കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: രോഹിത് ശര്‍മയെ പുറത്താക്കിയത് ധോണിയുടെ ചാണക്യ തന്ത്രം, ആ നീക്കം ഫലിച്ചു, കുരുക്ക്!!

Google Oneindia Malayalam News

ദുബായ്: മുംബൈ ഒരുവശത്ത് തകര്‍ത്തടിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിടിയില്ലാത്ത സമയം. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ക്രീസില്‍. ചെന്നൈ ബൗളര്‍മാര്‍മാരെ ഇരുവരും ചേര്‍ന്ന് പഞ്ഞിക്കിട്ട് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കളി പിന്നീട് മഹേന്ദ്ര സിംഗ് ധോണി മാറ്റിമറിക്കുന്നതാണ് കണ്ടത്. പിയൂഷ് ചൗളയെ ബൗളിംഗിന് വിളിപ്പിച്ച ധോണിക്ക് തെറ്റിയില്ല. നാലാം പന്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ മടക്കി കളി മാറ്റി മറിച്ചു ധോണി.

1

രോഹിത്തിനായി ഫീല്‍ഡിംഗ് സെറ്റപ്പ് ഒരുക്കിയ ധോണി സമ്മര്‍ദത്തില്‍ നിന്നാണ് ചൗളയെ കൊണ്ട് വിക്കറ്റെടുപ്പിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ. നാലോവര്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ ചൗളയെ കൊണ്ടുവരാനുള്ള നീക്കം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ പിച്ചിന്റെ ഗതി മനസ്സിലാക്കിയായിരുന്നു ധോണി തന്ത്രമൊരുക്കിയത്. ഫീല്‍ഡറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി അടിക്കാനുള്ള രോഹിത്തിന്റെ നീക്കം സാം കറന്റെ കൈയ്യില്‍ അവസാനിക്കുകയായിരുന്നു. മികച്ച ക്യാച്ചായിരുന്നു അത്.

മത്സരങ്ങളില്‍ അധികം ആഘോഷിക്കാത്ത ധോണി കൈ ചുരുട്ടി സന്തോഷിക്കുന്നതും കാണാം. ചെന്നൈ ടീമിലെ സ്പിന്നര്‍മാരുമായി മികച്ചൊരു രസതന്ത്രം തന്നെ ധോണിക്കുണ്ട്. രവീന്ദ്ര ജഡേജയെയും അശ്വിനെയും മുമ്പ് മികച്ച രീതിയില്‍ ധോണി വളര്‍ത്തി കൊണ്ടുവന്നതാണ്. ചൗള ഈ സീസണില്‍ ചെന്നൈയില്‍ എത്തിയ താരമാണ്. എങ്കില്‍ പോലും ധോണിയുടെ ഇടപെടല്‍ ചൗളയുടെ ബൗളിംഗിലും പ്രകടമായിരുന്നു. കൃത്യമായ ബൗളിംഗും ഒപ്പം ഫീല്‍ഡിംഗ് കെണിയും പ്രകടമായ ഈ വിക്കറ്റില്‍ ധോണിയുടെ ക്യാപ്റ്റന്‍സി പ്രകടമായിരുന്നു.

അതേസമയം രോഹിത് ധോണിയുടെ തന്ത്രം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും. ഫുള്‍ ബൗളാണ് രോഹിത്തിനായി ചൗള നല്‍കിയത്. എന്നാല്‍ അലസമായ ഷോട്ടാണ് രോഹിത്ത് കളിച്ചത്. കുറച്ചുകൂടി വേഗത്തിലോ ഉയരത്തിലോ അടിച്ചിരുന്നെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാമായിരുന്നു. 14 മാസങ്ങള്‍ക്ക് ശേഷം ധോണി ക്രീസിലേക്ക് തിരിച്ചെത്തിയത് മികച്ച ക്യാപ്റ്റന്‍സിയോടെയാണ് ആഘോഷിച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ കുറിച്ച് തമാശ വരെ ടോസ് ചെയ്യുന്ന വേളയില്‍ ധോണി പറയുകയും ചെയ്തു. മാച്ച് റഫറിയോട് ആദ്യ സ്ലിപ്പില്‍ ഫീല്‍ഡ് നില്‍ക്കുമോ എന്നായിരുന്നു ധോണിയുടെ ചോദ്യം.

English summary
IPL 2020: ms dhoni trapped rohit sharma in spin that shows his captaincy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X