കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ഹൈദരാബാദിന്റെ ഗംഭീര തിരിച്ചുവരവ്, ഡല്‍ഹിയെ 15 റണ്‍സിന് വീഴ്ത്തി, റാഷിദിന് 3 വിക്കറ്റ്

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലിലെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെറിയ സ്‌കോറാണ് നേടിയതെങ്കിലും മികച്ച ബൗളിംഗിലൂടെയും ഫീല്‍ഡിംഗിലൂടെയും മത്സരം സ്വന്തമാക്കുകയായിരുന്നു ഹൈദരാബാദ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്.

1

സ്‌കോര്‍ പിന്തുടര്‍ന്ന് ഡല്‍ഹി നിരയില്‍ ആര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. പൃഥ്വി ഷായെ തുടക്കത്തില്‍ തന്നെ രണ്ട് റണ്‍സിന് നഷ്ടമായി. ശിഖര്‍ ധവാന്‍ താളം കണ്ടെത്താന്‍ പാടുപെടുന്നുണ്ടായിരുന്നു. 31 പന്തില്‍ 34 റണ്‍സെടുത്ത് ധവാന്‍ പുറത്തായി. ശ്രേയ്‌സ അയ്യര്‍ 17 റണ്‍സെടുത്തു. ആര്‍ക്കും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിച്ചില്ല. റിഷഭ് പന്ത് 27 പന്തില്‍ 31 റണ്‍സെടുത്ത് രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും താരമെടുത്തു. ഷിമോണ്‍ ഹെറ്റ്മയര്‍ 12 പന്തില്‍ 21 റണ്‍സെടുത്തു. വമ്പന്‍ സ്‌കോറില്ലാത്തത് ഹൈദരാബാദിന്റെ ബൗളര്‍മാരുടെ മിടുക്ക് കാരണമായിരുന്നു. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാന്‍ മികച്ച പ്രകടനം നടത്തി. ഭുവനേശ്വര്‍ കുമാറിന് രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ വേണ്ട രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റ് പോവാതെ ബാറ്റ് ചെയ്യാന്‍ ഹൈദരാബാദിന് സാധിച്ചു. ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ സഖ്യം ആദ്യ വിക്കറ്റില്‍ 77 റണ്‍സ് ചേര്‍ത്തു. വാര്‍ണര്‍ 33 പന്തില്‍ 45 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. അതേസമയം ജോണി ബെയര്‍സ്‌റ്റോ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 48 പന്തില്‍ 53 റണ്‍സാണ് നേടിയത്. രണ്ട് ഫോറും ഒരു സിക്‌സറുമടിച്ചു.

മനീഷ് പാണ്ഡെ മത്സരത്തില്‍ പെട്ടെന്ന് മടങ്ങിയതാണ് സ്‌കോര്‍ ഉയരാതിരിക്കാന്‍ കാരണം. മൂന്ന് റണ്‍സാണ് പാണ്ഡെ നേടിയത്. കെയ്ന്‍ വില്യംസണ്‍ തിരിച്ചുവരവ് ഗംഭീരമാക്കി. 26 പന്തില്‍ 41 റണ്‍സടിച്ച വില്യംസണാണ് ഹൈദരാബാദിന്റെ സ്‌കോര്‍ 150 കടത്തിയത്. ടീമിനായി അരങ്ങേറ്റം കുറിച്ച അബ്ദുള്‍ സമദ് 7 പന്തില്‍ 12 റണ്‍സടിച്ചു. ഒരു സിക്‌സറും ഫോറും ആ ബാറ്റില്‍ നിന്ന് പിറന്നു. അതേസമയം ഡല്‍ഹി ബൗളര്‍മാര്‍ റബാദ മികച്ച പ്രകടനമാണ് നടത്തിയത്. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റാണ് റബാദ വീഴ്ത്തിയത്. ഹൈദരാബാദിനെ പിടിച്ച് നിര്‍ത്തിയതും ഈ ബൗളിംഗാണ്. അമിത് മിശ്ര 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

English summary
IPL 2020: sunrisers hyderabad beat delhi capitals by 15 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X