കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ഹൈദരാബാദിന് തിരിച്ചടി, മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് പുറത്തേക്ക്, പരിക്ക്!!

Google Oneindia Malayalam News

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് പുറത്തേക്ക്. കാലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ ദിവസം ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ മിച്ചല്‍ മാര്‍ഷ് മടങ്ങിയിരുന്നു. പിന്നീട് ബാറ്റിംഗില്‍ തിരിച്ചെത്തിയെങ്കിലും റണ്‍സെടുക്കാതെ പുറത്തായി. ഷോട്ട് ഉയര്‍ത്തിയടിച്ച മാര്‍ഷ് വേദന കൊണ്ട് പുളഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. മിച്ചല്‍ മാര്‍ഷിന് പരിക്കുണ്ട്. അത്ര ചെറിയ പരിക്കല്ല. മത്സരത്തില്‍ അദ്ദേഹം അവസാനം ബാറ്റ് ചെയ്യാന്‍ എത്തിയ ധൈര്യത്തെ അഭിനന്ദിക്കുന്നു. വളരെയധികം വേദനയുണ്ട് മിച്ചലിന്റെ കാലുകള്‍ക്കെന്നും ക്യാപ്റ്റന്‍ വാര്‍ണര്‍ പറഞ്ഞു. കാല്‍ നിലത്ത് ഊന്നിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും വാര്‍ണര്‍ വ്യക്തമാക്കി.

1

ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരം കളിക്കാന്‍ മാര്‍ഷിന്റെ ഫിറ്റ്‌നെസ് അനുവദിക്കുന്നില്ലെന്നാണ് ടീം മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്. ഗുരുതരമായ പരിക്കാണ് ആര്‍സിബിക്കെതിരെ സംഭവിച്ചതെന്നും പറയുന്നു. കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരെയുള്ള അഞ്ചാം ഓവറിലാണ് മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റത്. എന്നാല്‍ നാല് പന്തുകള്‍ മാത്രമാണ് മാര്‍ഷിന് എറിയാന്‍ സാധിച്ചത്. കരിയറില്‍ ഏറ്റവുമധികം പരിക്ക് നേരിടുന്ന താരം കൂടിയാണ് മിച്ചല്‍. ആര്‍സിബിക്കെതിരെ പന്ത് തടയാന്‍ ശ്രമിക്കുന്നതിടെയാണ് മാര്‍ഷിന് കാലിടറിയത്.

മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റതോടെ ശേഷിക്കുന്ന പന്തുകള്‍ എറിഞ്ഞത് വിജയ് ശങ്കറായിരുന്നു. ഈ പന്തുകളില്‍ ഒമ്പത് റണ്‍സ് അദ്ദേഹം വിട്ടുനല്‍കി. അതേസമയം ഹൈദരാബാദിന് വലിയ തിരിച്ചടിയാണ് മാര്‍ഷിന്റെ അഭാവം. ടീമിന്റെ ഓള്‍റൗണ്ടിംഗ് കരുത്തായിരുന്നു മിച്ചല്‍ മാര്‍ഷ്. മധ്യനിരയില്‍ ഹൈദരാബാദിന് ഏറെ പ്രതീക്ഷയുമുണ്ടായിരുന്നു. മാര്‍ഷ് പത്താം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത് ടീമംഗങ്ങളെ പോലും ഞെട്ടിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ നേരെ നില്‍ക്കാന്‍ താരം ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പന്ത് ഉയര്‍ത്തിയടിച്ചത്.

എക്‌സ്‌റേ റിസള്‍ട്ട് വന്ന് കഴിഞ്ഞാല്‍ മാര്‍ഷ് കളിക്കുമോ എന്ന കാര്യം അറിയാം. ഗുരുതരമായ പരിക്ക് തന്നെയാണെന്ന് ടീമംഗങ്ങളും പറയുന്നു. മാര്‍ഷിന് പകരം ഡാന്‍ ക്രിസ്റ്റ്യനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും. പരിചയ സമ്പന്നനായ താരമാണ് ക്രിസ്റ്റ്യന്‍. 40 ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. മധ്യനിരയില്‍ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. മറ്റൊരു ഓള്‍റൗണ്ടറായ മുഹമ്മദ് നബിയെയും പരിഗണിക്കുന്നുണ്ട്. ബാറ്റ് ചെയ്യാന്‍ എത്തിയ മിച്ചല്‍ മാര്‍ഷിന്റെ ധൈര്യത്തെ ഡേവിഡ് വാര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു.

English summary
IPl 2020: mitchell marsh may ruled out of ipl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X