IPL 2020: മുംബൈ x കൊല്‍ക്കത്ത-ടോസ് നേടി കാര്‍ത്തിക്ക്, മുംബൈയെ ബാറ്റിങ്ങിനയച്ചു
അബൂദാബി: ഐപിഎല്‍ പതിമുന്നാത് സീണസിലെ അഞ്ചാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ബാറ്റിങ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. ടോസ് ലഭിച്ച കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. സീസണിലെ ഉദ്ഘാടന മത്സരത്തിലും ടോസ് നഷ്ടപ്പെട്ട മുംബൈക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു. ആ മത്സരത്തില്‍ പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ആദ്യം വിജയം തേടിയാണ് കൊല്‍ക്കത്തയ്ക്കെതിരെ രംഗത്തിറങ്ങുന്നത്.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യമത്സരമാണ് ഇത്. ആദ്യ കളിയിടെ ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ കൊല്‍ക്കത്തയ്ക്കെതിരെ ഇറങ്ങുന്നത്. ഐപിഎല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ നൈറ്റ് റൈഡേഴ്സിനുമേല്‍ മുംബൈക്ക് വ്യക്തമായ മേധാവിത്വം ഉണ്ട്. ഇതുവരെ 25 തവണ തവണ കൊമ്പുകോര്‍ത്തപ്പോള്‍ 19ലും വിജയം മുംബൈയ്ക്കായിരുന്നു. ആറു മല്‍സരങ്ങളില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വിജയിക്കാനായത്.

സ്ക്വാഡ്
പ്ലെയിങ് ഇലവന്‍ മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ജിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, ഇയോന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), നിഖില്‍ നായിക്ക്, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്, സന്ദീപ് വാര്യര്‍, ശിവം മാവി.












Click it and Unblock the Notifications