില്‍ നടക്കുക. മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ 24 എണ്ണം നടക്കുന്നത് ദുബായ് സ്‌റ്റേഡിയത്തിലും 20 എണ്ണം അബുദാബി സ്‌റ്റേഡിയത്തിലും 12 എണ്ണം ഷാര്‍ജയിലെ സ്‌റ്റേഡിയത്തിലുമാണ്. അദ്യ ദിവസം കളിച്ച മുംബൈ തന്നെയാണ് നവംബര്‍ മൂന്നിന് നടക്കുന്ന ലീഗിലെ അവസാന മത്സരം ഹൈദരബാദിനോട് കളിക്കുന്നത്.

ഫൈനല്‍ മത്സരങ്ങളുടെ ക്രമം

ഫൈനല്‍ മത്സരങ്ങളുടെ ക്രമം

ക്വാളിഫയര്‍, പ്ലേ ഓഫ് , ഫൈനല്‍ മത്സരങ്ങളുടെ ക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അവസാന റൗണ്ട് മത്സരങ്ങള്‍ അബുദാബി, ഷാര്‍ജ സ്റ്റേഡിയങ്ങളിലും നവംബര്‍ 10ലെ ഫൈനല്‍ മത്സരം ദുബായ് സ്റ്റേഡിയത്തിലുമാണ് നടക്കാന്‍ സാധ്യത.

കളിക്കാരുടെ ലിസ്റ്റ്

കളിക്കാരുടെ ലിസ്റ്റ്

മത്സരത്തിന് ഇറങ്ങാനുള്ള 11 പേര്‍ക്കൊപ്പം ഫീല്‍ഡിംഗിന് പകരക്കാരനായി ഇറങ്ങാനുദ്ദേശിക്കുന്ന നാല് കളിക്കാരുടെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് ക്യാപ്ടന്‍ ടോസിന് വരുമ്പോള്‍ തയ്യാറാക്കി നല്‍കണം. ആദ്യ പതിനൊന്ന് പേരുടെ പട്ടികയില്‍ നാലില്‍ അധികം വിദേശ താരങ്ങളുടെ പേര് ഉള്‍പ്പെടുത്തരുത്. പകരക്കാര്‍ ഫീല്‍ഡിംഗിന് ഇറങ്ങുന്ന സാഹചര്യത്തില്‍ ഒരു സമയത്ത് നാലിലധികം വിദേശ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടാകരുത്.

ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍

ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍

ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍. ബാറ്റ്‌സ്മാന്റെ ലെഗ് സൈഡില്‍ അഞ്ചില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ നിയോഗിക്കാന്‍ അനുവാദമില്ല. പവര്‍ പ്ലേ ഓവറില്‍ നിയന്ത്രണങ്ങള്‍ വേറെയുമുണ്ട്. 20 ഓവര്‍ മത്സരത്തില്‍ ആദ്യത്തെ ആറ് ഓവറുകളാണ് പവര്‍പ്ലേ ഓവറുകള്‍. മൊത്തം ഓവറുകളുടെ എണ്ണം കുറഞ്ഞാല്‍ പവര്‍ പ്ലേ ഓവറുകളുടെ എണ്ണവും ആനുപാദികമായി കുറയും.

ഫ്രീ ഹിറ്റ്

ഫ്രീ ഹിറ്റ്

ഏതെങ്കിലും ഒരു കാരണം കൊണ്ട് പന്ത് നോബാളായാല്‍ അടുത്ത ബോള്‍ ഫ്രീ ഹിറ്റ് ആയിരിക്കും. നോബോളില്‍ ഔട്ട് അകുന്നതല്ലാതെ ആ പന്തില്‍ ബാറ്റ്‌സ്മാന്‍ ഔട്ട് ആകുകയല്ല എന്നതാണ് ഫ്രീഹിറ്റിന്റെ ഗുണം.

എന്താണ് പ്ലേയര്‍ റിവ്യു

എന്താണ് പ്ലേയര്‍ റിവ്യു

അമ്പയറുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്നതിന് മിതമായ അവസരങ്ങള്‍ ഇരുടീമുകള്‍ക്കും നല്‍കുന്നതാണ് പ്ലേയര്‍ റിവ്യൂ. ബാറ്റ്‌സ്മാനും ഫീല്‍ഡിംഗ് ക്യാപ്ടനുമാണ് റിവ്യൂ നിര്‍ദ്ദേശിക്കാനുള്ള അവകാശം. അമ്പയര്‍ തീരുമാനം എടുത്ത് 15 സെക്കന്റുകള്‍ക്ക് വേണം റിവ്യൂ സംബന്ധിച്ച് തീരുമാനം സ്വീകരിക്കാന്‍. ഒരു ഇന്നിംഗ്‌സില്‍ ഒരു റിവ്യു തെറ്റുന്നതോടെ ഇതിനുള്ള അവകാശം നഷ്ടമാകും.

cmsvideo
  ബാറ്റിലും ബോളിലും മാജിക്ക് കാണിച്ച് സ്‌റ്റോയ്‌നിസ്‌ | Oneindia Malayalam
  സൂപ്പര്‍ ഓവര്‍

  സൂപ്പര്‍ ഓവര്‍

  ഇരു ടീമുകളും ബാറ്റ് ചെയ്തു കഴിഞ്ഞതിന് ശേഷം സ്‌കോര്‍ തുല്യമാകുന്ന അവസ്ഥയുണ്ടായാല്‍ മത്സരം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് സൂപ്പര്‍ ഓവര്‍. ഒരു ഓവര്‍ വീതമുള്ള ഇന്നിംഗ്‌സുകളാണ് സൂപ്പര്‍ ഓവര്‍. മൂന്ന് പേര്‍ക്കാണ് ഒരു ടീമില്‍ നിന്ന് ബാറ്റ് ചെയ്യാന്‍ സാധിക്കുക. ബാറ്റ് ചെയ്യുന്നവരുടെയും ബോള്‍ ചെയ്യുന്നവരുടെയും പേരുകള്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് നല്‍കണം.

  ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്

  താരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലം

  മത്സരത്തിന് മുന്നെ ദില്ലിക്ക് തിരിച്ചടി?; സൂപ്പര്‍ താരത്തിന് പരിക്ക്, ഇന്ന് ടീമിലുണ്ടായേക്കില്ല

  English summary
  IPL 2020; IPL matches during the covid; What are the new changes and rules?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X