കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തെവാട്ടിയ; ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു അത്, സിനിമയെ വെല്ലുന്ന ഹീറോയിസം- കുറിപ്പ്

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിന്‍റെ രാഹുല്‍ തെവാട്ടിയ എന്ന 27 വയസുകാരനാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സജീവ ചര്‍ച്ചാ വിഷയം. പഞ്ചാബിനെതിരായ രാഹുലിന്‍റെ ഇന്നിങ്സിനെ പ്രകീര്‍ത്തിരിക്കുന്നവരില്‍ സാധാരണ കളിയാരാധകര്‍ മുതല്‍ രാജ്യാന്തര താരങ്ങള്‍ വരെയുണ്ട്. ലോകം മുഴുവൻ നമ്മെ പരിഹസിച്ചാലും നമ്മിൽ നാം വിശ്വസിക്കുക, ശ്രമം തുടരുക, ആ ലോകം തന്നെ നമ്മുടെ കാൽ കീഴിൽ ആവുമെന്നോർമിപ്പിച്ചു കൊണ്ടാണ് രാഹുൽ ടിവാട്ടിയ തെവാട്ടിയ ക്രീസില്‍ നിന്നും മടങ്ങിയതെന്നാണ് കൃപാൽ ഭാസ്‌കർ എന്ന ക്രിക്കറ്റ് ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പതറിയ തുടക്കം

പതറിയ തുടക്കം

ഈ ഫോർമാറ്റിൽ മത്സരത്തിന്റെ ആ ഘട്ടത്തിൽ ആ പൊസിഷനിൽ ഇറങ്ങി ആരും ഇത്രയധികം സ്ട്രഗിൾ ചെയ്യുന്നത് കണ്ടിട്ടില്ല. കണ്ടവരെല്ലാം അസഭ്യ വർഷം ചൊരിയുന്ന തരത്തിൽ ആയിരുന്നു തെവാട്ടിയ മുടന്തിയത്. ഒഴുകികൊണ്ടിരുന്ന സഞ്ജുവിന്റെ മേൽ സമ്മർദം ഇരട്ടിയാക്കി മോശം ഷോട്ടുകൾക്ക് പ്രേരിപ്പിച്ചതും തെവാട്ടിയുടെ ഈ ഇഴച്ചൽ കാരണമായിരുന്നു, ഒടുക്കം സ്ട്രൈക്ക് കൊടുക്കാതെ സഞ്ജു മാറ്റി നിർത്തുക കൂടി ചെയ്തു.

സഞ്ജു പുറത്തായപ്പോൾ

സഞ്ജു പുറത്തായപ്പോൾ

കമന്ററി പറയുന്നവർ ഇയാൾക്ക് റിട്ടയർ ആയി പൊക്കൂടെ, അല്ലെങ്കിൽ ക്രീസ് വിട്ടിറങ്ങി ഒരു ഷോട്ടിന് ശ്രമിച്ചു തിരികെ കയറാതെ ഇരുന്ന് കൂടെ എന്നൊക്കെ പരിഹാസം കലർത്തി സഹതപിക്കുന്നുണ്ടായിരുന്നു. തെവാട്ടിയ വീർപ്പു മുട്ടുന്നവർക്ക് കളി കാണുന്ന നമുക്ക് പോലും ഫീൽ ചെയ്തിരുന്നു. ഒടുക്കം സഞ്ജു പുറത്തായപ്പോൾ ആരാണ് അയാളെ തെറി വിളിക്കാതെ ഇരുന്നിരിക്കുക.?

കൊടുങ്കാറ്റിന്റെ തുടക്കം

കൊടുങ്കാറ്റിന്റെ തുടക്കം

ഇടയ്ക്ക് രവി ബിഷ്ണോൾ എറിഞ്ഞ 15 ആം ഓവറിലെ അഞ്ചാം പന്ത് ക്രീസ് വിട്ടിറങ്ങി ബോളറുടെ തലയ്ക്കു മുകളിലൂടെ ടിവാട്ടിയ സിക്സർ നേടി, ആ ഷോട്ടിൽ, അതായത് നേരിട്ട 19 ആം പന്തിൽ ആണ് അയാൾ പന്തൊന്ന് മിഡിൽ ചെയ്യുന്നത് തന്നെ. അതെന്തോ ഭാഗ്യമെന്ന് കരുതി ആ ഷോട്ട് ആരും ശ്രദ്ധിച്ചത് പോലുമില്ല, എന്നാൽ അത് ഒരു കൊടുങ്കാറ്റിന്റെ തുടക്കം മാത്രം ആയിരുന്നു. മത്സരം പെട്ടെന്ന് കയ്യിലാക്കാൻ എന്നോണം തന്റെ കയ്യിലെ ഏറ്റവും മികച്ച ഡോളറിൽ ഒരാളെ തന്നെ പഞ്ചാബ് ക്യാപ്റ്റൻ കളത്തിലിറക്കി 18 ആം ഓവർ എറിയാൻ.

അടുത്ത രണ്ടു പന്തുകളും ഗാലറിയിൽ

അടുത്ത രണ്ടു പന്തുകളും ഗാലറിയിൽ

സ്‌ട്രൈക്കിൽ തെവാട്ടിയ, ഉത്തപ്പയെ സ്‌ട്രൈക്കിൽ നിന്ന് അകറ്റി നിർത്തി പരമാവധി പന്ത് തിവെട്ടിയയെ സ്‌ട്രൈക്കിൽ നിർത്തി മത്സരം കൈക്കലാക്കുക എന്നത് തന്നെ ആവണം പഞ്ചാബ് തന്ത്രം. അല്പം ആലസ്യത്തോടെ ഒരു ലെഗ് സ്റ്റമ്പ് ലെങ്ങ്തിൽ ഷോട്ട് ബോൾ എറിഞ്ഞ കോട്ടറിലിനെ പിന്കാലിൽ ഊന്നി ബാറ്റ് ഒന്ന് ചുഴറ്റി ബാക്ക്വാർഡ് സ്ക്വയർ ലെഗിൻറെ മുകളിലൂടെ ഒരു ഫ്ലാറ്റ് സിക്സ് പായിക്കുന്നു തെവാട്ടിയ. ഭാഗ്യമായിരിക്കും എന്ന് കരുതിയിരിക്കുമ്പോൾ അതാ അടുത്ത രണ്ടു പന്തുകളും ഗാലറിയിൽ ചെന്ന് പതിക്കുന്നു, ഹാട്രിക് സിക്സുകൾ .

അത്ഭുതത്തോടെ നോക്കി നിന്ന് പോവുന്നു

അത്ഭുതത്തോടെ നോക്കി നിന്ന് പോവുന്നു

തൊട്ടടുടുത്ത പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ ഗാലറിയിൽ. എന്താണ് നടന്നതെന്നറിയാതെ ലോകം മൊത്തത്തിൽ ആ ഇടം കയ്യനെ അത്ഭുതത്തോടെ നോക്കി നിന്ന് പോവുന്നു. ഒരു ബോളറും ആഗ്രഹിക്കാത്ത ലിസ്റ്റിൽ പേരു വരില്ല എന്ന് ഉറപ്പിക്കാൻ കോർട്ടൽ എറിഞ്ഞ അഞ്ചാം പന്തിനാവുന്നു, സ്വിങ് ആൻഡ് മിക്സ്‌. എന്നാൽ അതാ അടുത്ത രണ്ടു പന്ത് വീണ്ടും ഗാലറിയിൽ. അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാൻ, സഹതപിച്ചും പരിഹസിച്ചും നിന്നവർ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയ നിമിഷങ്ങൾ. നമ്മൾ കണ്ടത് ഒരു മിറാക്കിൾ തന്നെ ആയിരുന്നു.

Recommended Video

cmsvideo
IPL 2020- Rahul Tewatia slams Cottrell for five sixes in an over | Oneindia Malayalam
നല്ല കട്ട ഹീറോയിസം

നല്ല കട്ട ഹീറോയിസം

പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിൽ സിക്സർ നേടി അർധ ശതകം തികയ്ക്കുന്ന ടിവാട്ടിയ അടുത്ത പന്തിൽ പുറത്തായെങ്കിലും, കളി കണ്ടിരുന്നവരെയെല്ലാം അമ്പരമ്പിച്ചു കൊണ്ടാണ് മടങ്ങിയത്. പാഴാക്കിയ പന്തുകളെ ഓർത്തു പരിഹസിച്ചവർക്കും സഹതപിച്ചവർക്കും റണ്ണിനെക്കാൾ നാലു എക്സ്ട്രാ പന്തുകൾ വച്ചു നീട്ടിയാണ് അയാൾ പവലിയനിലേക്ക് മടങ്ങിയത്. സിനിമയെ വെല്ലുന്ന ഹീറോയിസം, നല്ല കട്ട ഹീറോയിസം. ലോകം മുഴുവൻ നമ്മെ പരിഹസിച്ചാലും നമ്മിൽ നാം വിശ്വസിക്കുക, ശ്രമം തുടരുക, ആ ലോകം തന്നെ നമ്മുടെ കാൽ കീഴിൽ ആവുമെന്നോർമിപ്പിച്ചു കൊണ്ടാണ് രാഹുൽ ടിവാട്ടിയ മടങ്ങിയത്

 യുഡിഎഫിനെ ഉലച്ച് രാജികള്‍; നാടകീയത തിരിച്ചടിയുണ്ടാക്കി, നേതൃത്വത്തെ കാണാന്‍ ലീഗ്, അമര്‍ഷം ശക്തം യുഡിഎഫിനെ ഉലച്ച് രാജികള്‍; നാടകീയത തിരിച്ചടിയുണ്ടാക്കി, നേതൃത്വത്തെ കാണാന്‍ ലീഗ്, അമര്‍ഷം ശക്തം

English summary
ipl 2020: Kripal Bhaskar about rahul tewatia's stunning innings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X