• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-ചെന്നൈ നേര്‍ക്കുനേര്‍; ധോണിക്ക് ഇന്നത്തെ മത്സരം നിര്‍ണായകം, ആരാണ് കേമന്‍

Google Oneindia Malayalam News

ദുബായ്: ഐപിഎഎല്‍ 13ാം സീസണിലെ ഏഴാം മത്സരത്തിന് ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം രാത്രി 7.30ന് വേദിയാകും. ക്യാപ്ടന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ഇന്ന് ഏറ്റുമുട്ടുക. ഒരു ജയവും ഒരു തോല്‍വിയുമായി ചെന്നൈയുടെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച കരുത്തിലാണ് ഡല്‍ഹി സംഘം ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. കളിക്കണക്കില്‍ ധോണിപ്പട മുന്നിലാണെങ്കിലും ശ്രേയസ് സംഘത്തിന് വീഴ്ത്തുന്നത് ചെന്നൈയ്ക്ക് അത്ര എളുപ്പമാവില്ല.

തോല്‍വി

തോല്‍വി

ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാമത് രാജസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ ധോണിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മലയാളി താരം സഞ്ജു സാംസണാണ് അന്ന് രാജസ്ഥാന് വിജയക്കുറി സമ്മാനിച്ചത്. ആ മത്സരത്തില്‍ ധോണി നടപ്പിലാക്കിയ തീരുമാനങ്ങളെല്ലാം പാളിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് താരത്തെ തേടിയെത്തിയത്.

വിജയം മാത്രം

വിജയം മാത്രം

അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരം ധോണിയെ സംബന്ധിച്ച് കനത്ത വെല്ലുവിളി നിറഞ്ഞതാണ്. വിജയമല്ലാതെ മറ്റൊരു പോംവഴിയും ഘധോണിക്ക് മുന്നിലില്ല. കഴിഞ്ഞ മത്സരത്തിലെ പിഴവുകള്‍ തിരുത്തി പുതിയ പ്ലേ സ്ട്രാറ്റജി ധോണി ഇന്നത്തെ മത്സരത്തില്‍ നടപ്പിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഒരുപാട് താഴെ സ്ഥാനത്താണ് ധോണി ബാറ്റിംഗില്‍ ഇറങ്ങിയത്. ഇത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതുകൊണ്ട് ഇന്നത്തെ മത്സരത്തില്‍ നാലാം സ്ഥാനത്ത് ധോണിയെ പ്രതീക്ഷിക്കാം.

 സൂപ്പര്‍ ഓവര്‍

സൂപ്പര്‍ ഓവര്‍

ആദ്യ മത്സരത്തില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെ സൂപ്പര്‍ ഓവറിലൂടെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അയ്യരും സംഘവും ഇന്ന് ചെന്നൈയെ നേരിടുന്നത്. റിഷഭ് പന്ത് , പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ ഫോമിലേക്ക് എത്തിയാല്‍ ക്യാപിറ്റല്‍സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഓള്‍ റൗണ്ടര്‍ മര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ കരുത്ത്. അതേസമയം, പരിക്കേറ്റ അശ്വിന്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ആദ്യ മത്സത്തില്‍ ചെന്നൈയെ വിജയത്തിലേക്ക് എത്തിച്ച അമ്പാട്ടി റായിഡു ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിലെ ബോളര്‍മാരുടെ പ്രകടനം മോശമായിരുന്നത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. റായിഡുവിനെ കൂടാതെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ, സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ കളിക്കുന്ന കാര്യവും സംശയമാണ്.

cmsvideo
  IPL 2020- KL Rahul shatters two huge records | Oneindia Malayalam
  ഡല്‍ഹി ബാറ്റിംഗ് നിര

  ഡല്‍ഹി ബാറ്റിംഗ് നിര

  ആദ്യ മത്സരം വിജയിച്ചെങ്കിലും ഡല്‍ഹിക്ക് ഇന്നത്തേത് നിര്‍ണായകമാണ്. ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാന്‍, പൃത്ഥി ഷാ, ഹെറ്റ്‌മെയര്‍ എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ നായകന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരിലാണ് ടീമിന്റെ കരുത്ത്.

  ഐപിഎല്‍: രാഹുലിന്റെ വമ്പനടിയില്‍ ആര്‍സിബി തരിപ്പണം, പഞ്ചാബിന് 97 റണ്‍സ് വിജയം!!ഐപിഎല്‍: രാഹുലിന്റെ വമ്പനടിയില്‍ ആര്‍സിബി തരിപ്പണം, പഞ്ചാബിന് 97 റണ്‍സ് വിജയം!!

  ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍

  ഐപിഎല്‍: യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സഞ്ജുവിനെ പുകഴ്ത്തി ഗംഭീര്‍!!ഐപിഎല്‍: യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സഞ്ജുവിനെ പുകഴ്ത്തി ഗംഭീര്‍!!

  ഐപിഎല്‍: ധോണിയിലെ കളിക്കാരനെ ഇത്തവണ അധികം കാണില്ല, ക്യാപ്റ്റന്‍സിയില്‍ തകര്‍ക്കും!!ഐപിഎല്‍: ധോണിയിലെ കളിക്കാരനെ ഇത്തവണ അധികം കാണില്ല, ക്യാപ്റ്റന്‍സിയില്‍ തകര്‍ക്കും!!

  English summary
  IPL 2020: Today's match in the IPL is between Chennai Super Kings and Delhi Capitals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X