കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: സ്‌റ്റോക്‌സും സഞ്ജുവും കസറി, മുംബൈയെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍!!

Google Oneindia Malayalam News

ദുബായ്: മുംബൈയുടെ വെടിക്കെട്ടിന് അതിലും വലിയ വെടിക്കെട്ട് മറുപടി നല്‍കിയ മത്സരത്തില്‍ രാജസ്ഥാന് എട്ട് വിക്കറ്റ് ജയം. ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വറിയാണ് മുംബൈക്കെതിരെ രാജസ്ഥാന് ജയം സമ്മാനിച്ചത്. 196 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ രണ്ടിന് 44 എന്ന നിലയില്‍ പതറിയിരുന്നു. അവിടെ നിന്ന് സ്റ്റോക്‌സും സഞ്ജു സാംസണും ചേര്‍ന്ന് മത്സരം മാറ്റി മറിക്കുകയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി സ്റ്റോക്‌സ് പുറത്താകാതെ നിന്നു. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പിന്തുണയും മത്സരത്തില്‍ നിര്‍ണായകമായി.

1

സഞ്ജു 31 പന്തില്‍ 54 റണ്‍സെടുത്തു. നാല് ഫോറും മൂന്ന് സിക്‌സറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സ്റ്റോക്‌സ് മൂന്ന് സിക്‌സറും 14 ബൗണ്ടറിയും അടിച്ചു. പത്ത് പന്തുകള്‍ ബാക്കിയുണ്ടായിരുന്നു എന്നത് മത്സരത്തിന്റെ നേട്ടം വര്‍ധിപ്പിക്കുന്നു. ഷാര്‍ജയ്ക്ക് പുറത്ത് കളിക്കില്ലെന്ന് വിമര്‍ശകരുടെ മറുപടിക്ക് കിടിലന്‍ മറുപടിയും സഞ്ജു മുംബൈക്കെതിരെ നല്‍കി.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കവും ഒടുക്കവും ഗംഭീര പ്രകടനമായിരുന്നു മുംബൈയില്‍ നിന്നുണ്ടായത്. ക്വിന്റണ്‍ ഡികോക്കിനെ ആറ് റണ്‍സിന് നഷ്ടമായെങ്കിലും അതിലൊന്നും മുംബൈ പതറിയില്ല. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നന്നായി തന്നെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. കിഷന്‍ 36 പന്തില്‍ 37 റണ്‍സെടുത്തു. യാദവ് 26 പന്തില്‍ 40 റണ്‍സുമെടുത്തു. നാല് ബൗണ്ടറിയും ഒരു സിക്‌സറും വീതം ഇരു താരങ്ങളും അടിച്ചു. ഇടയ്ക്ക് വന്നാല്‍ സൗരവ് തിവാരിയും 25 പന്തില്‍ 34 റണ്‍സടിച്ച് ടീമിന്റെ സ്‌കോറിംഗിന് വേഗം കൂട്ടി.

കിരോണ്‍ പൊള്ളാര്‍ഡ് പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നീട് വരാനിരുന്നത് വെടിക്കെട്ടായിരുന്നു. ഹര്‍ദിക് പാണ്ഡ്യ രാജസ്ഥാന്‍ ബൗളര്‍മാരുടെ മേല്‍ താണ്ഡവമാടി. 21 പന്തില്‍ 60 റണ്‍സടിച്ച പാണ്ഡ്യ ടീമിന്റെ ടോപ് സ്‌കോററായി. ഏഴ് സിക്‌സറുകളാണ് പാണ്ഡ്യ പറത്തിയത്. ഒപ്പം രണ്ട് ബൗണ്ടറിയുമടിച്ചു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ അങ്കിത് രജ്പുത്തും കാര്‍ത്തിക്ക് ത്യാഗിയും ന്നനായി തല്ലുവാങ്ങി. നാലോവറില്‍ 60 റണ്‍സാണ് രജ്പുത്ത് വഴങ്ങിയത്. ത്യാഗിയാണെങ്കില്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങി. ഒരുവിക്കറ്റാണ് ആകെ ലഭിച്ചത്.

English summary
IPL 2020: rajasthan royals beat mumbai indians by 8 wickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X