• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇക്കുറി മായന്തി ലാങ്ങറില്ലാത്ത ഐപിഎൽ, ആരാധകർ നിരാശയിൽ, മായന്തി ഇല്ലാത്തതിന് കാരണമിത്

മുംബൈ: വര്‍ഷങ്ങളായി ഐപിഎല്‍ അടക്കമുളള ക്രിക്കറ്റ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായ അവതാരകയാണ് മായന്തി ലാങ്ങര്‍. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ മായന്തിക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇക്കുറി യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ പക്ഷേ മായന്തി ഉണ്ടാകില്ല. ഐപിഎല്‍ 13ാം സീസണിന്റെ സംപ്രേഷകരായ സ്റ്റാര്‍ ഇന്ത്യ പുറത്ത് വിട്ടിട്ടുളള അവതാരകരുടെ പട്ടികയില്‍ മായന്തിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പ തെറിക്കും; ഡിസംബറിൽ ട്വിസ്റ്റ്, ദില്ലി യാത്ര സൂചന!

ഇതോടെ മായന്തി ആരാധകര്‍ നിരാശയിലാണ്. താന്‍ ഇക്കുറി ഐപിഎല്ലിന് ഇല്ലാത്തതിനുളള കാരണം മായന്തി തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയായ മായന്തി അമ്മയായിരിക്കുകയാണ്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് മായന്തി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിനാല്‍ തല്‍ക്കാലം തന്റെ അവതരണ ജോലിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്നാണ് മായന്തി വ്യക്തമാക്കിയിരിക്കുന്നത്.

ഭര്‍ത്താവ് സ്റ്റുവര്‍ട്ട് ബിന്നിക്കും മകനുമൊപ്പമുളള ചിത്രവും മായന്തി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ ഐപിഎല്‍ കാണുന്നത് ശരിക്കും ആസ്വദിക്കുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ ടീമിന് ആശംസകള്‍ എന്നും മായന്തി ട്വിറ്ററില്‍ കുറിച്ചു. വെള്ളിയാഴ്ചയാണ് അവതാരകരുടെ പട്ടിക സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ പുറത്ത് വിട്ടത്. ഐപിഎല്‍ 2020 കമന്റേറ്റര്‍മാരുടെ പട്ടികയില്‍ ഹര്‍ഷ ഭോഗ്ലേ, സുനില്‍ ഗവാസ്‌കര്‍, ഇയാന്‍ ബിഷപ്പ് അടക്കമുളളവരുണ്ട്.

ബ്രെറ്റ് ലീ, ഡീന്‍ ജോണ്‍സ്, ബ്രയന്‍ ലാറ, സ്‌കോട്ട് സ്‌ററൈറിസ്, ഗ്രെയിം സ്വാന്‍, കുമാര്‍ സംഗക്കാര, മുരളി കാര്‍ത്തിക്, കെവിന്‍ പീറ്റേഴ്‌സണ്‍, ഡാനി മോറിസണ്‍ അടക്കമുളളവരും ഐപിഎല്‍ 2020ന്റെ ഭാഗമാകും. അതേസമയം സഞ്ജയ് മഞ്ജരേക്കറുടെ അസാന്നിധ്യവും ഇക്കുറി ഐപിഎല്ലിലെ ചർച്ചയാണ്. അവതാരകരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ അവതാരക നെറോളി മിയോഡോസ്, മുന്‍ ഓസിസ് താരം ലിസ സ്ഥലേക്കര്‍ അടക്കമുളളവരുണ്ട്. പ്രാദേശിക ഭാഷകളില്‍ നേഹ മച്ച, റീന ഡീസൂസ, മധു മൈലാന്‍ കൊടി, ഭാവന ബാലകൃഷ്ണന്‍ എന്നിവരാണ് അവതാരകരായി എത്തുക.

നരേന്ദ്ര മോദി അവിവാഹിതനായ എഞ്ചിനീയറിംഗ് ബിരുദധാരിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ

ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!

'ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?' കേന്ദ്രത്തിനെതിരെ തോമസ് ഐസക്

English summary
IPL 2020: Mayanti Langer will not be part of IPL 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X