കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവ്ദത്തിന്റെ ബാറ്റിംഗ് അഴകുള്ള കാഴ്ചയെന്ന് ഗാംഗുലി, പുത്തന്‍ താരോദയമെന്ന് ചോപ്ര; അഭിനന്ദന പ്രവാഹം

Google Oneindia Malayalam News

ദുബായ്: ഐപിഎല്‍ 13ാം സീസണ്‍ ഇന്നലെ ഒരു പുത്തന്‍ താരത്തിനെയാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലായിരുന്നു ആ സൂപ്പര്‍ താരം. ഒരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയാണ് ദേവ്ദത്ത് ഇന്നലെ ക്രീസില്‍ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഫിഫ്റ്റി കണ്ടെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ദേവ്ദത്തിനെ തേടിയെത്തിയത്. ഇതോടെ ദേവ്ദത്തിന് അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ഇവരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഉള്‍പ്പെടും...

Recommended Video

cmsvideo
IPL 2020 : Ganguly Praises Devdut Padikkal's Batting | Oneindia Malayalam
കന്നി ഫിഫ്റ്റി

കന്നി ഫിഫ്റ്റി

ആരോണ്‍ ഫിഞ്ചിനൊപ്പം ആര്‍സിബിയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് 42 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് 56 റണ്‍സ് അടിച്ചെടുത്തത്. 36 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ കന്നി ഫിഫ്റ്റി. ബൗണ്ടറിയിലൂടെയായിരുന്നു ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ഈ നേട്ടം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കി. ഫിഞ്ചിനൊപ്പം 90 റണ്‍സ് കൂ്ട്ടിച്ചേര്‍ത്താണ് ദേവ്ദത്ത് ക്രീസ് വിട്ടത്.

ആസ്വാധ്യമെന്ന് ഗാംഗുലി

ആസ്വാധ്യമെന്ന് ഗാംഗുലി

ദേവ്ദത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം ആസ്വാധ്യമാണെന്ന് സൗരവ് ഗാഗുലി പറഞ്ഞു. ട്വിറ്ററിലായിരുന്നു സൗരവ് ഗാംഗുലിയുടെ പ്രതികരണം. ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം നന്നായി ആസ്വദിച്ചെന്ന് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കളി കണുന്നത് തന്നെ ഒരു അഴകാണെന്ന് ഗാംഗുലി പറഞ്ഞു.

ഒരു താരം ഉദയം ചെയ്തിരിക്കുന്നു

ഒരു താരം ഉദയം ചെയ്തിരിക്കുന്നു

ഗാംഗുലിക്ക് പിന്നാലെ ക്രിക്കറ്റ് കമന്റേറ്ററായ ആകാശ് ചോപ്രയും അഭിനന്ദിച്ച് രംഗത്തെത്തി. ഒരു താരം ഉദയം ചെയ്തിരിക്കുന്നു എന്നാണ് ചോപ്ര ട്വീറ്റ് ചെയ്തത്. ദേവ്ദത്ത് പടിക്കല്‍..സ്‌പെഷലായിട്ടുള്ള ഒരു താരത്തിന്റെ ആകര്‍ഷണീയമായ അരങ്ങറ്റത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹത്തിന് അവസരം നല്‍കിയതില്‍ ആര്‍സിബിക്ക് നന്ദി അറിയിക്കുന്നു- ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

ഉജ്വലമായ അരങ്ങേറ്റം

ഉജ്വലമായ അരങ്ങേറ്റം

ഒരു യുവതാരത്തിന്റെ ഉജ്വലമായ അരങ്ങേറ്റം എന്നായിരുന്നു കമന്റേറ്റര്‍ ഹര്‍ഷ ഭഗ്ലെ കുറിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് ഇത്രമാത്രം ചര്‍ച്ചകള്‍ നടന്നതെന്ന് വ്യക്തം. ദേവ്ദത്ത് വിസ്മയിപ്പിക്കുന്ന താരമാണ്. ആശംസകള്‍ അറിയിക്കുന്നുവെന്നും ഹര്‍ഷ് ഭഗ്ലെ ട്വിറ്റില്‍ കുറിച്ചു.

ആഘോഷിച്ച് കുടുംബം

ആഘോഷിച്ച് കുടുംബം

ദേവ്ദത്തിന് മികച്ച അരങ്ങേറ്റം ലഭിച്ചതിന്റെ ത്രില്ലിലാണ് കുടുംബം. ബംഗളൂരിലെ വീട്ടിലുള്ള അമ്മയെ ഉ്ചയ്ക്ക് വിളിച്ചപ്പോഴും പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞില്ല. എന്നാലും ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നെന്ന് അമ്മ അമ്പിളി പടിക്കല്‍ പറയുന്നു. യുഎഇയിലെ ചൂട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന പ്രശ്‌നം മാത്രമാണ് ദേവ്ദത്ത് പറഞ്ഞതെന്ന് അമ്മ പറയുന്നു.

സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും, ഐപിഎല്ലില്‍ രാജസ്ഥാന്‍-ചെന്നൈ പോരാട്ടം; പോരില്‍ ആരാണ് കേമന്‍?സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും, ഐപിഎല്ലില്‍ രാജസ്ഥാന്‍-ചെന്നൈ പോരാട്ടം; പോരില്‍ ആരാണ് കേമന്‍?

അര്‍ഹിച്ച വിജയം നഷ്ടമായി; അമ്പയര്‍ക്കെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്അര്‍ഹിച്ച വിജയം നഷ്ടമായി; അമ്പയര്‍ക്കെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്

പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയുംപൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

താരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലംതാരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലം

English summary
IPL 2020:Left handers grace so delightful, Sourav Ganguly and Aakash Chopra praise Devdutt Padikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X