കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും, ഐപിഎല്ലില്‍ രാജസ്ഥാന്‍-ചെന്നൈ പോരാട്ടം; പോരില്‍ ആരാണ് കേമന്‍?

Google Oneindia Malayalam News

ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണിലെ നാലാമത്തെ മത്സരത്തിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് വൈകീട്ടോടെ സാക്ഷിയാവുകയാണ്. കേരളത്തിനും മലയാളികള്‍ക്കും അഭിമാനമായ സഞ്ജു സാംസണും സംഘവും അണി നിരക്കുന്ന രാജസ്ഥാന്‍ റോയല്‍സും മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് മത്സരം. മുന്‍ ഓസിസ് നായകനായ സ്റ്റീവ് സമിത്താണ് രാജസ്ഥാനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ മുംബൈ പടയെ തോല്‍പ്പിച്ചതിന്റെ അത്മവിശ്വാസത്തിലാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുന്നത്. വിശദാംശങ്ങളിലേക്ക്..

മികച്ച താരനിര

മികച്ച താരനിര

ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ പരിചയസമ്പത്തിന് കീഴില്‍ മികച്ച തയ്യാറെടുപ്പുകളോടെയാണ് രാജസ്ഥാന്റെ ആദ്യമത്സരം. മികച്ച താരനിരയുമായി എത്തുന്ന രാജസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. വിദേശ താരങ്ങളായ ജോസ് ബട്ട്‌ലര്‍,ജാെഫ്ര ആര്‍ച്ചര്‍, ഡേവിഡ് മില്ലര്‍, ഇന്ത്യന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ,ജയ്‌ദേവ് ഉനദ്കദ്,ശ്രേയസ് ഗോപാല്‍ തുടങ്ങിയവരും സ്മിത്തിനൊപ്പം അണിനിരക്കുന്നുണ്ട്.

സഞ്ജുവിന് നിര്‍ണായകം

സഞ്ജുവിന് നിര്‍ണായകം

ധോണി വിമരമിച്ച ഒഴിവിലേക്ക് പകരക്കാരനായി എത്താന്‍ കാത്തുനില്‍ക്കുന്ന താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ബാറ്റിംഗ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് സഞജ്ുവിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.

ചാമ്പ്യനെ തോല്‍പ്പിച്ച ആത്മവിശ്വാസം

ചാമ്പ്യനെ തോല്‍പ്പിച്ച ആത്മവിശ്വാസം

നിലവിലെ ചാമ്പ്യന്മാരായ രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇന്ന് രാജസ്ഥാനെ നേരിടുന്നത്. അമ്പാട്ടി റായ്ഡുവിന്റെ കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ടീമിന് വലിയ കരുത്തായി മാറിയിട്ടുണ്ട്. ഇത് റെയ്‌നയുടെ അഭാവത്തിന്റെ ആകുലതകളെ അകറ്റിയിട്ടുണ്ട്.

രാജസ്ഥാന്റെ വണ്ടര്‍ കിഡ്

രാജസ്ഥാന്റെ വണ്ടര്‍ കിഡ്

അണ്ടര്‍ 19 ലോകകപ്പിലെ ബാറ്റിംഗ് വിസ്മയമായിരുന്ന ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ വണ്ടര്‍ കിഡ്. ഐപിഎല്ലിലും താരം തിളങ്ങുമെന്ന പ്രതീക്ഷയാണ് ടീമിന്. എന്നാല്‍ പിതാവിനെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പരിചരിക്കാന്‍ വിട്ടുനിന്ന വിദേശതാരം ബെന്‍ സ്‌റ്റോക്‌സ് വിട്ടുനില്‍കുന്നത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്.

Recommended Video

cmsvideo
അരങ്ങേറ്റത്തില്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ച് ദേവ്ദത്ത് | Oneindia Malayalam
ഇന്നത്തെ മലയാളി തിളക്കം

ഇന്നത്തെ മലയാളി തിളക്കം

രാജസ്ഥാന്‍ സംഘത്തിലെ സഞ്ജു തന്നെയാണ് എല്ലാ മലയാളികളുടെയും ശ്രദ്ധ കേന്ദ്രം. പാതി മലയാളിയായ റോബിന്‍ ഉത്തപ്പയും ഇന്ന് രാജസ്ഥാന്‍ സംഘത്തിലുണ്ട്. ചെന്നൈയിലാകട്ടെ മലയാളി പേസര്‍ കെ എം ആസിഫുമുണ്ട്. ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത് മലയാളി അമ്പയര്‍ അനന്തപത്മാഭനാണ്.

അര്‍ഹിച്ച വിജയം നഷ്ടമായി; അമ്പയര്‍ക്കെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്അര്‍ഹിച്ച വിജയം നഷ്ടമായി; അമ്പയര്‍ക്കെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്

പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയുംപൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്

English summary
IPL 2020: Today's match is between Rajasthan Royals and Chennai Super Kings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X