കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ 2020; ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനമാണോ ലക്ഷ്യം?, സഞ്ജു മനസ്സ് തുറക്കുന്നു

Google Oneindia Malayalam News

ഐപിഎല്‍ 2020 ന്‍റെ ആദ്യ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരയ ചെന്നൈ സുപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോണി ക്രീസിലേക്ക് മടങ്ങി വരുന്നു എന്നുള്ളതും ഇന്നത്തെ മത്സരത്തിന്‍റെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. കിരീടത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തിയാവില്ലെന്ന് വ്യക്തമാക്കി ഒരോ ടീമും മൈതാനത്തിറങ്ങുമ്പോള്‍ അവരുടെ അവകാശ വാദങ്ങള്‍ക്ക് പിന്തുണയേകുന്ന ഒട്ടനവധി കണക്കുകളും റെക്കോര്‍ഡുകളും ഉണ്ട്. ഐപിഎലിന്‍റെ കഴിഞ്ഞ 12 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ റെക്കോര്‍ഡുകളും നേട്ടങ്ങളുമാണ് നമ്മള്‍ ഇവിടെ ആദ്യം പരിശോധിക്കുന്നത്.

 പ്രതിസന്ധി ഘട്ടത്തിലും

പ്രതിസന്ധി ഘട്ടത്തിലും

ഈ പ്രതിസന്ധി ഘട്ടത്തിലും ടൂര്‍ണമെന്‍റ് നടത്താന്‍ ഐപിഎല്‍ സംഘാടകരും ബിസിസിഐയും നടത്തിയ ശ്രമങ്ങള്‍ പ്രസംസനീയമാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ വീണ്ടും മൈതനാത്ത് ഇറങ്ങാനും മത്സരങ്ങള്‍ ആസ്വദിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ ഐപിഎല്ലിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും സഞ്ജു പറയുന്നു.

ഏറെ വ്യത്യസ്തം

ഏറെ വ്യത്യസ്തം

വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്തവണത്തെ ഐപിഎല്‍ ഏറെ വ്യത്യസ്തമായിരിക്കുമെന്നും സഞ്ജു അഭിപ്രായപ്പെടുന്നു. എല്ലാ ടീമുകളും മൂന്ന് സ്റ്റേഡിയങ്ങളില്‍ കളിക്കണം. അതിനാല്‍ ആര്‍ക്കും ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം സ്വന്തമാക്കാന്‍ കഴിയില്ല. വളരെ സന്തുലിതമായ ഒരു ടൂര്‍ണമെന്‍റായിരിക്കും ഇത്. മികച്ച ടീം എല്ലായ്പ്പോഴും വിജയിക്കും

കാണികളെ മിസ്സ് ചെയ്യും

കാണികളെ മിസ്സ് ചെയ്യും

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ വീണ്ടും കളിക്കാന്‍ പോവുന്നതിന്‍റെ ത്രില്ലിലാണ് എല്ലാവരും. മത്സരങ്ങള്‍ കാണികളില്ലാത്ത മൈതാനങ്ങളില്‍ നടക്കുന്നുവെന്നത് വളരെ ബുദ്ധിമുട്ടിയേറിയ കാര്യമാണ്. കാണികളെ ഞങ്ങള്‍ വളരെയധികം ഞങ്ങള്‍ മിസ്സ് ചെയ്യും. ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ മാത്രമേ ഇത് എത്ര മാത്രം വ്യത്യസ്തമായ അനുഭവമായിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും സഞ്ജു പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ സ്ഥാനം

വിക്കറ്റ് കീപ്പര്‍ സ്ഥാനം

ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ മികച്ച പ്രകടനം നടത്തിയേ തീരൂവെന്നത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നുള്ളതും സഞ്ജു വ്യക്തമാക്കുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ നമ്മുടെ നിയന്ത്രണങ്ങളില്‍ വരുന്ന കാര്യമല്ല. ഇന്ത്യന്‍ ടീമിനെക്കുറിച്ചല്ല, മറിച്ച് ഐപിഎല്ലില്‍ തന്‍റെ ടീമിനെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കുന്നതിനെ കുറിച്ച് മാത്രമേ ഇപ്പോള്‍ ചിന്തിക്കാനുള്ളതെന്നും സഞ്ജു പറഞ്ഞു.

സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

 ഐപിഎല്‍ 2020; ഉയര്‍ന്ന വിജയശതമാനം ചെന്നൈക്ക് സ്വന്തം, പക്ഷെ മുംബൈക്ക് മുന്നില്‍ പതറും, കണക്കുകള്‍ ഐപിഎല്‍ 2020; ഉയര്‍ന്ന വിജയശതമാനം ചെന്നൈക്ക് സ്വന്തം, പക്ഷെ മുംബൈക്ക് മുന്നില്‍ പതറും, കണക്കുകള്‍

English summary
IPL 2020;Is Dhoni's place in the Indian team sanju's goal? Sanju opens his mind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X