കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ഹിച്ച വിജയം നഷ്ടമായി; അമ്പയര്‍ക്കെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്

Google Oneindia Malayalam News

അബൂദാബി: ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തെറ്റായ അമ്പയറിങ്ങിനെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്. കിങ്സ് ഇലവൻ സിഇഒ സതീഷ് മേനോനാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യ സഹജമായ തെറ്റുകൾ മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ഐപിഎൽ പോലുള്ളൊരു ലോകോത്തര ടൂർണമെന്റിൽ ഇത്തരം മാനുഷിക പിഴവുകൾക്ക് സ്ഥാനമില്ല. ആ ഒരു റൺ ഞങ്ങൾക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമാക്കിയാലോ എന്നായിരുന്നു പരാതി നല്‍കിയതിന് പിന്നാലെ സതീഷ് മേനോന്‍ അഭിപ്രായപ്പെട്ടത്.

പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയുംപൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സത്തില്‍ ദില്ലിക്കായിരുന്നു വിജയം. എന്നാല്‍ തെറ്റായ അമ്പയറിങ്ങിനെ തുടര്‍ന്ന് നഷ്ടമായ ഒരു റണ്‍സാണ് തങ്ങളുടെ അര്‍ഹിച്ച വിജയം ഇല്ലാതാക്കിയതെന്നാണ് പഞ്ചാബ് ടീമും ആരാധകരും അഭിപ്രായപ്പെടുന്നത്. മത്സരത്തിന്‍റെ 19-ാം ഓവറിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നിര്‍ണ്ണായക നിമിഷത്തില്‍ മായങ്ക് അഗർവാളും ക്രിസ് ജോർദാനും നേടിയ ഡബിളിൽ ഒരു റൺ, ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്ന കാരണത്താൽ അപംയർ റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് പുറത്തു വന്ന ദൃശ്യങ്ങളില്‍ ജോര്‍ദാന്‍ ക്രീസിന്‍ പ്രവേശിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു.

dcvskx1

അര്‍ഹിച്ച ആ ഒരു റണ്‍ നഷ്ടമായതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ദില്ലി വിജയം നേടുകയായിരുന്നു. മലയാളിയായ നിതിന്‍ മേനോനായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്, പഞ്ചാബ് ടീം ഉടമകളിലൊരാളായ പ്രീതി സിന്‍റ എന്നിവരും അമ്പയറിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

English summary
ipl 2020: kings xi punjab appeal against short run call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X