• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: കിങ്‌സാവാന്‍ പഞ്ചാബ്, തകര്‍പ്പന്‍ ടീം, ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിര

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. പുതിയ സീസണിന് മുന്നോടിയായി പേരുമാറ്റി പഞ്ചാബ് കിങ്‌സായി എത്തിയ ടീം താരലേലത്തിലും ഇത്തവണ മികവ് കാട്ടി. ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിരയുമായെത്തിയ പഞ്ചാബ് ഇത്തവണ കിരീടം നേടാന്‍ രണ്ടും കല്‍പ്പിച്ചാണിറങ്ങുന്നത്. ടീമിന് മികച്ച ബാറ്റിങ് കരുത്തുണ്ടായിരുന്നെങ്കിലും മധ്യനിരയില്‍ മികച്ച ഓള്‍റൗണ്ടറില്ലാത്തതും പേസ് ബൗളിങ്ങ് ശക്തമല്ലാത്തതുമാണ് അവസാന സീസണില്‍ തിരിച്ചടിയായത്. ഈ സീസണില്‍ ഈ വിടവ് നികത്താന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. ടീമിനെ കൂടുതല്‍ അറിയാം.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ലേലത്തില്‍ സ്വന്തമാക്കിയത് ഇവരെ

ലേലത്തില്‍ സ്വന്തമാക്കിയത് ഇവരെ

ജൈ റിച്ചാര്‍ഡ്സന്‍ (14 കോടി),റിലി മെറീഡിത്ത് (8 കോടി),ഷാരൂഖ് ഖാന്‍ (5.25 കോടി),മോയിസസ് ഹെന്റിക്വസ് (4.20 കോടി),ഡേവിഡ് മലാന്‍ (1.5 കോടി),ഫാബിയന്‍ അലന്‍ (75 ലക്ഷം),ജലജ് സക്സേന (30 ലക്ഷം),സൗരഭ് കുമാര്‍ (20 ലക്ഷം),ഉത്കര്‍ഷ് സിങ് (20 ലക്ഷം) എന്നിവരാണ് ഇത്തവണ പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്.ഇതില്‍ പേസ് ബൗളിങ് പ്രശ്‌നം പരിഹരിക്കാനാണ് ജൈ റിച്ചാര്‍ഡ്‌സനും റിലി മെറീഡിത്തും. 21കാരനായ ഓസീസ് താരം മെറീഡിത്ത് ബിബിഎല്ലില്‍ മികവ് കാട്ടിയ താരമാണ്. ജൈ റിച്ചാര്‍ഡ്‌സന്റെ പേസ് ബൗളിങ്ങും ടീമിന് മുതല്‍ക്കൂട്ടാവും.

ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നം

ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നം

ഒമ്പത് താരങ്ങളെയാണ് പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്. ഇതില്‍ ഏഴ് താരങ്ങളും ഓള്‍റൗണ്ടര്‍മാരാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഓള്‍റൗണ്ടറും വമ്പനടിക്കാരനുമായ ഷാരൂഖ് ഖാനെ പഞ്ചാബ് കിങ്‌സ് വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റിക്വസ്,ഡേവിഡ് മലാന്‍ എന്നിവരുടെ സാന്നിധ്യവും ടീമിനെ ശക്തിപ്പെടുത്തും. കേരള സ്പിന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ ടീമലെത്തിച്ചതും പഞ്ചാബിന്റെ തന്ത്രം തന്നെയാണ്. മാക്‌സ് വെല്ലിന്റെ അഭാവത്തില്‍ ഹെന്റിക്വസിനാവും പഞ്ചാബ് അവസരം കൊടുക്കാന്‍ സാധ്യത.

ബാറ്റിങ് നിര ശക്തം

ബാറ്റിങ് നിര ശക്തം

നായകന്‍ കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,ഡേവിഡ് മലാന്‍,ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍,മന്ദീപ് സിങ് തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ പഞ്ചാബിനൊപ്പമുണ്ട്. രാഹുല്‍,ഗെയ്ല്‍,മായങ്ക് എന്നിവരുടെ പ്രകടനം സ്ഥിരതയോടെ പ്രതീക്ഷിക്കാം. എന്നാല്‍ മധ്യനിരയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. നിക്കോളാസ് പുരാന്റെ സ്ഥിരത പ്രശ്‌നമാവും. ഇന്ത്യന്‍ താരമായി മധ്യനിരയിലേക്ക് ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനെയും പ്രതീക്ഷിക്കാം. മന്ദീപ് സിങ്ങിനെ പകരക്കാരനായി പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ദീപക് ഹൂഡയ്ക്ക് ഇത്തവണയും അവസരം ലഭിച്ചേക്കും.

മികച്ച പ്ലേയിങ് ഇലവന്‍

മികച്ച പ്ലേയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍,ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍,ഷാരൂഖ് ഖാന്‍,ദീപക് ഹൂഡ,മുഹമ്മദ് ഷമി,രവി ബിഷ്‌നോയ്,മുരുകന്‍ അശ്വിന്‍,ജൈ റിച്ചാര്‍ഡ്‌സന്‍,ഇഷാന്‍ പോറല്‍.

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

English summary
ipl 2021: everything you want to know about kl rahul leads punjab kings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X