കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: പ്രതിഫലത്തില്‍ റെക്കോഡിടാന്‍ ഐപിഎല്‍, 6000 കോടിയും കടന്ന് മുന്നോട്ട്

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചെന്നൈയില്‍ നടക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ 291 താരങ്ങളാണ് ലേലത്തില്‍ അവസരം തേടുന്നത്. ഇതില്‍ 61 താരങ്ങള്‍ക്കാണ് ആകെ അവസരം. 124 വിദേശ താരങ്ങളും മൂന്ന് അസോസിയേറ്റ് താരങ്ങളും ഇത്തവണ ലേലത്തിലുണ്ട്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന ടി20 ലീഗാണ് ഐപിഎല്‍. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രതിഭകളും ഐപിഎല്ലില്‍ പങ്കെടുക്കാനുണ്ട്.

ഇപ്പോഴിതാ ഇത്തവണത്തെ താരലേലത്തിലൂടെ മറ്റൊരു വമ്പന്‍ റെക്കോഡ് കുറിയ്ക്കാനൊരുങ്ങുകയാണ് ഐപിഎല്‍. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള പ്രതിഫലം പരിശോധിക്കുമ്പോള്‍ 6000 കോടിയെന്ന കടമ്പ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ഐപിഎല്ലുള്ളത്. ഇത്തവണത്തോടെ 6000 കോടി മറികടക്കുമെന്ന് ഉറപ്പാണ്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

ഇന്‍സൈഡ് സ്‌പോട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 13 സീസണുകളില്‍ നിന്നായി 5,999 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് പ്രതിഫലമായി നല്‍കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇത്തവണത്തോടെ 6000 കോടി എന്ന വമ്പന്‍ സംഖ്യയിലേക്ക് ഐപിഎല്‍ പ്രതിഫലം എത്തിയേക്കും. ഇത്തവണ എട്ട് ഫ്രാഞ്ചൈസികളും ചേര്‍ന്ന് സ്വന്തമാക്കാന്‍ കഴിയുന്ന പരമാവധി താരങ്ങളുടെ എണ്ണം 61 ആണ്. 13 താരങ്ങളെ ആര്‍സിബിക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. ഏറ്റവും താരങ്ങളുടെ ഒഴിവ് കോലിയുടെ ആര്‍സിബിയിലാണ്. 196.6 കോടിയാണ് ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ചിലവഴിക്കപ്പെടുന്ന ആകെ തുക.

ipl


ഐപിഎല്‍ പ്രതിഫലത്തില്‍ 56.7 ശതമാനവും കൈപ്പറ്റുന്നത് ഇന്ത്യന്‍ താരങ്ങളാണ്. എട്ട് ഫ്രാഞ്ചൈസികളില്‍ നിന്നുമായി ഏകദേശം 339 കോടിയോളം ഇന്ത്യന്‍ താരങ്ങള്‍ മാത്രം പ്രതിഫലമായി കൈപ്പറ്റിയെന്നാണ് വിവരം. വിദേശ താരങ്ങള്‍ 259 കോടി രൂപയോളം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോണിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത്. 150 കോടിക്ക് മുകളിലാണ് ധോണിക്ക് പ്രതിഫലമായി ലഭിച്ചത്. ആര്‍സിബി നായകന്‍ വിരാട് കോലിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ വിരാട് കോലിയുമാണ് പ്രതിഫലത്തില്‍ മുന്നിലുള്ള മറ്റ് താരങ്ങള്‍. 100 കോടിക്ക് മുകളില്‍ ഐപിഎല്ലിലൂടെ വരുമാനമുണ്ടാക്കിയ ഏക വിദേശ താരം എബി ഡിവില്ലിയേഴ്‌സാണ്. ഡല്‍ഹിക്കുവേണ്ടി കളിച്ച തുടങ്ങിയ എബിഡി നിലവില്‍ ആര്‍സിബിയുടെ നിര്‍ണ്ണായക താരമാണ്.

English summary
IPL 2021: IPL is gearing up to cross the Rs 6000 crore mark in terms of remuneration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X