• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: മുംബൈ ഇന്ത്യന്‍സ് ഇത്തവണയും ശക്തം, വീക്ക്‌നസ് ഉണ്ടോ? എല്ലാം വിശദമായി അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഓരോ ടീമും തങ്ങളുടെ പിഴവുകള്‍ നികത്തി തങ്ങള്‍ക്ക് ആവിശ്യമുള്ള താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയിട്ടുമുള്ള മുംബൈ ഇന്ത്യന്‍സ് ഇത്തവണയും വളരെ തന്ത്രപരമായിത്തന്നെ ലേലത്തെ ഉപയോഗിച്ചു. മികച്ച താരനിരതന്നെയുള്ള മുംബൈക്ക് ഇത്തവണയും കിരീടം ഉയര്‍ത്താനുള്ള മികവുണ്ട്. ടീമിന്റെ കരുത്തും ദൗര്‍ബല്യവും വിലയിരുത്താം.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

കരുത്തുറ്റ ബാറ്റിങ് നിര

കരുത്തുറ്റ ബാറ്റിങ് നിര

ഇത്തവണയും മികച്ച ബാറ്റിങ് നിര തന്നെയാണ് മുംബൈക്കൊപ്പമുള്ളത്. രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,സൗരഭ് തിവാരി,ക്രിസ് ലിന്‍ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇത്തവണയും ടീമിലുണ്ടാവും. എന്നാല്‍ ഹര്‍ദികും പൊള്ളാര്‍ഡും ഇത്തവണ പന്തെറിയുമോയെന്ന് കണ്ടുതന്നെ അറിയണം.

ബൗളര്‍മാര്‍ തീപാറും

ബൗളര്‍മാര്‍ തീപാറും

ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് എന്നീ ലോകോത്തര പേസര്‍മാര്‍ മുംബൈക്കൊപ്പമിറങ്ങും. അവസാന സീസണില്‍ മുംബൈയെ കിരീടത്തിലേക്കെത്തിച്ചത് ഇവരുടെ മികവായിരുന്നു. ഇവരോടൊപ്പം നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ മുംബൈ ടീമിലേക്ക് തിരികെ എത്തിച്ചു. 5 കോടി രൂപയാണ് കോള്‍ട്ടര്‍ നെയ്‌ലിനായി മുംബൈ മുടക്കിയത്. സ്പിന്‍ ബൗളിങ്ങില്‍ ജയന്ത് യാദവ്,രാഹുല്‍ ചഹാര്‍,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം പീയൂഷ് ചൗളയെ മുംബൈ എത്തിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ ചൗളയുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് മുംബൈ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ദൗര്‍ബല്യം എന്ത്?

ദൗര്‍ബല്യം എന്ത്?

മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം മുംബൈ നിരയിലുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റാല്‍ ടീമിന്റെ പേസ് നിരയുടെ താളം തെറ്റും. ധവാല്‍ കുല്‍ക്കര്‍ണിയാണ് ബുംറയ്ക്ക് പകരക്കാരനായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരം. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് കുല്‍ക്കര്‍ണി. അതിനാല്‍ മികച്ച ഇന്ത്യന്‍ ബൗളറെ മുംബൈക്ക് ആവിശ്യമുണ്ട്. അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് മറ്റൊരു ഇന്ത്യന്‍ പേസര്‍. ന്യൂസീലന്‍ഡ് പേസര്‍ ആദം മില്‍നിനെ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സീനിയര്‍ ഇന്ത്യന്‍ പേസറുടെ അഭാവം മുംബൈയെ ബാധിച്ചേക്കും.

ലേലത്തില്‍ സ്വന്തമാക്കിയത് ആരെയൊക്കെ

ലേലത്തില്‍ സ്വന്തമാക്കിയത് ആരെയൊക്കെ

ഏഴ് താരങ്ങളെയാണ് മുംബൈ ലേലത്തില്‍ ടീമിലെത്തിച്ചത്. നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (5 കോടി),ആദം മില്‍നി (3.2 കോടി),പീയൂഷ് ചൗള (2.40 കോടി),ജെയിംസ് നിഷാം (50 ലക്ഷം),യുധ്‌വീര്‍ ചരക് (20 ലക്ഷം),മാര്‍ക്കോ ജാന്‍സന്‍ (20 ലക്ഷം),അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (20 ലക്ഷം). കോള്‍ട്ടര്‍ നെയ്‌ലും മില്‍നിയും മുംബൈക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. ചൗളക്ക് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുക പ്രയാസമാവും. ഓള്‍റൗണ്ടര്‍ ജെയിംസ് നിഷാമും ബെഞ്ചിലിരിക്കാനാവും സാധ്യത കൂടുതല്‍.

ദക്ഷിണാഫ്രിക്കന്‍ യുവ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സന്‍ മുംബൈ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ്. നാല് ടി20കളില്‍ മാത്രമാണ് 20കാരനായ താരം കളിച്ചത്. രണ്ട് വിക്കറ്റുകളാണ് നേടിയത്. ഇടം കൈയന്‍ പേസറാണ് താരം. 23കാരനായ യുധ്‌വീര്‍ ചരക് വലം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറാണ്.

മികച്ച പ്ലേയിങ് ഇലവന്‍

മികച്ച പ്ലേയിങ് ഇലവന്‍

രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,രാഹുല്‍ ചഹാര്‍,ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍

മുംബൈ ടീം

മുംബൈ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍),ആദിത്യ താരെ,അന്‍മോല്‍പ്രീത് സിങ്,അനുകുല്‍ റോയ്,ധവാല്‍ കുല്‍ക്കര്‍ണി,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,ജസ്പ്രീത് ബൂംറ,ജയന്ത് യാദവ്,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍,ആദം മില്‍നി ,പീയൂഷ് ചൗള ,ജെയിംസ് നിഷാം,യുധ്വീര്‍ ചരക് ,മാര്‍ക്കോ ജാന്‍സന്‍ ,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ക്വിന്റന്‍ ഡീകോക്ക്,രാഹുല്‍ ചഹാര്‍,സൂര്യകുമാര്‍ യാദവ്,ട്രന്റ് ബോള്‍ട്ട്,ക്രിസ് ലിന്‍,സൗരഭ് തിവാരി,മൊഹ്സിന്‍ ഖാന്‍.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

English summary
ipl 2021: everything you want to know about rohit sharma lead mumbai indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X