കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: മാക്‌സ്വെല്ലിന് 'മാക്‌സിമം', ഫ്‌ളോപ്പായിട്ടും 14.25 കോടി! ഇനി ആര്‍സിബിയില്‍

കഴിഞ്ഞ സീസണില്‍ 10.75 കോടി.ാ.ിരുന്നു മൂല്യം

Google Oneindia Malayalam News

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായിട്ടും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന് മോഹവില. 14.25 കോടിക്കു വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മാക്‌സ്വെല്ലിനെ കൈക്കലാക്കിയത്. കഴിഞ്ഞ സീസണില്‍ 10.75 കോടിയായിരുന്നു താരത്തിന്റെ വില. എന്നാല്‍ ഇത്തവണ അതിനേക്കാള്‍ ഉയര്‍ന്ന തുക മാക്‌സ്വെല്ലിനു ലഭിക്കുകയായിരുന്നു.

Recommended Video

cmsvideo
IPL Auction 2021- Glenn Maxwell sold to RCB for Rs 14.25 crore | Oneindia Malayalam
1

രണ്ടു കോടി മാത്രമായിരുന്നു ലേലത്തില്‍ മാക്‌സ്വെല്ലിന്റെ അടിസ്ഥാനവില. എന്നാല്‍ ലേലത്തില്‍ ഓസീസ് സൂപ്പര്‍ താരത്തിനു അപ്രതീക്ഷി ഡിമാന്റാണ് കണ്ടത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഇരുടീമുകളും വിട്ടുകൊടുക്കാതെ മൂല്യം ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 14.25 കോടിയെന്ന ആര്‍സിബിയുടെ ഓഫറിനു മുന്നില്‍ സിഎസ്‌കെ കീഴടങ്ങുകയായിരുന്നു.

ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ തുകയാണ് മാക്‌സ്വെല്ലിനു ഇന്നു ലഭിച്ചിരിക്കുന്നത്. യുവരാജ് സിങ് (16 കോടി), പാറ്റ് കമ്മിന്‍സ് (15.5 കോടി), ബെന്‍ സറ്റോക്‌സ് (14.5 കോടി) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. ആര്‍സിബിക്കു വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന ദിവസങ്ങള്‍ക്കു മുമ്പ് മാക്‌സ്വെല്‍ വെളിപ്പെടുത്തിയിരുന്നു. കോലിക്കൊപ്പം കളിക്കുകയെന്നത് വലിയ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

കഴിഞ്ഞ സീസണില്‍ പഞ്ചാബിലെ ഏറ്റവും വലിയ ഫ്‌ളോപ്പായിരുന്നു മാക്‌സ്വെല്‍. 13 മല്‍സരങ്ങളില്‍ നിന്നും വെറും 108 റണ്‍സും മൂന്നു വിക്കറ്റുകളുമാണ് അദ്ദേഹത്തിനു നേടാനായത്. സിക്‌സറുകള്‍ നേടുന്നതില്‍ കേമനായ മാക്‌സിക്കു ഒരു സിക്‌സര്‍ പോലും കഴിഞ്ഞ തവണ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു 11 കോടിയോളം ചെലവഴിച്ചു സ്വന്തമാക്കിയ അദ്ദേഹത്തെ സീസണിനു ശേഷം പഞ്ചാബ് കൈവിട്ടത്.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

English summary
IPL 2021 Auction: Glenn Maxwell Sold to Virat Kohli's RCB For 14.25 Crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X