കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലുര്‍ പഞ്ചാബിനെ നേരിടും; ദേവ്ദത്തില്‍ പ്രതീക്ഷ, കളിക്കണക്കില്‍ ആരാണ് കേമന്‍

Google Oneindia Malayalam News

ദുബായ്: ഐപിഎല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിട്ടിട്ടില്ലാത്ത രണ്ട് ടീമുകളാണ് ഇന്ന് മത്സരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരും കിംഗ്‌സ് ഇലവന്‍ പഞ്ചാബും. ആദ്യത്തെ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലാണ് ബാഗ്ലൂര്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. ആരങ്ങേറ്റ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ദേവ്ദത്ത് പടിക്കല്‍ ഇന്ന് മികച്ച രീതിയില്‍ കളിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം പഞ്ചാബിനെ അലട്ടുന്നുണ്ട്.

ആദ്യ മത്സരം

ആദ്യ മത്സരം

ആദ്യത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പത്ത് റണ്‍സിനാണ് കൊഹ്ലി പട കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് കൊഹ്ലിയും സംഘവും അഞ്ച് വിക്കറ്റ് നഷ്ടടത്തില്‍ 163 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബദിനെ 153 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയാണ് ബാഗ്ലൂര്‍ ആദ്യ വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ ഓവറില്‍ തോറ്റ പഞ്ചാബ്

സൂപ്പര്‍ ഓവറില്‍ തോറ്റ പഞ്ചാബ്

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ട ടീമാണ് പഞ്ചാബ്. എന്നാല്‍ 19ാം ഓവറില്‍ ക്രീസില്‍ ബാറ്റ് തൊട്ടില്ലെന്ന് പറഞ്ഞ് അമ്പയര്‍ തങ്ങളുടെ ഒരു റണ്‍ വെട്ടിക്കുറച്ചതാണ് തോല്‍വിക് കാരണമെന്നാണ് പഞ്ചാബ് ഉന്നയിച്ചത്. ഇതിനെതിരെ പഞ്ചാബ് പരാതിയുമായി രംഗത്തെത്തിയിരുന്നു. അമ്പയറിന്റെ നടപടിക്കെതിരെ മൂന്‍ ഇന്ത്യന്‍ താരം സേവാഗും നടി പ്രീതി സിന്റയും രംഗത്തെത്തിയിരുന്നു.

ദേവ്ദത്തില്‍ പ്രതീക്ഷ

ദേവ്ദത്തില്‍ പ്രതീക്ഷ

ആദ്യ മത്സരത്തില്‍ തകര്‍ത്ത് ബാറ്റ് ചെയ്ത അര്‍ദ്ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലില്‍ വലിയ പ്രതീക്ഷയാണ് ബാഗ്ലൂരിനുള്ളത്. ബാറ്റിംഗ് നിരയില്‍ ആരോണ്‍ ഫിഞ്ച്, കൊഹ്ലി, ഡിവില്ലിയേഴ്‌സ് എന്നിവരിലാണ് ബാംഗ്ലൂരിന് പ്രതീക്ഷ. ബോളിംഗ് നിരയില്‍ ചഹല്‍, ഉമേഷ് യാദവ്, ഡേല്‍ സ്‌റ്റേയ്ന്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ശക്തി കേന്ദ്രങ്ങളാണ്.

പഞ്ചാബിന്റെ പ്രതീക്ഷ

പഞ്ചാബിന്റെ പ്രതീക്ഷ

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ടീമില്‍ വലിയ പ്രതീക്ഷയാണ് പഞ്ചാബിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ 89 റണ്‍സ് അടിച്ച മായങ്ക് അഗര്‍വാള്‍, ക്യാപ്ടന്‍ കെഎല്‍ രാഹുല്‍ നിക്കോളാസ് പൂരാന്‍, മാക്‌സ്വെല്‍, സര്‍ഫ്രാസ് ഖാന്‍, ക്രിസ് യോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്ടറെല്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ് എന്നിവരാണ് പഞ്ചാബിന്റെ കരുത്തര്‍.

Recommended Video

cmsvideo
IPL 2020 : All You Want To Know Devdutt Padikkal | Oneindia Malayalam
രണ്ടും തുല്യശക്തികള്‍

രണ്ടും തുല്യശക്തികള്‍

ഒരു തരത്തില്‍ പഞ്ചാബിന്റെയും ബാഗ്ലൂരിന്റെയും ഇന്നത്തെ മത്സരത്തെ തുല്യശക്തികളുടെ മത്സരം എന്ന് വേണമെങ്കില്‍ പറയാം. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ 23 തവണയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ബാഗ്ലൂരിനെതിരെ പഞ്ചാബിന്റെ ശരാശരി സ്‌കോര്‍ 155ഉം ബാഗ്ലൂരിന്റെത് 161ഉം ആണ്.

ഐപിഎല്‍: കൊല്‍ക്കത്തയെ തരിപ്പണമാക്കി ഹിറ്റ്മാന്‍.... മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സ് വിജയം!!ഐപിഎല്‍: കൊല്‍ക്കത്തയെ തരിപ്പണമാക്കി ഹിറ്റ്മാന്‍.... മുംബൈ ഇന്ത്യന്‍സിന് 49 റണ്‍സ് വിജയം!!

ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍

ഐപിഎല്‍: യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സഞ്ജുവിനെ പുകഴ്ത്തി ഗംഭീര്‍!!ഐപിഎല്‍: യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സഞ്ജുവിനെ പുകഴ്ത്തി ഗംഭീര്‍!!

ഐപിഎല്‍: ധോണിയിലെ കളിക്കാരനെ ഇത്തവണ അധികം കാണില്ല, ക്യാപ്റ്റന്‍സിയില്‍ തകര്‍ക്കും!!ഐപിഎല്‍: ധോണിയിലെ കളിക്കാരനെ ഇത്തവണ അധികം കാണില്ല, ക്യാപ്റ്റന്‍സിയില്‍ തകര്‍ക്കും!!

English summary
IPL 2020: Today's match is between Kings XI Punjab and Royal Challengers Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X