കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ഒരോവറില്‍ തെറിച്ചത് രണ്ട് പ്രമുഖര്‍... തുടക്കം ഗംഭീരമാക്കി മുഹമ്മദ് ഷമി, പഞ്ചാബിന് ചിരി!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. യുഎഇയിലെ വേഗം കുറഞ്ഞ പിച്ചില്‍ ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ പഞ്ചാബ്‌നിരയില്‍ മുഹമ്മദ് ഷമിയാണ് താരമായത്. ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു ഷമി. അതുകൊണ്ട് തന്നെ ഇത്തവണ രണ്ടവിക്കറ്റുകളും താരം രണ്ടാം ഓവറില്‍ നേടി. മൊത്തം മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഷമിയുടെ പങ്ക് കിംഗ്‌സ് ഇലവന്‍ വീഴ്ത്തിയ നാല് വിക്കറ്റുകളിലുമുണ്ടായിരുന്നു.

1

ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് പഞ്ചാബ് വിട്ടുകൊടുത്തത്. ഇതില്‍ ഷമിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും ബുദ്ധിമുട്ടി. പൃഥ്വി ഷാ പന്തിന്റെ ദിശ മനസ്സിലാക്കാന്‍ പോലും സാധിക്കാതെ കളിക്കുന്നതാണ് കണ്ടത്. ഓപ്പണര്‍ ശിഖര്‍ ധവാനും സമാന അവസ്ഥയിലായിരുന്നു. ഒടുവില്‍ പൃഥ്വി ഷായുമായുള്ള ആശയക്കുഴപ്പത്തില്‍ ധവാന്‍ റണ്ണൗട്ടാവുകയും ചെയ്തു. കൃത്യമായി ഫീല്‍ഡ് പ്ലേസ് ചെയ്ത രാഹുലും തന്റെ ക്യാപ്റ്റന്‍സി മികവ് കാണിച്ചു.

പിന്നീട് കോട്രെല്‍ എറിഞ്ഞ ഓവറിലും കാര്യമായി റണ്‍സൊന്നും വന്നില്ല. ഇതോടെ കൂടുതല്‍ സമ്മര്‍ദം ടീമിന് മേലേക്ക് വന്നു. നാലാം ഓവറില്‍ വീണ്ടും ഷമി തിരിച്ചുവന്നു. ഇത്തവണ വമ്പനടിക്കാണ് പൃഥ്വി ഷാ ശ്രമിച്ചത്. നേരത്തെ തന്നെ വമ്പനടികള്‍ക്ക് ശ്രമിച്ച പരാജയപ്പെട്ട ഷാ റണ്‍സ് വരാത്തതില്‍ അക്ഷമനായിരുന്നു. അ തുകൊണ്ട് പന്തിന്റെ ഗതിയൊന്നും കൃത്യമായി നോക്കാതെയാണ് ബാറ്റ് വീശിയത്. ടോപ് എഡ്ജില്‍ തട്ടിയ പന്ത് ക്രസ് ജോര്‍ദാന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലേക്കാണ് ഡല്‍ഹി വീണത്.

അതേ ഓവറില്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ഷമിക്ക് മുന്നില്‍ വീണു. ഷമിയുടെ രണ്ടാം വിക്കറ്റായിരുന്നു. ഇത്. പുറത്തേക്ക് സ്വിംഗ് ചെയ്ത പന്ത് അത്യാവശ്യം ബൗണ്‍സും ചെയ്തിരുന്നു. മായങ്ക് അഗര്‍വാളിന്റെ ക്യാച്ചിലാണ് ഹെറ്റ്മയര്‍ പുറത്തായത്. പന്തിന്റെ ഗതി തിരിച്ചറിയുന്നതില്‍ ഹെറ്റ്മയറും പരാജയപ്പെട്ടു. യുഎഇയിലെ പിച്ചില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കളിക്കുന്ന ഡല്‍ഹി ബാറ്റ്‌സ്മാരെയാണ് കളിക്കളത്തില്‍ കണ്ടത്. പഞ്ചാബിന്റെ ബൗളര്‍മാര്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് നന്നായി പന്തെറിയുകയും ചെയ്തു. പിന്നീട് ശ്രേയസ് അയ്യരെയും പുറത്താക്കി ഷമി തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

English summary
IPL 2020: mohammed shami gets two wickets in an over against delhi capitols
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X