• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്‍: ഹൈദരാബാദിനെ കറക്കി വീഴ്ത്തി ചഹല്‍.... കോലിപ്പടയ്ക്ക് വിജയത്തുടക്കം, പത്ത് റണ്‍സ് ജയം!!

ദുബായ്: ഐപിഎല്ലിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 10 റണ്‍സ് തോല്‍വി. ജയത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന ഹൈദരാബാദിനെ ലെഗ് സ്പിന്നില്‍ കറക്കി വീഴ്ത്തിയത് യുസവേന്ദ്ര ചഹലാണ്. സ്‌കോര്‍: ആര്‍സിബി അഞ്ചിന് 163, ഹൈദരാബാദ് 153 റണ്‍സിന് പുറത്ത്. ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍ ജോണി ബെയര്‍സ്‌റ്റോയുടെ അടക്കം വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. നാലോവറില്‍ ആകെ വഴങ്ങിയത് 18 റണ്‍സാണ്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് നല്ല രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഡേവിഡ് വാര്‍ണര്‍ റണ്ണൗട്ടായത് തിരിച്ചടിയായി.

ബെയര്‍‌സ്റ്റോ 43 പന്തില്‍ 61 റണ്‍സടിച്ച് മികച്ച പോരാട്ടം നടത്തി. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. മനീഷ് പാണ്ഡെയുമായി നല്ല കൂട്ടുകെട്ടും ബെയര്‍‌സ്റ്റോ ഉണ്ടാക്കി. പാണ്ഡെ 34 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് വന്നവരൊന്നും നല്ല രീതിയില്‍ കളിച്ചില്ല. അതാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായത്. ആര്‍സിബി നിരയില്‍ സെയ്‌നിയും ശിവം ദുബെയും രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഡെയ്ല്‍ സ്‌റ്റെയിനാണ്.

നേരത്തെ മികച്ച പോരാട്ടം നടത്തിയാണ് ആര്‍സിബി ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ദേവദത്ത് പടിക്കല്‍ തുടങ്ങിവെച്ച പോരാട്ടത്തിന് അതിലും വലിയ വെടിക്കെട്ടോടെ അവസാനമിടുകയായിരുന്നു ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഓപ്പണിംഗില്‍ പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 11 ഓവറില്‍ 90 റണ്‍സാണ് ചേര്‍ത്തത്. ആര്‍സിബിക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ദേവദത്ത് ശരിക്കും ഞെട്ടിച്ചു. ആദ്യ അര്‍ധ സെഞ്ച്വറി കൂടിയാണ് താരം കുറിച്ചത്.

നിര്‍ഭയം ഹൈദരാബാദ് ബൗളറെ നേരിടുകയായിരുന്നു ദേവദത്ത്. മറുവശത്ത് ഫിഞ്ച് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ വമ്പനടികളുടെ ഉത്തരവാദിത്തം താരം ഏറ്റെടുത്തു. 42 പന്തില്‍ എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതാണ് ദേവദത്തിന്റെ ഇന്നിംഗ്‌സ്. ഒപ്പമിറങ്ങിയ ഫിഞ്ച് 27 പന്തില്‍ 29 റണ്‍സടിച്ചു. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടിച്ചു. ഇരുവരും പുറത്തായ ശേഷം സ്‌കോറിംഗിന് വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലി പതിവിന് വിപരീതമായി സ്‌കോറിംഗിന് വേഗം കൂട്ടാനാവാതെ ബുദ്ധിമുട്ടി. 13 പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം.

എന്നാല്‍ എബി ഡിവില്യേഴ്‌സ് കളി മാറ്റി മറിക്കുന്നതാണ് കണ്ടത്. 30 പന്തില്‍ 51 റണ്‍സായിരുന്നു ഡിവില്യേഴ്‌സ് അടിച്ച് കൂട്ടിയത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും താരം അടിച്ചെടുത്തു. ഈ ഇ്ന്നിംഗ്‌സാണ് ആര്‍സിബിയുടെ സ്‌കോര്‍ 150 കടത്തിയത്. ശിവം ദുബെ ഏഴ് റണ്‍സെടുത്ത് പുറത്തായി. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും ലഭിച്ചില്ല. നടരാജന്‍, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിന് അധികം അനുകൂലമല്ലാത്ത പിച്ച് കൂടിയാണിത്.

English summary
IPL 2020: rcb beats srh by 10 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X