കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: 'സഞ്ജുവിന്റെ രാജാക്കന്മാര്‍'- രാജസ്ഥാന്‍ സൂപ്പര്‍, മികച്ച പ്ലേയിങ് 11വനെ നോക്കാം

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായപ്പോള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായി. സ്റ്റീവ് സ്മിത്ത് എന്ന വമ്പനെ ഒഴിവാക്കി സഞ്ജു സാംസണ്‍ എന്ന മലയാളിയെ നായകനാക്കിയാണ് ഇത്തവണ രാജസ്ഥാന്‍ ഇറങ്ങുന്നത്. ടീമിന്റെ ബലഹീനത മനസിലാക്കിത്തന്നെ ലേലത്തില്‍ പണം മുടക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ പ്രഥമ ചാമ്പ്യന്മാരുടെ ഇത്തവണത്തെ ടീമിനെക്കുറിച്ച് വിലയിരുത്താം.

ഇത്തവണ ലേലത്തിലൂടെ ടീമിലെത്തിയവര്‍

ഇത്തവണ ലേലത്തിലൂടെ ടീമിലെത്തിയവര്‍

ക്രിസ് മോറിസ് (16.25 കോടി), ശിവം ദുബെ (4.40 കോടി), ചേതന്‍ സക്കറിയ (1.20 കോടി), മുസ്തഫിസുര്‍ റഹ്മാന്‍ (1 കോടി), ലിയാം ലിവിങ്സ്റ്റന്‍ (75 ലക്ഷം), കെസി കരിയപ്പ (20 ലക്ഷം), ആകാശ് സിങ് (20 ലക്ഷം), കുല്‍ദീപ് യാദവ് (20 ലക്ഷം) എന്നിവരെയാണ് രാജസ്ഥാന്‍ ഇത്തവണ സ്വന്തമാക്കിയത്. ഇതില്‍ ഐപിഎല്‍ ലേലത്തിലെ റെക്കോഡ് തുകയ്ക്ക് മോറിസിനെ സ്വന്തമാക്കിയത് ടീമിന് ഏറെ ഗുണം ചെയ്യും. ബെന്‍ സ്‌റ്റോക്‌സ് പന്തെറിയുന്നത് കുറവാണ്. അതിനാല്‍ സ്റ്റോക്‌സിനെ ഓപ്പണറായോ ടോപ് ഓഡറിലേക്കോ പരിഗണിച്ച് ജോസ് ബട്‌ലറിനൊപ്പം മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ മോറിസിനെ ഇറക്കാം.

പേസ് ഓള്‍റൗണ്ടറായ മോറിസില്‍ നിന്ന് ശരാശരി പ്രകടനം എന്തായാലും പ്രതീക്ഷിക്കാം. മധ്യനിരയിലെ ഇന്ത്യന്‍ താരങ്ങളുടെ അഭാവം നികത്താന്‍ ശിവം ദുബെയെന്ന വെടിക്കെട്ട് ഓള്‍റൗണ്ടറുമുണ്ട്. ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് ദുബെ. രാഹുല്‍ തെവാത്തിയയും ടീമിന്റെ മധ്യനിരയുടെ കെട്ടുറപ്പുയര്‍ത്തുന്നു.

ബൗളിങ് നിരയുടെ പിഴവ് നികത്തി

ബൗളിങ് നിരയുടെ പിഴവ് നികത്തി

അവസാന സീസണില്‍ രാജസ്ഥാനെ ഏറ്റവും വലച്ചത് മികച്ച പേസ് ബൗളര്‍മാരുടെ അഭാവമാണ്. ജോഫ്രാ ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുന്ന ഒരാള്‍ പോലും അവസാന സീസണില്‍ ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. നന്നായി സ്ലോബോളും യോര്‍ക്കറും എറിയുന്ന മുസ്തഫിസുര്‍ ഡെത്ത് ഓവറുകള്‍ ആര്‍ച്ചറിന് കരുത്ത് പകരും. മൂന്നാം പേസറായി ക്രിസ് മോറിസിനെയും ഉപയോഗിക്കാം. ആന്‍ഡ്രേ ടൈയും അവസരം കാത്ത് ടീമിലുണ്ട്.

പരീക്ഷണത്തിനായി ഇന്ത്യന്‍ പേസര്‍മാരായി ജയദേവ് ഉനദ്ഘട്ടും കാര്‍ത്തിക് ത്യാഗിയും ഒപ്പമുണ്ട്. സ്പിന്‍ നിരയില്‍ ശ്രേയസ് ഗോപാലും രാഹുല്‍ തെവാത്തിയയും തന്നെയാവും പ്രമുഖര്‍. പകരക്കാരനായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം മായങ്ക് മാര്‍ക്കണ്ഡെയേയും ഉപയോഗിക്കാം.

ബാറ്റിങ് നിര തകര്‍പ്പന്‍

ബാറ്റിങ് നിര തകര്‍പ്പന്‍

സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ബാറ്റിങ്ങിലെ വന്മരങ്ങള്‍. മനാന്‍ വോറ, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരും രാജസ്ഥാനിലുണ്ട്. മികച്ച താരനിരയാണെങ്കിലും നിലവില്‍ സജീവമായി നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവ് രാജസ്ഥാന്റെ ദൗര്‍ബല്യമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള ടീമിലെ ബാറ്റ്‌സ്മാന്‍ സഞ്ജു മാത്രമാണ്. ഇത് ടീമിന് തിരിച്ചടിയാകാന്‍ സാധ്യത കൂടുതലാണ്.

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഘട്ട്, കാര്‍ത്തിക് ത്യാഗി.

English summary
IPL 2021: Best playing 11 of Sanju Samson led Rajasthan Royals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X