ഐപിഎല്ലിൽ ഇന്ന് ചെന്നൈ-കൊൽക്കത്ത പോരാട്ടം; ധോണിപ്പടയിലെ ഈ താരങ്ങളെ കരുതിയിരിക്കാം
ആദ്യ മത്സരത്തിൽ ഡൽഹിയോട് പരാജയപ്പെട്ട ചെന്നൈ ശക്തമായ തിരിച്ചുവരവാണ് അടുത്ത രണ്ട് മത്സരങ്ങളിലും നടത്തിയത്
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം പതിപ്പിലൂടെ ശക്തമായ തിരിച്ചുവരവിന് ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പർ കിങ്സിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടും ജയിച്ച ചെന്നൈ സൂപ്പർ കിങ്സ് മൂന്നാം ജയം തേടി ഇന്ന് കൊൽക്കത്തയ്ക്കെതിരെ ഇറങ്ങും. ആദ്യ മത്സരത്തിൽ ഡൽഹിയോട് പരാജയപ്പെട്ട ചെന്നൈ ശക്തമായ തിരിച്ചുവരവാണ് അടുത്ത രണ്ട് മത്സരങ്ങളിലും നടത്തിയത്.
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

കൊൽക്കത്ത വിയർക്കും
രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട കൊൽക്കത്ത സീസണിൽ പുതിയ തുടക്കമാണ് ലക്ഷ്യമിടുന്നത്. എന്നാൽ കരുത്തരായ ചെന്നൈക്കെതിരെ ഒരു ജയം കൊൽക്കത്തയ്ക്ക് അത്ര അനായാസമാകില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ചെന്നൈ കരുത്ത് കാട്ടി കഴിഞ്ഞു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ നിർണായകമാവുക മൂന്ന് താരങ്ങളുടെ പ്രകടനമാകും.

ഫാഫ് ഡുപ്ലെസിസ്
കഴിഞ്ഞ മത്സത്തിൽ അതിവേഗ സ്കോറിങ്ങിലൂടെ നിർണായക സാനിധ്യമായി മാറിയ ഡുപ്ലെസിസ് ഇന്നും തിളങ്ങിയാൽ കൊൽക്കത്തൻ ബോളർമാർ വെള്ളംകുടിക്കും. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പോരാട്ട വീര്യം അവസാനിച്ചട്ടില്ല. ചെന്നൈയ്ക്ക് ടോപ്പ് ഓർഡറിൽ മികച്ച തുടക്കം നൽകാൻ സാധിക്കുന്ന താരം തന്നെയാണ് ഡുപ്ലെസിസ്.

സാം കറൺ
കഴിഞ്ഞ സീസണിൽ ടീം ഒന്നടങ്കം തലകുനിച്ചപ്പോഴും ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത സാം കറൺ ഈ സീസണിലും മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ തിളങ്ങാൻ സാധിക്കുന്ന സാം ജഡേജയ്ക്കൊപ്പം ടീമിലെ ആഡ് ഓൺ ആണ്. മധ്യനിരയിലെ ടീമിന്റെ വിശ്വസ്ത ഫിനിഷറാകാനും ടോപ്പ് ഓർഡറിൽ റൺസ് കണ്ടെത്താനും സാം കറണിന് സാധിക്കും.

രവീന്ദ്ര ജഡേജ
ബാറ്റിങ്ങിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും ചെന്നൈയുടെ ഫീൽഡിങ്ങിലും ബോളിങ്ങിലും രവീന്ദ്ര ജഡേജ എന്ന ഇന്ത്യൻ താരം വഹിക്കുന്ന പങ്ക് വലുതാണ്. ഇടംകയ്യിൽ പന്ത് കറക്കിയെറിഞ്ഞ് വിക്കറ്റെടുക്കാനും മൈതാനത്തിലൂടെ അതിവേഗം കുതിച്ച് പറന്നുപോകുന്ന പന്തിനെ ചോരാത്ത കൈകളിൽ ഭദ്രമായി ഒതുക്കാനും ജഡേജയക്ക് സാധിക്കും. കഴിഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റെടുത്ത ജഡേജ നാല് ക്യാച്ചുകളാണ് സ്വന്തം പേരിൽ എഴുതിയത്.

മൊയിൻ അലി
ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഓള്‍റൗണ്ടര്‍ മോയിന്‍ അലി ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ബാറ്റിങ്ങിനിറങ്ങിയത് മൂന്നാം നമ്പറില്‍. ടീമിന്റെ ഇത്തരമൊരു നീക്കം ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്തെന്നാല്‍ അവരുടെ ആരാധനാപാത്രമായ 'ചിന്നത്തല' ഭദ്രമായി കൊണ്ട് നടന്ന പൊസിഷന്‍ ആയിരുന്നു അത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര പ്രകടനമാണ് അലി കാഴ്ച വെക്കുന്നത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈക്കായി മൂന്ന് മത്സരങ്ങളില്‍ നിന്ന് യഥാക്രമം 36, 46 ,26 റണ്‍സുകളാണ് താരം നേടിയത്. ബോളിങ്ങിലും തിളങ്ങാൻ താരത്തിന് സാധിച്ചു.
പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications