• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബ്, ദില്ലി ക്യാപിറ്റല്‍സ് മത്സരം നിയന്ത്രിച്ച അംബയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്രര്‍ സൈവാഗും പഞ്ചാബ് ടീം ഉടമ കൂടിയായ ബോളിവുഡ് താരം പ്രീതി സിന്‍റയും. ഐപിഎല്‍ പതിമൂന്നാമത് സീസണിലെ രണ്ടാം മത്സരം തന്നെ സൂപ്പര്‍ ഓവറിലേക്ക് കടന്നത് കളിപ്രേമികള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചെങ്കിലും പഞ്ചാബിന് അര്‍ഹിച്ച വിജയം അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടുകയായിരുന്നെന്നാണ് വിമര്‍ശനം. ഇതോടെയാണ് അമ്പയര്‍ നിതിന്‍ മേനോനെതിരായി പലരും രംഗത്ത് എത്തിയത്.

19-ാം ഓവറില്‍

19-ാം ഓവറില്‍

മത്സരത്തിന്‍റെ 19-ാം ഓവറിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. ദില്ലി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 157 റണ്‍സ്‍ പിന്തുടരുന്ന പഞ്ചാബിന് വേണ്ടി മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനുമാണ് ഗ്രൗണ്ടില്‍ ഉള്ളത്. നിര്‍ണ്ണായക നിമിഷത്തില്‍ മായങ്ക് അഗർവാളും ക്രിസ് ജോർദാനും നേടിയ ഡബിളിൽ ഒരു റൺ, ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്ന കാരണത്താൽ അപംയർ റദ്ദാക്കിയിരുന്നു.

വിജയം സ്വന്തമാക്കാമായിരുന്നു

വിജയം സ്വന്തമാക്കാമായിരുന്നു

എന്നാൽ, ജോർദാൻ ക്രീസിൽ സ്പർശിച്ചുവെന്നായിരുന്നു പിന്നീട് പുറത്തു വന്ന വീഡിയോകളില്‍ വ്യക്തമായിരുന്നത്. ആ ഒരു റണ്‍സ് കൂടി പഞ്ചാബിന്‍റെ സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നെങ്കില്‍ ദില്ലിക്കെതിരെ അവര്‍ക്ക് വിജയം സ്വന്തമാക്കാമായിരുന്നു. ഇതോടെയാണ് വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ളവര്‍ അംപയറിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയത്.

മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നല്‍കേണ്ടത്

മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നല്‍കേണ്ടത്

ഡൽഹി - പഞ്ചാബ് മത്സരത്തിലെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സത്യത്തിൽ ആ അംപയറിനാണ് നൽകേണ്ടതെന്നായിരുന്നു സെവാഗ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്‍റെ പ്രതികരണം. 'മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിനുള്ള താരത്തെ തിരഞ്ഞടുത്തതിനോട് എനിക്കു വിയോജിപ്പുണ്ട് ക്രീസിൽ കടന്നില്ലെന്ന കാരണത്താൽ പഞ്ചാബിന്റെ ഒരു റൺ കുറച്ച ആ അംപയറിനാണ് യഥാർഥത്തിൽ പുരസ്കാരം നൽകേണ്ടത്. ആ പിഴവാണ് മത്സരഫലം നിർണയിച്ചത്' സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

പ്രീതി സിന്‍റയും

പ്രീതി സിന്‍റയും

കോവിഡ് നിയന്ത്രണങ്ങള്‍ പോലും ഇന്ത്യ ആഘാതം ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു പ്രീതി സിന്‍റയുടെ പ്രതികരണം. പകർച്ചവ്യാധിക്കിടയിലും ഏറ്റവും ആവേശത്തോടെ നടത്തിയ ദീർഘ യാത്രയ്ക്കൊടുവിൽ ആറു ദിവസത്തെ ക്വാറന്റീനും അഞ്ച് കൊവിഡ് ടെസ്റ്റുകളും പുഞ്ചിരിയോടെയാണ് ഞാന്‍ നേരിട്ടത്ത് പക്ഷ ഇന്നലത്തെ കളിയില്‍ ആ ഒരു റണ്‍ കുറച്ച ആ നടപടി വലിയ പ്രഹരമായിപ്പോയെന്നും പ്രീതി സിന്‍റ വ്യക്തമാക്കി.

സാങ്കേതിക വിദ്യകൾ ലഭ്യമായിരുന്നിട്ടും

സാങ്കേതിക വിദ്യകൾ ലഭ്യമായിരുന്നിട്ടും

ഇത്രയധികം സാങ്കേതിക വിദ്യകൾ ലഭ്യമായിരുന്നിട്ടും അത് ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണ്. ബിസിസിഐ ഇക്കാര്യത്തില്‍ നിയമ പരിഷ്കരം നടത്തേണ്ട സമയമായി. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശരിയല്ല. ജയമായാലും തോല്‍വിയായാലം അതിനെ സന്തോഷത്തോടെ സ്വീകരിക്കാനാണ് എനിക്കിഷ്ടമെന്നും അവര്‍ പറഞ്ഞു.

cmsvideo
  IPL 2020 : Bhajji Says Rayudu Should've Been Picked For World Cup 2019 | Oneindia Malayalak
  സംഭവിച്ചത് സംഭവിച്ചു

  സംഭവിച്ചത് സംഭവിച്ചു

  സംഭവിച്ചത് സംഭവിച്ചു. ഇനി മുന്നോട്ടു നീങ്ങേണ്ട സമയമാണ്. ശുഭാപ്തി വിശ്വാസത്തോടെ വരും മത്സരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രീതി സിന്‍റ കൂട്ടിച്ചേര്‍ത്തു. ആകാശ് ചോപ്ര, ഹര്‍ഷ ഭോഗ്ലെ, ഹേമാങ് ബദാനി, സഞ്ജയ് മഞ്ജരേക്കര്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ നിരവധി പേരും അംപയറിങ്ങിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

  ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും

  English summary
  ipl 2020: virendra sehwag and preity zinta about short run call
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X