ഐപിഎല്‍ 2020; ടോസ് ജയിച്ച് വിരാട് കോലി, പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു
അബൂദാബി: ഐപിഎല്‍ പതിമൂന്നാമത് സീസണിലെ ആറാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. സീസണിലെ ആദ്യ മത്സരത്തില്‍ ദില്ലി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ട പഞ്ചാബിന് ഇന്നതെ മത്സരം നിര്‍ണ്ണായകമാണ്. പഞ്ചാബിന് വേണ്ടി ന്യൂസീലൻഡ് താരം ജിമ്മി നീഷമും ആർ അശ്വിനും ഇന്നും കളത്തില്‍ ഇറങ്ങുന്നുണ്ട്. അതേസമയം ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ വിജയം നേടിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.
ഐപിഎല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇരു ടീമുകളും കരുത്തരാണ്. 24 തവണ ഏറ്റമുട്ടിയപ്പോള്‍ ഇരുടീമുകള്‍ക്കും 12 തവണ വിജയിക്കാന്‍ സാധിച്ചു. എന്നാല്‍ ഏറ്റവും അവസാനത്തെ 5 ല്‍ 4 ലും വിജയം ബാംഗ്ലൂരിന് ഒപ്പമായിരുന്നു.

പ്ലെയിങ് ഇലവന്‍
കിങ്‌സ് ഇലവന്‍ പഞ്ചാബ്: കെഎല്‍ രാഹുല്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ജെയിംസ് നീഷാം, മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, ഷെല്‍ഡണ്‍ കോട്രല്‍, രവി ബിഷ്‌ണോയി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ്, ശിവം ദൂബെ, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി, ഉമേഷ് യാദവ്, ഡെയ്ല്‍ സ്റ്റെയ്ന്‍, യുസ്‌വേന്ദ്ര ചഹാല്‍.












Click it and Unblock the Notifications