വലിയ സ്കോർ കണ്ടെത്താൻ സാധിക്കുന്ന താരം; ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ലാറ
യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിലൂടെയാണ് ദേവ്ദത്തിന്റെ ഐപിഎൽ അരങ്ങേറ്റം. അഞ്ച് അർധസെഞ്ചുറികളടക്കം 15 മത്സരങ്ങളിൽ നിന്ന് 473 റൺസ് നേടിയ ദേവ്ദത്ത് നായകൻ കോഹ്‌ലിനെയടക്കം ഞെട്ടിച്ചിരുന്നു
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പ് പുരോഗമിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. അൽപ്പം പരവപ്പെടുത്തേണ്ടതുണ്ടെങ്കിലും ദേവ്ദത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ ലാറ പ്രശംസിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി കളിക്കുന്ന ഈ എടപ്പാൾ സ്വദേശി കഴിഞ്ഞ ഐപിഎല്ലിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അതിന് മുൻപും ശേഷവും നടന്ന ആഭ്യന്തര ക്രിക്കറ്റിലെ മത്സരങ്ങളിലും ബോളർമാരെ കൃത്യമായി നേരിടാൻ ദേവ്ദത്തിന് സാധിച്ചിരുന്നു.

യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിലൂടെയാണ് ദേവ്ദത്തിന്റെ ഐപിഎൽ അരങ്ങേറ്റം. അഞ്ച് അർധസെഞ്ചുറികളടക്കം 15 മത്സരങ്ങളിൽ നിന്ന് 473 റൺസ് നേടിയ ദേവ്ദത്ത് നായകൻ കോഹ്‌ലിനെയടക്കം ഞെട്ടിച്ചിരുന്നു. തകർപ്പൻ പ്രകടനങ്ങളിലൂടെ ടീമിലെ സ്ഥിര സാനിധ്യമാകാനും ഈ മലയാളി താരത്തിന് സാധിച്ചുവെന്നത് അഭിനന്ദനാർഹമാണ്.
"മികച്ച കഴിവുള്ള ഒരാളാണ് ദേവ്ദത്ത്. നല്ലപോലെ ബാറ്റ് ചെയ്യുകയും കുറച്ച് അർധസെഞ്ചുറികളടക്കം നേടി നായകൻ വിരാട് കോഹ്‌ലിയെ മികച്ച രീതിയിൽ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ അവർ സെഞ്ചുറികൾ നേടാനുള്ള സാധ്യത വരെയുണ്ട്."ലാറ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 22നാണ് ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ബെംഗളൂരുവിലെ വസതിയിൽ ഐസലേഷനിലായിരുന്നു താരം.
ഐപിഎല്ലിന് മുൻപ് നടന്ന വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. ടൂർണമെന്റിൽ 737 റൺസുമായി ടോപ് സ്കോററായ ദേവ്ദത്തിനെ എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുൻപ് കോവിഡ് പിടികൂടുകയായിരുന്നു. ഇതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടിയുള്ള ആദ്യ മത്സരം താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ കളത്തിലിറങ്ങിയ പടിക്കൽ 13 പന്തിൽ 11 റൺസ് കണ്ടെത്തി.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications