• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ലേലത്തില്‍ പോണ്ടിങ് ഉണ്ടാകില്ല, കൈഫ് നയിക്കും

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ താരലേലം നാളെ നടക്കുകയാണ്. ചെന്നൈയില്‍ വൈകീട്ട് 3 മണി മുതലാണ് താരലേലം നടക്കുന്നത്. നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം താരലേലത്തില്‍ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് ഉണ്ടാകില്ല. സഹ പരിശീലകന്‍ മുഹമ്മദ് കൈഫും പ്രവിന്‍ ആംറെയും ചേര്‍ന്നാവും ഡല്‍ഹിയെ താരലേലത്തില്‍ നയിക്കുക.

ലേലത്തിന്റെ ഭാഗമായി നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ചെന്നൈയിലേക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് പോണ്ടിങ് ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ടീം ചെയര്‍മാന്‍ കിരണ്‍ കുമാര്‍ ഗ്രാന്ധി, പാര്‍ത്ത് ജിന്‍ഡല്‍/സാജന്‍ ജിന്‍ഡല്‍ എന്നിവരും ലേലത്തില്‍ ഡല്‍ഹി ടേബിളില്‍ അണിനിരക്കും. അവസാന സീസണില്‍ ഫൈനലിലെത്തിയ ഡല്‍ഹി ഇത്തവണ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നില്ല. ഒട്ടുമിക്ക താരങ്ങളെയും ഡല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട്.

13.4 കോടി രൂപയാണ് ഡല്‍ഹിയുടെ പേഴ്‌സില്‍ ശേഷിക്കുന്നത്. ആറ് താരങ്ങളെ ഡല്‍ഹിക്ക് സ്വന്തമാക്കാനാവും. ഇതില്‍ മൂന്ന് വിദേശ താരങ്ങളെയും പരിഗണിക്കാം. നിലവില്‍ മികച്ച ബാറ്റിങ് നിരയുള്ള ഡല്‍ഹിക്ക് മികച്ച സ്പിന്‍ കരുത്തുമുണ്ട്. എന്നാല്‍ പേസ് ഓള്‍റൗണ്ടറുടെ അഭാവം ടീമിലുണ്ട്. അതിനാല്‍ ആര്‍സിബി ഒഴിവാക്കിയ ക്രിസ് മോറിസിനെ സ്വന്തമാക്കാന്‍ ഡല്‍ഹി ശ്രമിച്ചേക്കുമെന്നാണ് വിവരം.

നേരത്തെ ഡല്‍ഹിക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് മോറിസ്. സ്‌റ്റോയിനിസിന്റെ ജോലി ഭാരം കുറയ്ക്കാന്‍ മോറിസ് ടീമിലെത്തിയാല്‍ സാധിക്കും. ഗ്ലെന്‍ മാക്‌സ് വെല്ലിനെ ചെറിയ തുകയ്ക്ക് ലഭിച്ചാല്‍ ഡല്‍ഹി സ്വന്തമാക്കാന്‍ ശ്രമിച്ചേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ വലിയ തുക അവശേഷിക്കുന്നില്ലാത്തതിനാല്‍ മോറിസില്‍ തന്നെയാവും ഡല്‍ഹി പ്രധാനമായും ലക്ഷ്യമിടുകയെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ആര്‍സിബി ഒഴിവാക്കിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയും ഡല്‍ഹിയുടെ പരിഗണനയിലുണ്ട്.

ശ്രേയസ് അയ്യര്‍ തന്നെയാണ് ഇത്തവണയും ഡല്‍ഹിയുടെ നായകന്‍.അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെല്ലാം ഡല്‍ഹി നിരയിലുണ്ട്. റിഷഭ് പന്തിന്റെ പകരക്കാരനാവാന്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറേയും ഡല്‍ഹിക്ക് ആവിശ്യമുണ്ട്. അലക്‌സ് ക്യാരിയെ ഒഴിവാക്കിയ ഡല്‍ഹി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാവും കൂടുതല്‍ പരിഗണിക്കുക.

cmsvideo
  Sreesanth's reply after removed from ipl auction

  രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി, ടോള്‍പ്ലാസകളില്‍ നിന്നുള്ള ചിത്രങ്ങള്‍

  കിങ്‌സ് ഇലവന്‍ പഞ്ചാബ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് കൂടുതല്‍ പണം ബാക്കിയുള്ളതിനാല്‍ സൂപ്പര്‍ താരങ്ങള്‍ക്കായി ഈ രണ്ട് ടീമും തമ്മിലാവും ശക്തമായ പോരാട്ടം നടക്കുക. ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്.

  പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  IPL 2021 Auction: Delhi Capitals head coach Ricky Ponting will not come and Mohammed Kaif will lead |
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X