• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സേവാഗും പ്രീതിയും വിമര്‍ശിച്ച ആ അംപയര്‍ മലയാളി.! പഞ്ചാബിന്റെ തോല്‍വിക്ക് കാരണം, പുതിയ വിവാദം

ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ രണ്ട് മത്സരങ്ങളാണ് ഇതുവരെ കഴിഞ്ഞിരിക്കുന്നത്. ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ വിജയം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് നേടിയിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ വിജയത്തോടെ ഐപിഎല്ലില്‍ പുതിയൊരു വിവാദത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.

പഞ്ചാബും ഡല്‍ഹിയും തമ്മില്‍ നടന്ന കളിയിലെ ഷോര്‍ട്ട് റണ്‍ വിവാദമാണത്. മത്സരത്തില്‍ അംപയറിന്റെ പിഴവ് കാരണം പഞ്ചാബിന് ലഭിക്കേണ്ടിയിരുന്ന ഒരു റണ്‍സ് നിഷേധിക്കപ്പെട്ടു. എന്നാല്‍ മത്സരത്തിന്റെ അവസാനം ടൈയില്‍ കലാശിച്ചതോടെ വിവാദം ക്രിക്കറ്റ് വലിയ രീതിയില്‍ ലോകത്ത് ചര്‍ച്ചയായി. ഈ പിഴവ് വരുത്തിയ അംപയറാകട്ടെ മലയാളിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

റണ്‍ റദ്ദാക്കി

റണ്‍ റദ്ദാക്കി

മായങ്ക് അഗര്‍ഗാളും ക്രിസ് ജോര്‍ഡനും ചേര്‍ന്ന് രണ്ടു റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും ജോര്‍ഡന്റെ ബാറ്റ് ക്രീസിന് പുറത്തായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അംപയര്‍ ഒരു റണ്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ ബാറ്റ് ക്രീസ് കടന്നിരുന്നതായും രണ്ട് റണ്‍സ് അര്‍ഹിച്ചിരുന്നുവെന്നും പിന്നീട് റീപ്ലേകള്‍ തെളിയിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.

മലയാളി അംപയര്‍

മലയാളി അംപയര്‍

പഞ്ചാബിന്റെ തോല്‍വിക്ക് ഒരു തരത്തില്‍ പിഴവ് വരുത്തി കാരണക്കാരനായ അംപയര്‍ മലയാളിയായ നിതിന്‍ മേനോനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലീറ്റ് അംപയറിംഗ് പാനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് നിതിന്‍ മേനോന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് നിതിന്‍.

മൂന്നാമത്തെ ഇന്ത്യക്കാരന്‍

മൂന്നാമത്തെ ഇന്ത്യക്കാരന്‍

രാജ്യന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലീറ്റ് അംപയറിംഗ് പാനലില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് നിതിന്‍ മേനോന്‍. എസ് വെങ്കട്ടരാമന്‍, എസ് രവി എന്നിവരാണ് മറ്റുള്ളവര്‍. ഇതുവരെ മൂന്ന് ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ട്വിന്റി 20 മത്സരങ്ങളും ഇദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 22ാം വയസില്‍ കളിക്കളം വിട്ടാണ് ഇദ്ദേഹം അംപയറിംഗ് രംഗത്തെത്തിയത്.

വിമര്‍ശിച്ച് സേവാഗ്

വിമര്‍ശിച്ച് സേവാഗ്

അതേസമയം, മത്സരം നിയന്ത്രിച്ച നിതിന്‍ മേനോനെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് താരം സേവാഗ് രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി - പഞ്ചാബ് മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സത്യത്തില്‍ ആ അംപയറിനാണ് നല്‍കേണ്ടതെന്നായിരുന്നു സെവാഗ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റെ പ്രതികരണം.

മാന്‍ ഓഫ് ദ് മാച്ച്

മാന്‍ ഓഫ് ദ് മാച്ച്

മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിനുള്ള താരത്തെ തിരഞ്ഞടുത്തതിനോട് എനിക്കു വിയോജിപ്പുണ്ട് ക്രീസില്‍ കടന്നില്ലെന്ന കാരണത്താല്‍ പഞ്ചാബിന്റെ ഒരു റണ്‍ കുറച്ച ആ അംപയറിനാണ് യഥാര്‍ഥത്തില്‍ പുരസ്‌കാരം നല്‍കേണ്ടത്. ആ പിഴവാണ് മത്സരഫലം നിര്‍ണയിച്ചത്' സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

cmsvideo
  IPL 2020 : Bhajji Says Rayudu Should've Been Picked For World Cup 2019 | Oneindia Malayalak
  പ്രീതി സിന്റയും

  പ്രീതി സിന്റയും

  സേവാഗിന് പിന്നാലെ വിമര്‍ശനവുമായി പ്രീതി സിന്റയും അംപയര്‍ക്കെതിരെ രംഗത്തെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പോലും ഇന്ത്യ ആഘാതം ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു പ്രീതി സിന്റയുടെ പ്രതികരണം. പകര്‍ച്ചവ്യാധിക്കിടയിലും ഏറ്റവും ആവേശത്തോടെ നടത്തിയ ദീര്‍ഘ യാത്രയ്‌ക്കൊടുവില്‍ ആറു ദിവസത്തെ ക്വാറന്റീനും അഞ്ച് കൊവിഡ് ടെസ്റ്റുകളും പുഞ്ചിരിയോടെയാണ് ഞാന്‍ നേരിട്ടത്ത് പക്ഷ ഇന്നലത്തെ കളിയില്‍ ആ ഒരു റണ്‍ കുറച്ച ആ നടപടി വലിയ പ്രഹരമായിപ്പോയെന്നും പ്രീതി സിന്റ വ്യക്തമാക്കി.

  പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

  ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്

  താരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലം

  English summary
  IPL 2020; Malayalee umpire made the mistake that led to the defeat of Kings XI Punjab
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X