കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: റായുഡുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഇന്ത്യയുടെ നഷ്ടമെന്ന് വാട്‌സണ്‍

Google Oneindia Malayalam News

ദുബായ്: അമ്പാട്ടി റായുഡുവിനെ ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഇന്ത്യന്‍ ടീമിന്റെ വലിയ നഷ്ടമാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഷെയ്ന്‍ വാട്‌സണ്‍. മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തില്‍ എല്ലാ ക്രെഡിറ്റും റായുഡുവിനാണ്. അത്രയ്ക്ക് മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. വിരാട് കോലിയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹം ഉണ്ടാവേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവാത്തത് ഇന്ത്യയുടെ നഷ്ടമാണെന്നും വാട്‌സണ്‍ പറഞ്ഞു. നേരത്തെ തന്നെ റായുഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പകരം വിജയം ശങ്കറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

1

വിജയ് ശങ്കര്‍ ത്രിമാന കഴിവുകളുള്ള താരമാണെന്നായിരുന്നു അന്ന് മുഖ്യ സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദ് പറഞ്ഞത്. ലോകകപ്പില്‍ വിജയ് ശങ്കര്‍ ഫ്‌ളോപ്പാവുകയും ചെയ്തു. മുംബൈക്കെതിരെ 48 പന്തില്‍ 71 റണ്‍സടിച്ച് കളി മാറ്റി മറിച്ചത് അമ്പാട്ടി റായുഡുവാണ്. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. റായുഡു താങ്കളെന്തൊരു ബാറ്റ്‌സ്മാനാണ്. വളരെ മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇത് ശരിക്കും ഇന്ത്യയുടെ നഷ്ടം തന്നെയാണ്. വളരെ കഴിവുകളുള്ള ബാറ്റ്‌സമാനാണ് റായിഡുവെന്നും വാട്‌സണ്‍ പറഞ്ഞു.

ജസ്പ്രിത് ബുംറയെ പോലുള്ള ഒരു ബൗളറെ അദ്ദേഹം നേരിട്ട വിധം അമ്പരിപ്പിക്കുന്നതായിരുന്നു. ശരിക്കും അദ്ദേഹം ഞെട്ടിച്ച കളി കൂടിയാണിത്. ഏതൊരു ഷോട്ടും അനായാസേനയാണ് അമ്പാട്ടി റായുഡു കളിച്ചത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അദ്ദേഹം പന്തുകള്‍ അടിച്ച് പറത്തി. അദ്ദേത്തിന്റെ തന്നെ മുന്‍ ടീമായ മുംബൈക്കെതിരെ അദ്ദേഹത്തിന് ചില കാര്യങ്ങള്‍ തെളിയിക്കാനുണ്ടായിരുന്നു. ചെന്നൈയെ സംബന്ധിച്ച് ഇത് മികച്ച തുടക്കമാണെന്നും വാട്‌സണ്‍ വ്യക്തമാക്കി. താന്‍ വിരമിക്കുകയാണെന്ന് നേരത്തെ റായുഡു ടീമില്‍ നിന്നൊഴിവാക്കിയതിനെ തുടര്‍ന്ന് പറഞ്ഞിരുന്നു. പിന്നീട് ഇത് പെട്ടെന്നുള്ള തീരുമാനമാണെന്ന് പറഞ്ഞ് അദ്ദേഹം തിരുത്തിയിരുന്നു.

അതേസമയം ഐപിഎല്ലിനായി ബിസിസിഐ ഒരുക്കിയ എല്ലാ സജ്ജീകരണത്തെയും ഷെയ്ന്‍ വാട്‌സണ്‍ അഭിനന്ദിച്ചു. നേരത്തെ തന്നെ സജ്ജമാക്കിയ ആര്‍പ്പുവിളികള്‍ ശരിക്കും അമ്പരിപ്പിക്കുന്നതായിരുന്നു. ആരാധകരൊന്നും സ്റ്റേഡിയത്തില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പരീക്ഷണം ബിസിസിഐ നടത്തിയത്. ഗ്രൗണ്ടില്‍ മത്സരം നടക്കുന്നത് സാധാരണ ഗതിയിലാണെന്ന് കാണിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ എല്ലാ ശ്രമങ്ങളും മികച്ചതായിരുന്നു. ഞാന്‍ ക്ലബ് ക്രിക്കറ്റ് പോലെയാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാം തെറ്റിയെന്നും വാട്‌സണ്‍ വ്യക്തമാക്കി.

English summary
IPL 2020: not including ambati rayudu in india's wc squad a big loss says shane watson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X