• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്

ദുബായി: ഐപിഎല്‍ പതിമൂന്നാമത് സീസണിലെ ആദ്യ മത്സരത്തിനായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് മൈതാനത്തിറങ്ങും. കോലിയും വാര്‍ണറും നയിക്കുന്ന ഇരുടീമുകള്‍ തമ്മിലുള്ള മത്സരം ആരാധകര്‍ക്ക് ആവേശക്കാഴ്ചയാകുമെന്നതില്‍ സംശയമില്ല. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം. എക്കാലത്തും താരസമ്പന്നമായ ടീമായിരുന്നെങ്കിലും ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കീരിടം നേടാന്‍ കഴിയാതെ പോയ ടീമാണ് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ്.

മികച്ചതും സന്തുലിതവുമായ ടീം

മികച്ചതും സന്തുലിതവുമായ ടീം

ടീമിന്‍റെ കഴിഞ്ഞ മൂന്ന് സീസണുകളിലെ പ്രകടനവും കൂടുതല്‍ ദയനീമായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ മികച്ചതും സന്തുലിതവുമായ ടീമുമായി മത്സരത്തിനിറങ്ങുന്ന കോലിയും കൂട്ടാളികളും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ബാറ്റിങ്ങ് നിരയിലും ബോളിങ് നിരയിലും കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളാണ് റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ അണിനിരക്കുന്നത്.

പ്രകടനങ്ങളില്‍ നിര്‍ണ്ണായകമാവുക

പ്രകടനങ്ങളില്‍ നിര്‍ണ്ണായകമാവുക

ബാറ്റിങ് നിരയിലേക്ക് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഉള്‍പ്പെടുത്തിയതും ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചതും ടീമിന്‍റെ ഇത്തവണത്തെ പ്രകടനങ്ങളില്‍ നിര്‍ണ്ണായകമാവും. ഫിഞ്ചിനൊപ്പം വിരാട് കോലിയും ഡിവല്ലേഴ്സും ചേരുമ്പോള്‍ ഏത് ടീമിന്‍റെയും ബോളിങ് നിരയെ വെല്ലുവിളിക്കാന്‍ പോവുന്ന ശക്തികളായി ബാംഗ്ലൂര്‍ മാറും.

ബോളിങ് നിര

ബോളിങ് നിര

ഡെയ്ല്‍ സ്റ്റെയിന്‍ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. സ്റ്റെയിനൊപ്പം ഉമേഷ് യാദവ്,നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നീ ഇന്ത്യന്‍ പേസര്‍മാരും ടീമിന് കരുത്ത് പകരുന്നു. യുസ്വേന്ദ്ര ചാഹലാണ് സ്പിന്‍ ബൗളര്‍. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സിനെ പിടിച്ചു കെട്ടുക എന്നുള്ളത് ഏറെ പ്രയാസകരമായ കാര്യമായിരിക്കും.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് താരനിരയില്‍ ഒട്ടു പിന്നിലല്ലാത്ത ടീമാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്. വാര്‍ണര്‍ക്ക് പുറമെ ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. വൃദ്ധിമാന്‍ സാഹ,വിജയ് ശങ്കര്‍ എന്നിവരും ബാറ്റിങ് നിരയിലുണ്ട്. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍.

പേസര്‍മാരായി

പേസര്‍മാരായി

പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജ്, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ് എന്നിവരാണ് ടീമിലുള്ളത്. റാഷിദ് ഖാനൊപ്പം ഷഹബാസ് നദീമും സ്പിന്നര്‍മാരുടെ റോള്‍ നിര്‍വഹിക്കും. കളിക്കണക്കുകള്‍ പരിശോധികുമ്പോള്‍ സണ്‍റൈസേഴ്സിന് മുന്‍തൂക്കം ഉള്ളതായാണ് കാണാന്‍ കഴിയുക.

നേര്‍ക്കുനേര്‍ വന്നപ്പോള്‍

നേര്‍ക്കുനേര്‍ വന്നപ്പോള്‍

2014 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദുബായില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ചിരുന്നു. എന്നാല്‍ ആര്‍സിബി രണ്ട് മത്സരത്തില്‍ ഒരു മത്സരം ജയിച്ചപ്പോള്‍ ഒരു മത്സരം തോറ്റു. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുന്‍തൂക്കം ഹൈദരാബാദിന് തന്നെയാണ്. 15 തവണയാണ് ഇരു ടീമും ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 8 തവണയും ജയം ഹൈദരാബാദിനായിരുന്നു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ 6 മത്സരം ആര്‍സിബിയും വിജയം നേടി.

cmsvideo
  MS Dhoni's New Beard Look Trends Across Social Media | Oneindai Malayalam
  സ്ക്വാഡ്

  സ്ക്വാഡ്

  വിരാട് കോലി (ക്യാപറ്റന്‍) ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, മോയിന്‍ അലി,വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, നവദീപ് സൈനി,യുസ്‌വേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്.

  ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, വിരാട് സിങ്, വിജയ് ശങ്കര്‍, മുഹമ്മദ് നബി,റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ്.

  വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കും: പുതിയ ദൌത്യത്തിന് കുവൈത്ത്

  English summary
  ipl 2020: royal challengers bangalore vs sunrisers hyderabad today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X