• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ipl 2020 ; വിജയവഴിയില്‍ തിരികെയെത്തി മുംബൈ ഇന്ത്യന്‍സ്; ഹൈദരാബാദിനെതിരെ 34 റണ്‍സ് വിജയം

ഷാര്‍ജ: ഐപിഎല്ലിലെ പതിനേഴാമത് മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച വിജയം കരസ്ഥമാക്കി നിലവിലെ ചാമ്പ്യന്‍മാരായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 208 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ പോരാട്ടം ഏഴു വിക്കറ്റിന് 174 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് ക്വിന്റണ്‍ ഡികോക്കിന്റെ (39 പന്തില്‍ 67) വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് അഞ്ചു വിക്കറ്റിനു 208 റണ്‍സെടുത്തത്.

ഇഷാന്‍ കിഷന്‍ 31 സൂര്യകുമാര്‍ യാദവ് 27 ഹാര്‍ദിക് പാണ്ഡ്യ 28 കിരോണ്‍ പൊള്ളാര്‍ഡ് 25* ക്രുനാല്‍ പാണ്ഡ്യ 20* എന്നിവരും മുംബൈ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നായകന്‍ രോഹിത് (6) മാത്രമാണ് മുംബൈ നിരയില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്തായത്. സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യഓവറിലെ നാലാമത്തെ പന്തില്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍ പായിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ പുറത്തായി. ഹൈദരാബാദിനു വേണ്ടി സന്ദീപ് ശര്‍മയും സിദ്ധാര്‍ഥ് കൗളും രണ്ടു വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (44 പന്തില്‍ 60) ഒഴികെ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. മനീഷ് പാണ്ഡെ 30ഉം ജോണി ബെയര്‍സ്‌റ്റോ 25ഉം അബ്ദുള്‍ സമദ് 20ഉം റണ്‍സെടുത്തു മടങ്ങി. ബാംഗ്ലൂരിന് വേണ്ടി ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തു.

English summary
ipl 2020 match 17; mumbai indians wins over sunrisers hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X