ഐപിഎല്‍: ചെന്നൈയെ തൂക്കിയടിച്ച് കൊല്‍ക്കത്ത, 10 റണ്‍സ് ജയം, പവര്ഹിറ്റുമായി ത്രിപാഠി
ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സിന് പത്ത് റണ്‍സ് ജയം. കെകെആര്‍ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്കെ 157 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. കൈവിട്ട് പോയെന്ന കരുതിയ മത്സരം ഗംഭീര ബൗളിംഗിലൂടെയാണ് ചെന്നൈ തിരിച്ചുപിടിച്ചത്. ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയും ഇയാന്‍ മോര്‍ഗന്റെ നിര്‍ദേശങ്ങളും കളിക്കളത്തില്‍ പ്രകടമായിരുന്നു. ഷെയ്ന് വാട്സണും ഡുപ്ലെസിയും ചേര്‍ന്ന് തുടക്കത്തില്‍ നന്നായി കളിച്ചെങ്കില്‍ കഴിഞ്ഞ കളിയിലെ പോലെ മികച്ച തുടക്കം ലഭിച്ചില്ല. ഡുപ്ലെസിയെ ശിവം മാവി പുറത്താക്കി. 10 പന്തില്‍ 17 റണ്‍സായിരുന്നു സമ്പാദ്യം.
വാട്സണും അമ്പാട്ടി റായിഡുവും ചേര്‍ന്ന് മികച്ച രീതിയിലാണ് ടീമിനെ നയിച്ചത്. 12 ഒവറില്‍ 99 റണ്‍സായിരുന്നു ചെന്നൈക്ക് അവിടെ നിന്നാണ് മത്സരം കൈവിട്ടത്. വാട്സണ് 40 പന്തില്‍ 50 റണ്‍സെടുത്തു. ആറ് ഫോറും ഒരു സിക്സറുമടിച്ചു. റായിഡു 27 പന്തില്‍ 30 റണ്‍സെടുത്തു. പിന്നീടാര്‍ക്കും പൊരുതാന്‍ സാധിച്ചില്ല. ധോണി 11 റണ്‍സിന് പുറത്തായി സാം കറനും കൂടി പുറത്തായതോടെ തോല്‍വി ഉറപ്പിച്ചു. രവീന്ദ്ര ജഡേജ അവസാനം തകര്‍ത്തടിച്ചെങ്കിലും ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. കെകെആറിന്റെ ബൗളര്‍മാരെല്ലാം നന്നായി പന്തെറിഞ്ഞു. വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 28 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ധോണിയുടെ വിക്കറ്റുമെടുത്തു. മാവി, റസ്സല്‍, നരെയ്ന്, നാഗര്‍കോട്ടി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സാമാന്യം ഭേദപ്പെട്ട തുടക്കം കിട്ടിയിട്ടും കെകെആര്‍ തകര്‍ന്ന് വീഴുന്നത്. കണ്ടത്. രാഹുല്‍ ത്രിപാഠി ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതോടെ അവസരം മുതലെടുക്കുന്നതാണ് കണ്ടത്. ഒരറ്റത്ത് ത്രിപാഠി അടിച്ചുതകര്‍ക്കുമ്പോഴും ബാക്കിയുള്ളവര്‍ക്ക് പിന്തുണ നല്കാന് സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ 12 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ തന്നെ കെകെആറിന്റെ തകര്‍ച്ച തുടങ്ങിയിരുന്നു. രാഹുല്‍ ത്രിപാഠി നല്ല രീതിയില്‍ തന്നെ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. 51 പന്തില്‍ 81 റണ്‍സടിച്ച ത്രിപാഠി എട്ട് ഫോറും മൂന്ന് സിക്സറും അടിച്ചു
വളരെ പ്രതീക്ഷ നല്കുന്ന രീതിയില്‍ കളിച്ചിട്ടും ത്രിപാഠിക്ക് മറ്റ് താരങ്ങളൊന്നും പിന്തുണ നല്‍കിയില്ല. നിതീഷ് റാണ, സുനില്‍ നരെയ്ന്, ഇയാന്‍ മോര്ഗന്, ആേ്രന്ദ റസ്സല്‍ എന്നിവര്‍ വന്‍ പരാജയമായി. റാണ ഒമ്പത് റണ്‍സിനാണ് പുറത്തായത്. നരെയ്ന് ഒമ്പത് പന്തില്‍ 17 റണ്ടിച്ചു. മോര്ഗന് ഏഴും റസ്സല്‍ റണ്ട് റണ്‍സുമാണ് എടുത്തത്. ഇവര്‍ പരാജയമായതോടെ കെകെആര്‍ വലിയ സ്കോര്‍ നേടില്ലെന്ന് ഉറപ്പായിരുന്നു. സിഎസ്കെ ബൗളിംഗില്‍ ദീപക് ചാഹര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം തിളങ്ങി. ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി. കരണ്‍ ശര്‍മ, ശാര്‍ദുല്‍ താക്കൂര്‍, സാം കറന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.