• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2020: അവസാന പന്ത് വരെ ആവേശം, ത്രില്ലര്‍ പോരില്‍ പഞ്ചാബിന് 8 വിക്കറ്റ് ജയം, ഗെയില്‍ തകര്‍ത്തു!!

ദുബായ്: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിലാണ് പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ടൂര്‍ണമെന്റില്‍ ഇത് പഞ്ചാബിന്റെ രണ്ടാമത്തെ ജയം മാത്രമാണ്. നാല് പോയിന്റുമായി പഞ്ചാബ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ്. ആര്‍സിബി ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു. ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പഞ്ചാബിന്റെ വിജയമുറപ്പിച്ചത്.

ഓപ്പണിംഗില്‍ തന്നെ തകര്‍ത്തടിച്ചാണ് പഞ്ചാബ് തുടങ്ങിയത്. എട്ടോവറില്‍ മായങ്ക് അഗര്‍വാളും രാഹുലും ചേര്‍ന്ന് 78 റണ്‍സടിച്ചു. മായങ്ക് 25 പന്തില്‍ 45 റണ്‍സടിച്ചു. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. ലോകേഷ് രാഹുല്‍ 49 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. അതേസമയം തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം തന്നെ ഗെയില്‍ പുറത്തെടുത്തു. ഗെയില്‍ 45 പന്തില്‍ 53 റണ്‍സെടുത്തു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അദ്ദേഹം കത്തിക്കയറി. അഞ്ച് സിക്്‌സറും ഒരു ബൗണ്ടറിയും ഗെയ്ല്‍ അടിച്ചു. അവസാന നിമിഷം പഞ്ചാബ് ചില നാടകീയതകള്‍ നടത്തിയെങ്കിലും തോല്‍വിയിലേക്ക് പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. അവസാന പന്തില്‍ സിക്‌സറടിച്ച് നിക്കോളാസ് പൂരാന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ആര്‍സിബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാര്‍ജയിലെ പിച്ചില്‍ റണ്ണൊഴുകുമെന്ന കണക്കുകൂട്ടലിലായിരുന്നു എന്നാല്‍ അത്ര വേഗത്തില്‍ റണ്‍സെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. അതിന് പ്രധാന കാരണം കൃത്യമായ ബൗളിംഗ് മാറ്റങ്ങളും, ലൈനിലുള്ള പഞ്ചാബിന്റെ ബൗളിംഗുമായിരുന്നു. ദേവദത്ത് പടിക്കല്‍ 12 പന്തില്‍ 18 റണ്‍സടിച്ചപ്പോള്‍ വേഗത്തില്‍ റണ്‍സ് വരുമെന്ന് ആര്‍സിബി പ്രതീക്ഷിച്ചിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്‌സറും ദേവദത്ത് അടിച്ചു. എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തിന്റെ ഗതിയറിഞ്ഞ് കളിക്കുന്നതില്‍ പരാജയപ്പെട്ടതോടെ പുറത്തായി.

ആരോണ്‍ ഫിഞ്ചിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 18 പന്തില്‍ 20 റണ്‍സായിരുന്നു സമ്പാദ്യം. രണ്ട് ഫോറും ഒരു സിക്‌സറും താരം അടിച്ചു. മുരുഗന്‍ അശ്വിന്റെ ഗംഭീരമായ പന്തില്‍ ഫിഞ്ച് ബൗള്‍ഡാവുകയായിരുന്നു. പിന്നീട് വിരാട് കോലിയാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. എന്നാല് നാലാം നമ്പറില്‍ എബി ഡിവില്യേഴ്‌സിനെ ഇറക്കാതിരുന്നത് റണ്‍റേറ്റ് കുറയ്ക്കുന്നതില്‍ ഈ തീരുമാനം നിര്‍ണായകമായിരുന്നു. കോലി 39 പന്തില്‍ 48 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ക്കാമെന്ന കോലിയുടെ പ്ലാന്‍ പാളുകയായിരുന്നു.

വാഷിംഗ്ടണ്‍ സുന്ദര്‍ 13 റണ്‍സും ശിവം ദുബെ 23 റണ്‍സുമെടുത്തു. ഇവര്‍ക്ക് ശേഷമാണ് ഡിവില്യേഴ്‌സ് ഇറങ്ങിയത്. എന്നാല്‍ രണ്ട്‌റണ്‍സിന് പുറത്തായി. 19ാം ഓവര്‍ വരെ പഞ്ചാബ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അവസാന ഓവറിലാണ് ധാരാളം റണ്‍സ് വന്നത്. ക്രിസ് മോറിസ് എട്ട് പന്തില്‍ 25 റണ്‍സും ഉദാന അഞ്ച് പന്തില്‍ പത്ത് റണ്‍സുമെടുത്തു സ്‌കോര്‍ 170 കടത്തുകയായിരുന്നു. മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്തു. ജോര്‍ദാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

English summary
IPL 2020: kings xi punjab beats royal challengers bangalore by 8 wickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X