• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: 'പ്രീതിയുടെ മനം കവര്‍ന്ന ഷാരൂഖ് ഖാന്‍'- താരത്തെക്കുറിച്ച് അറിയേണ്ട 11 കാര്യങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ യുവതാരങ്ങളില്‍ അപ്രതീക്ഷിത നേട്ടം സ്വന്തമാക്കിയ താരമാണ് ഷാരൂഖ് ഖാന്‍. തമിഴ്‌നാടിന്റെ മധ്യനിര താരമായ ഷാരൂഖിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ നിന്ന് 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ പേര് ലേലത്തില്‍ വിളിച്ചതുമുതല്‍ തുകയെറിഞ്ഞ് പഞ്ചാബുണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ലേലത്തില്‍ താരത്തിന് ഗുണം ചെയ്തത്. പഞ്ചാബ് വലിയ പ്രതീക്ഷയോടെ കാണുന്ന ഷാരൂഖ് ഖാനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍ ചുവടെ.

1

1, 1995ല്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഷാരൂഖ് ഖാന്റെ ജനനം. ചെന്നൈയിലെ പ്രാദേശിക ക്രിക്കറ്റിലൂടെ വളര്‍ന്ന താരത്തിന് ചെന്നൈയില്‍ വെച്ച് നടന്ന ലേലത്തില്‍ തന്നെ ആദ്യ ഐപിഎല്‍ അവസരം തുറന്നുവെന്നത് കൗതുകകരമായ കാര്യം. ടെന്നിസ് ബോളിലൂടെ ടൂര്‍ണമെന്റ് കളിച്ച് വളര്‍ന്ന താരം പിന്നീട് ക്രിക്കറ്റിനെ കരിയറായി തിരഞ്ഞെടുത്തതോടെയാണ് സ്റ്റിച്ച് ബോള്‍ ക്രിക്കറ്റിലേക്ക് വഴി മാറിയത്.

2, ഷാരൂഖ് ഖാന്‍ ജനിച്ച സ്ഥലത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ആരാധകര്‍ നിരവധിയായിരുന്നു. അങ്ങനെ താരത്തിന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ച് മകന് ഷാരൂഖ് ഖാന്‍ എന്ന പേരിടുകയായിരുന്നു. ഈ പേര് ഉപയോഗിച്ച് മൈതാനത്ത് സ്ലെഡ്ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഷാരൂഖ് ഖാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

3, സൂപ്പര്‍ താരം രജനീകാന്തിന്റെ കട്ട ആരാധകനാണ് ഷാരൂഖ് ഖാന്‍. തന്റെ പേരിലുള്ള നടനേക്കാളും തമിഴ്‌നാടിന്റെ വികാരമായ തലൈവര്‍ രജനീകാന്താണ് ഇഷ്ടതാരമെന്നാണ് ഷാരൂഖ് കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

4, ക്രിക്കറ്റ് കുടുംബത്തില്‍ നിന്നാണ് ഷാരൂഖ് ഖാന്റെ വരവ്. ഷാരൂഖിന്റെ പിതാവ് മസൂദും ഇളയ സഹോദരന്‍ അക്രമവും ക്രിക്കറ്റ് കളിക്കുന്നവരാണ്. പിതാവ് ചെന്നെയില്‍ പ്രാദേശിക മത്സരങ്ങളില്‍ സജീവമായിരുന്നെങ്കിലും ക്രിക്കറ്റിനെ കരിയറാക്കി മാറ്റാനായില്ല. സഹോദരന്‍ അക്രമവും ചെന്നൈയില്‍ ലീഗ് ക്രിക്കറ്റില്‍ സജീവമാണ്.

2

5, ചെറുപ്പത്തില്‍ത്തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഷാരൂഖിന് സാധിച്ചു. 2012ല്‍ ജൂനിയര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ ഷാരൂഖിനായി. ഐപിഎല്ലില്‍ മൂന്ന് തവണ കിരീടം നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ മികച്ച ഓള്‍റൗണ്ടറാവാന്‍ ഷാരൂഖിനായി.

6, കരിയറിന്റെ തുടക്കത്തില്‍ തന്നെ താരത്തിന് തിരിച്ചടി നേരിട്ടു.ജൂനിയര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റിലെ പ്രകടനത്തിന് പിന്നാലെ 2014ലെ അണ്ടര്‍ 19 കുച്ച്ബീഹാര്‍ ട്രോഫിയിലും താരം തിളങ്ങി. 8 ഇന്നിങ്‌സില്‍ നിന്ന് 624 റണ്‍സും 8 വിക്കറ്റും വീഴ്ത്തിയ താരത്തിന് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റിലേക്കും വിളിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

7, 2014ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ ഷാരൂഖ് ഖാനായില്ല. 18ാം വയസില്‍ തമിഴ്‌നാടിനുവേണ്ടി ടി20യിലും ലിസ്റ്റ് എ ക്രിക്കറ്റിലും അദ്ദേഹം അരങ്ങേറ്റം നടത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ 8 പന്തില്‍ നിന്ന് 21 രണ്‍സ് നേടാന്‍ ഷാരൂഖിനായി. നാല് മത്സരങ്ങളില്‍ നിന്ന് 31 റണ്‍സാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്.

cmsvideo
  വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam
  3

  8, 2018ലാണ് രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. 2014-15 സീസണില്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും അരങ്ങേറ്റം നടത്താന്‍ പിന്നെയും നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കേരളത്തിനെതിരേ തമിഴ്‌നാട് 5 വിക്കറ്റിന് 81 എന്ന നിലയില്‍ ഉള്ളപ്പോഴാണ് ഷാരൂഖ് ഖാന്‍ ക്രീസിലെത്തുന്നത്. പുറത്താവാതെ 92 റണ്‍സുമായി ടീമിനെ 268 എന്ന മാന്യമായ സ്‌കോറിലേക്ക് താരം എത്തിച്ചു. മത്സരത്തില്‍ 151 റണ്‍സിന് കേരളത്തെ തമിഴ്‌നാട് തോല്‍പ്പിച്ചു.

  9, മുംബൈ ഇന്ത്യന്‍സ് താരത്തെ ട്രയല്‍സിന് ക്ഷണിച്ചെങ്കിലും ടീമിന്റെ പ്രീതി പിടിച്ചുപറ്റാനായില്ല. എന്നാല്‍ താരലേലത്തില്‍ പഞ്ചാബിനൊപ്പം ആര്‍സിബി,ഡല്‍ഹി,കെകെആര്‍ ടീമുകളും ഷാരൂഖ് ഖാനെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.

  10, 2020ലെ താരലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു ഷാരൂഖ് ഖാന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്റെ കരുത്തില്‍ അന്തിമ ലേല പട്ടികയില്‍ ഇടം പിടിച്ചെങ്കിലും വാങ്ങാന്‍ ആരും തയ്യാറായില്ല.

  11, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ കിരീടം ചൂടിച്ചതിനാല്‍ ഷാരൂഖ് ഖാന്റെ പങ്ക് വലുതാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹിമാചല്‍ പ്രദേശിനെതിരേ പുറത്താവാതെ 19 പന്തില്‍ 40 റണ്‍സ് നേടി തമിഴ്‌നാടിനെ സെമിയിലെത്തിച്ചത് ഷാരൂഖ് ഖാന്റെ ബാറ്റിങ് മികവായിരുന്നു.

  English summary
  IPL 2021: 11 facts you need to know about Punjab Kings new arrival Shahrukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X