കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: മുംബൈയുടെ ഓപ്പണര്‍ ആരാകും? ഹിറ്റ്മാന്‍ തുടക്കമിടും, ഒപ്പമിറങ്ങുന്നത് ദക്ഷിണാഫ്രിക്കന്‍ താരം

Google Oneindia Malayalam News

ദുബായ്: മുംബൈക്ക് വേണ്ടി ആരാകും ഓപ്പണര്‍ ആവുക. ഐപിഎല്ലിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനെ അലട്ടിയിരുന്ന പ്രശ്‌നമാണിത്. സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കുമോ എന്നായിരുന്നു അറിയാനുണ്ടായിരുന്നത്. എന്നാല്‍ മുംബൈക്ക് പറയാനുള്ളത് സന്തോഷവാര്‍ത്തയാണ്. ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വലിയൊരു ഇടവേളയ്ക്ക് ശേഷം രോഹിത് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നു എന്ന നേട്ടവും മുംബൈക്ക് ഇന്ത്യന്‍സിനുണ്ട്. ഒപ്പമിറങ്ങുന്നത് ദക്ഷിണാഫ്രിക്കന്‍ ക്വിന്റണ്‍ ഡികോക്കായിരിക്കും. പരിശീലന ചിത്രം പങ്കുവെച്ച് മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞെന്നും രോഹിത് വെളിപ്പെടുത്തി.

1

യുഎഇയില്‍ മുമ്പ് ഐപിഎല്‍ നടത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞ ചരിത്രമാണ് മുംബൈയ്ക്കുള്ളത്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളാണ് അന്ന് മുംബൈ തോറ്റത്. ഈ അഞ്ചും ആദ്യത്തെ മത്സരങ്ങളായിരുന്നു. ആറ് വര്‍ഷത്തിന് ശേഷം ഈ തോല്‍വി ടീമിനെ വീണ്ടും അലട്ടുമോ എന്ന ഭയം ചില താരങ്ങള്‍ക്കുണ്ട്. എന്നാല്‍ രോഹിത് ഇതൊക്കെ തള്ളിക്കളഞ്ഞു. അന്ന് തന്റെ ടീം പരിചയസമ്പത്തില്ലാത്തവരായിരുന്നു. ആ ടീമില്‍ കളിച്ച മൂന്ന് പേര്‍ മാത്രമേ ഇപ്പോഴുള്ളൂ. ഇത്തവണ മുംബൈ കരുത്തുറ്റ ടീമാണെന്നും രോഹിത് പറഞ്ഞു. അതേസമയം മുംബൈ ടീമിന്റെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്ത് ഒരപൂര്‍വ റെക്കോര്‍ഡ് കാത്തിരിക്കുന്നുണ്ട്. വിരാട് കോലിക്ക് മാത്രമുള്ള റെക്കോര്‍ഡാണിത്.

ചെന്നൈക്കെതിരെ ഏറ്റവുമധികം റണ്‍സടിച്ച താരമെന്ന നേട്ടമാണിത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനാണ് വിരാട് കോലി 747 റണ്‍സടിച്ചിട്ടുണ്ട് ധോണിയുടെ ടീമിനെതിരെ. നാളെ ഇത് മറികടക്കാനുള്ള അവസരം രോഹിത്തിന് ഉണ്ടാവും. 27 മത്സരങ്ങളില്‍ നിന്ന് 705 റണ്‍സാണ് ചെന്നൈക്കെതിരെ രോഹിത്തിന്റെ സമ്പാദ്യം. നാളെ 43 റണ്‍സടിച്ചാല്‍ കോലിയുടെ ആ റെക്കോര്‍ഡ് രോഹിത്ത് സ്വന്തമാക്കും. ചെന്നൈക്കെതിരെ മികച്ച റെക്കോര്‍ഡുകള്‍ രോഹിത്തിന്റെ പേരിലുണ്ട്. സിഎസ്‌കെയ്‌ക്കെതിരെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ചത് രോഹിത്താണ്. 16 മത്സരങ്ങള്‍. ഇതില്‍ പത്തും വിജയങ്ങളാണ്.

Recommended Video

cmsvideo
IPL:2020 | CSk vs MI |match preview | Oneindia Malayalam

കഴിഞ്ഞ തവണത്തെ ഫൈനലില്‍ ചെന്നൈയെ ഒരു റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. നാല് കിരീടങ്ങള്‍ ഇപ്പോള്‍ മുംബൈയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടം നേടുന്ന ടീമും മുംബൈയാണ്. ചെന്നൈക്കെതിരെ കളിക്കുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ ഏതൊരു കളിയേയും പോലെ തന്നെ പ്രാധാന്യത്തോടെയാണ് ഈ മത്സരത്തെയും കാണുന്നത്. ചെന്നൈ ഞങ്ങള്‍ക്ക് മറ്റ് ടീമുകളെ പോലെ എതിരാളികള്‍ മാത്രമാണ്. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകള്‍ തമ്മിലാണ് പോരാട്ടമെന്ന് ഹര്‍ദിക് പാണ്ഡ്യയും വ്യക്തമാക്കി.

English summary
IPl 2020: rohit sharma will open for mumbai indians against csk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X