കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരലേലത്തില്‍ ടീമിന്‍റെ ഏറ്റവും മികച്ച തീരുമാനം ആ താരത്തിനെ തിരഞ്ഞെടുത്ത്; തുറന്ന് പറഞ്ഞ് മക്കല്ലം

Google Oneindia Malayalam News

അബൂദാബി: ഐപിഎല്‍ പതിമൂന്നാത് എഡിഷന് മുന്നോടിയായുള്ള താരലേലത്തില്‍ ടീം നടത്തിയ പ്രധാന തിരഞ്ഞെടുപ്പുകളിലൊന്നായിരുന്നു പേസര്‍ പാറ്റ് കമ്മിന്‍സിന്‍റേതെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. പരിക്ക് മൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ ആസ്ട്രേലിയന്‍ താരത്തെ 15.5 കോടി രൂപയ്ക്കായിരുന്നു നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. മികച്ച ഫോമില്‍ തുടരുന്ന കമ്മിന്‍സ് ടൂര്‍ണമെന്‍റില്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ടീമിലും അദ്ദേഹം അടുത്തിടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു.

പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ്

പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ്

'ഐ‌പി‌എൽ ലേലത്തിൽ വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പാറ്റ് കമ്മിൻസായിരുന്നു. വിദേശ ബൗളർമാരുടെ കാര്യത്തിൽ അദ്ദേഹം ഒരു പ്രധാന തിരഞ്ഞെടുപ്പായിരുന്നെന്നാണ് ഞാൻ കരുതുന്നത്. നേരത്തെയുള്ള വിക്കറ്റുകൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഇത്തവണത്തെ ടീമില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്'-ബ്രണ്ടന്‍ മക്കല്ലം.

2008 ൽ

2008 ൽ

വളരെ ആക്രമണാത്മകമായി കളിച്ച താരമാണ് ഞാന്‍, കാരണം അത് എനിക്ക് അനുയോജ്യമാണ്. എന്നാൽ എന്റെ കോച്ചിംഗ് പോയിന്റിലെ പ്രധാന കാര്യം ഓരോ വ്യക്തിയേയും മത്സരങ്ങളേയും മനസിലാക്കുകയും ഒരോരുത്തരുടേയും മികച്ച പ്രകടനം പുറത്തെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്- മുന്‍ ന്യൂസിലന്‍ഡ് താരം കൂടിയായ ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു. 2008 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ ഐപി‌എൽ മത്സരത്തിൽ വെറും 73 പന്തിൽ നിന്ന് 158 റൺസ് നേടിയ താരം കൂടിയാണ് മക്കല്ലം. 10 ഫോറുകളും 13സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിങ്ങ്സ്.

ആരോഗ്യകരമായ ബാലൻസ്

ആരോഗ്യകരമായ ബാലൻസ്

ഒരു ടീമിൽ നമുക്ക് ആരോഗ്യകരമായ ഒരു ബാലൻസ് സൃഷ്ടിക്കേണ്ടതുണ്ട്. കളിക്കാർക്ക് അവരുടെ മികച്ച ഗെയിം കളിക്കാൻ വേണ്ടി ഞാൻ കളിക്കളത്തിൽ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെപ്റ്റംബർ 23 നാണ് ടൂര്‍ണമെന്‍റിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആദ്യ മത്സരം. മുംബൈ ഇന്ത്യൻസാണ് എതിരാളികള്‍.

കെ‌കെ‌ആർ സ്‌ക്വാഡ്

കെ‌കെ‌ആർ സ്‌ക്വാഡ്

ദിനേശ് കാർത്തിക് (ക്യാപറ്റന്‍), ആൻഡ്രെ റസ്സൽ, കമലേഷ് നാഗർകോട്ടി, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൺ, നിതീഷ് റാണ, പ്രസീദ് കൃഷ്ണ, റിങ്കു സിംഗ്, സന്ദീപ് വാരിയർ, ശിവം മാവി, ഷുബ്മാൻ ഗിൽ, സിദ്ധേഷ് ലാഡ്, ഗ്രീൻ, , എം സിദ്ധാർത്ഥ്, നിഖിൽ നായിക്, പ്രവീൺ തംബെ, പാറ്റ് കമ്മിൻസ്, രാഹുൽ ത്രിപാഠി, ടോം ബാന്റൺ, വരുൺ ചക്രവർത്തി

ചെന്നൈ ആരാധകര്‍ക്ക് നിരാശ; വരും മത്സരങ്ങളിലും ബ്രാവോ കളിക്കാനിറങ്ങില്ലെന്ന് ഫ്ളമിങ്ചെന്നൈ ആരാധകര്‍ക്ക് നിരാശ; വരും മത്സരങ്ങളിലും ബ്രാവോ കളിക്കാനിറങ്ങില്ലെന്ന് ഫ്ളമിങ്

 'ഖുറാന്‍ വിതരണം കുറ്റകൃത്യമല്ലായെന്ന് നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം' 'ഖുറാന്‍ വിതരണം കുറ്റകൃത്യമല്ലായെന്ന് നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം'

English summary
ipl 2020: The best decision for Kolkata was to include Pat Cummins in the squad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X