കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: രാഹുലിന്റെ വമ്പനടിയില്‍ ആര്‍സിബി തരിപ്പണം, പഞ്ചാബിന് 97 റണ്‍സ് വിജയം!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 97 റണ്‍സിന് കിംഗ്‌സ് xi പഞ്ചാബ് പരാജയപ്പെടുത്തി. പഞ്ചാബിന്റെ ആദ്യ ജയമാണിത്. പഞ്ചാബ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 109 റണ്‍സിന് കൂടാരം കയറി. ഒരാള്‍ക്ക് പോലും ആര്‍സിബി നിരയില്‍ പൊരുതി നോക്കാന്‍ പോലും സാധിച്ചില്ല. കഴിഞ്ഞ കളിയിലെ ഹീറോയായ ദേവദത്ത് പടിക്കല്‍ ഒരു റണ്‍സില്‍ പുറത്തായി. പിന്നാലെ തന്നെ ജോഷ് ഫിലിപ്പും മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി കൂടി പുറത്തായതോടെ നാല് റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലായിരുന്നു ആര്‍സിബി.

1

ആരോണ്‍ ഫിഞ്ച്, എബി ഡിവില്യേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പിന്നീട് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. ഡിവില്യേഴ്‌സ് 18 പന്തില്‍ 28 റണ്‍സെടുത്തു. നാല് ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഫിഞ്ച് 21 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 20 റണ്‍സെടുത്തു. 30 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. പഞ്ചാബിന് വേണ്ടി മുരുഗന്‍ അശ്വിനും ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട വിക്കറ്റ് വീഴ്ത്തി. ഷമിയും മാക്‌സ്‌വെല്ലും ഓരോ വിക്കറ്റെടുത്തു. പഞ്ചാബിന്റെ ബൗളര്‍മാരും ഫീല്‍ഡാരും ഒന്നിനൊന്ന് മെചപ്പെട്ട പ്രകടനമാണ് നടത്തിയത്.

നേരത്തെ ടോസ് നേടിയ ആര്‍സിബി പഞ്ചാബിനെ ഫീല്‍ഡിംഗിന് അയക്കുകയായിരുന്നു. ടോസ് മുതല്‍ അടിമുടി വിരാട് കോലി ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും പരാജയമായിരുന്നു കളിക്കളത്തില്‍. യുഎഇയിലെ പിച്ചുകളില്‍ ഇത്രയും വലിയ സ്‌കോര്‍ ചേസിംഗ് ദുഷ്‌കരമാണെന്ന് കോലി തിരിച്ചറിയാതിരുന്നത് വലിയ പിഴവാണ്. എന്നാല്‍ ആദ്യ വിക്കറ്റില്‍ തന്നെ 57 റണ്‍സ് ചേര്‍ത്ത് പഞ്ചാബ് എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്കെന്ന് വ്യക്തമാക്കിയിരുന്നു. 20 പന്തില്‍ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. പിന്നീട് നിക്കോളാസും പൂരാനും രാഹുലും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

പഞ്ചാബ് നിരയില്‍ ലോകേഷ് രാഹുല്‍ ഒറ്റയ്ക്കാണ് ടീമിന് വമ്പന്‍ സ്‌കോറിലെത്തിച്ചത്. 69 പന്തില്‍ പുറത്താവാതെ 132 റണ്‍സാണ് രാഹുല്‍ അടിച്ചത്. ഏഴ് സിക്‌സറും 14 ബൗണ്ടറിയുമാണ് പിറന്നത്. പഞ്ചാബ് ആകെ അടിച്ചത് ഏഴ് സിക്‌സറാണ്. ഇതെല്ലാം രാഹുലിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. വിരാട് കോലി രാഹുല്‍ നല്‍കിയ രണ്ട് സിംപിള്‍ ക്യാച്ചുകളാണ് വിട്ട് കളഞ്ഞത്. കരുണ്‍ നായര്‍ എട്ട് പന്തില്‍ 15 റണ്‍സെടുത്ത് രാഹുലിന് അവസാന ഓവറുകളില്‍ മികച്ച പിന്തുണ നല്‍കി. നാലോവറില്‍ 57 റണ്‍സ് വഴങ്ങിയ ഡെയ്ല്‍ സ്‌റ്റെയിനാണ് ഏറ്റവും അടി വാങ്ങിയത്. നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസവേന്ദ്ര ചഹല്‍ ആര്‍സിബിയില്‍ മികച്ച് നിന്നു.

English summary
IPL 2020-kings xi punjab beat rcb by 97 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X