കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ 2020: ആദ്യ വിജയം തേടി കൊല്‍ക്കത്തയും ഹൈദരാബാദും, കളിക്കണക്കില്‍ ആരാണ് കേമന്‍

Google Oneindia Malayalam News

അബുദാബി: ഐപിഎല്‍ 13ാം സീസണില്‍ ആദ്യ വിജയം തേടിയിറങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. അബുദാബിയിലെ ഷേക്ക് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30നാണ് മത്സരം. രണ്ടും ടീമുകള്‍ക്കും ആദ്യത്തെ മത്സരം പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും ജയം അനിവാര്യമാണ്. അദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയപ്പോള്‍ ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനോട് തോറ്റു.

ipl

ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത ടീമില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ഓപ്പണര്‍മാരുടെ പ്രകടനം ആദ്യ മത്സരത്തില്‍ പരാജയമായിരുന്നു. ശുബമാന്‍ ഗില്ലിനൊപ്പം സുനില്‍ നരെയ്‌നാണ് ഓപ്പണറായി എത്തുന്നത്. മധ്യനിരയില്‍ ആന്‍ഡ്രെ റസല്‍, ഇയാന്‍ മോര്‍ഗന്‍, എന്നിവര്‍ ഫോം കണ്ടെത്തിയാല്‍ കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷയെറും.

ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവരിലാണ് പ്രതീക്ഷയ വിജയ് ശങ്കറിനെ ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ കളിപ്പിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ബോളിംഗ് നിരയില്‍ റാഷിദ് ഖാന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ടീമിന് കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടിയായി. രണ്ടും ടീമുകളിലും ആരാണ് കേമന്‍ എന്ന് നോക്കുമ്പോള്‍ കൊല്‍ക്കത്ത തന്നെയാണെന്ന് പറയേണ്ടിവരും. ഇതുവരെയുള്ള മത്സരങ്ങള്‍ അങ്ങനെയാണ് വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
IPL 2020 : Clinical DC beat CSK by 44 runs | Oneindia Malayalam

ഇതുവരെ ഇരു ടീമുകളും തമ്മില്‍ 17 തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ 10 തവണയും ജയിച്ചത് കൊല്‍ക്കത്തയായിരുന്നു. ഏഴ് മത്സരത്തില്‍ ഹൈദരബാദും ജയിച്ചു. കൊല്‍ക്കത്ത രണ്ട് തവണ ഐപിഎല്‍ ചാമ്പ്യനായപ്പോള്‍ 2016ല്‍ കപ്പ് ഉയര്‍ത്തിയവരാണ് ഹൈദരാബാദ്.

English summary
IPL 2020: Today's match in the IPL is between Kolkata Knight Riders and Sunrisers Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X