കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ആര്‍സിബിക്ക് ജയം, തകര്‍ത്തടിച്ച് ഇഷാന്‍ കിഷനും പൊള്ളാര്‍ഡും!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ അസാധ്യമായതൊന്നുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സൂപ്പര്‍ ഓവറില്‍ വിജയം. ആര്‍സിബിക്ക് കൃത്യമായ ആധിപത്യം ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്ന മത്സരത്തില്‍ ഗംഭീര പ്രകടമാണ് മുംബൈ കാഴ്ച്ചവെച്ചത്. അവസാന വരെ ത്രില്ലര്‍ സ്വഭാവമുള്ള പോരാട്ടം കൂടിയായിരുന്നു ഇത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇഷാന്‍ കിഷന്റെയും കിരോണ്‍ പൊള്ളാര്‍ഡിന്റെയും മികവിലാണ് ടൈ പിടിച്ചത്. സ്‌കോര്‍ പിന്തുടരവെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, സൂര്യ കുമാര്‍ യാദവ് എന്നിവരെ മുംബൈ നഷ്ടമായിരുന്നു.

1

മൂന്നിന് 39 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് അദ്ഭുതങ്ങള്‍ സംഭവിച്ചത്. 58 പന്തില്‍ 99 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ പോരാട്ടം ആര്‍സിബി കൂടാരത്തിലേക്ക് നയിക്കുകയായിരുന്നു. ഒമ്പത് സിക്‌സറും രണ്ട് ബൗണ്ടറിയും താരം പറത്തി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. ഹര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായെങ്കിലും, പിന്നീട് കിരോണ്‍ പൊള്ളാര്‍ഡ് വന്നതോടെ കളി മാറി മറിയുകയായിരുന്നു. 24 പന്തില്‍ 60 റണ്‍സുമായി പൊള്ളാര്‍ഡ് പുറത്താകാതെ നിന്നു. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും താരം അടിച്ചു.

ഇസിരു ഉഡാന ആര്‍സിബി നിരയില്‍ തിളങ്ങി. താരം രണ്ട് വിക്കറ്റ് താരമെടുത്തു. ഏറ്റവും നല്ല രീതിയില്‍ പന്തെറിഞ്ഞത് വാഷിംഗ്ടണ്‍ സുന്ദറാണ് നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. ചഹലും സാമ്പയും നന്നായി റണ്‍സ് വഴങ്ങി. നേരത്തെ ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദേവദത്ത് പടിക്കല്‍ ഒരിക്കല്‍ കൂടി തിളങ്ങി. എന്നാല്‍ ആരോണ്‍ ഫിഞ്ചാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 35 പന്തില്‍ ഫിഞ്ച് 52 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സറുമടിച്ചു.

Recommended Video

cmsvideo
IPL 2020 : Yuvraj singh Jokes With Rahul Tewatia | Oneindia Malayalam

അതേസമയം ദേവദത്ത് 40 പന്തില്‍ 54 റണ്‍സടിച്ചു. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അവസാന നിമിഷം എബി ഡിവില്യേഴ്‌സും ശിവം ദുബെയും ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. ഡിവില്യേഴ്‌സ് 24 പന്തില്‍ 55 റണ്‍സെടുത്തു. നാല് ബൗണ്ടറിയും നാല് സിക്‌സറുമടിച്ചു. ശിവം ദുബെ 10 പന്തില്‍ 27 റണ്‍സെടുത്തു. മൂന്ന് സിക്്‌സറും ഒരു ബൗണ്ടറിയും ദുബെ അടിച്ചു. മുംബൈ നിരയില്‍ നാലോവരില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ട്രെന്‍ഡ് ബൂള്‍ട്ടാണ് തിളങ്ങിയത്. രാഹുല്‍ ചഹാര്‍ ഒരു വിക്കറ്റെടുത്തു.

English summary
IPL 2020: rcb beats mumbai indians in super over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X