കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ipl 2020: രാജസ്ഥാനെ എറിഞ്ഞിട്ട് കൊല്‍ക്കത്ത,37 റണ്‍സിന്‍റെ വിജയം കരസ്ഥമാക്കി കാര്‍ത്തിക്കും കൂട്ടരും

Google Oneindia Malayalam News

ദുബൈ: ഐപിഎല്ലിലെ പതിമൂന്നാമത് മത്സരത്തില്‍ രാജസ്ഥാനെ ഏറിഞ്ഞിട്ട് കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ വിജയിച്ച രാജസ്ഥാന്‍റെ ആദ്യ പരാജയമാണ് ഇത്. 37 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 16 പന്തില്‍ 21 റണ്‍സ് നേടിയ ജോസ് ബട്ലറൊഴികെ രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

സ്റ്റീവ് സ്മിത്ത് (3) , സഞ്ജു സാംസണ്‍ (9) , റോബിന്‍ ഉത്തപ്പ (2 ), റിയാന്‍ പരാഗ് (1) എന്നിവരടങ്ങിയ മുന്‍നിര താരങ്ങളെല്ലാം ഒറ്റ അക്കത്തില്‍ പുറത്തായി. കൊല്‍ക്കത്തയ്ക്കായി ശിവം മാവിയും കമലേഷ് നാഗര്‍കോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍വീതം സ്വന്തമാക്കി. സുനില്‍ നരെയ്‌നും പാറ്റ് കമ്മിന്‍സിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റുവീതുമുണ്ട്.

kkr

ക്യാപ്റ്റന്‍ സ്റ്റീവ് മിത്തിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായതോടെ രാജസ്ഥാന്‍റെ തകര്‍ച്ചയ്ക്ക് തുടക്കമായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്ത് സ്മിത്തിന്റെ ബാറ്റിലുരസി കീപ്പറായ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് എന്നിതയ് സ‍ഞ്ജുവായിരുന്നു. കഴിഞ്ഞ രണ്ട് കളികളിലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രീസില്‍ അനാവശ്യ തിടുക്കം കാട്ടിയ സഞ്ജു മിഡ് വിക്കറ്റില്‍ സുനില്‍ നരെയ്‌ന്റെ കൈകളില്‍ ഒതുങ്ങി.

ഏഴാം ഓവറില്‍ ശിവം മാവി തന്നെയാണ് അപകടകാരിയായ ബട്‌ലറെയും പുറത്താക്കിയത്. തുടര്‍ന്ന് വന്നവരെല്ലാം പെട്ടെന്ന് തന്നെ മടങ്ങി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തിലായിരുന്നു 174 റണ്‍സ് നേടിയത്. യുവതാരം ശുബ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഗില്‍ 34 പന്തില്‍ 5 സിക്‌സും 1 ഫോറും ഉള്‍പ്പെടെ 47 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയ ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി

50 ശതമാനം ഇരിപ്പിടങ്ങളോടെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി : സ്വിമ്മിംഗ് പൂളുകൾക്കും അനുമതി50 ശതമാനം ഇരിപ്പിടങ്ങളോടെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി : സ്വിമ്മിംഗ് പൂളുകൾക്കും അനുമതി

 'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം ', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ 'ബാബറി തകർത്തത് കർസേവകരുടെ കൂട്ടത്തിലെ അക്രമി സംഘം ', ഗൂഢാലോചന ഇല്ലെന്ന് മുൻ ഐപിഎസ് ഓഫീസർ

English summary
ipl 2020: Kolkata knight riders win over Rajasthan Royals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X