കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: പ്രതീക്ഷ തെറ്റിയില്ല, പൊന്നും വിലയ്ക്ക് ജൈ റിച്ചാര്‍ഡ്‌സന്‍ പഞ്ചാബ് കിങ്‌സില്‍

  • By Lekhaka
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലത്തില്‍ വമ്പന്‍ നേട്ടമുണ്ടാക്കി ഓസീസ് പേസ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സന്‍. 24കാരനായ താരത്തെ 14 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. ആര്‍സിബി,ഡല്‍ഹി ക്യാപിറ്റല്‍സ്,പഞ്ചാബ് കിങ്‌സ് എന്നിവര്‍ റിച്ചാര്‍ഡ്‌സനായി വാശിയേറിയ പോരാട്ടം നടത്തിയതിനൊടുവില്‍ 14 കോടിക്ക് പഞ്ചാബ് താരത്തെ സ്വന്തമാക്കുകയായിരുന്നു. മികച്ച പേസ് ബൗളര്‍മാരുടെ അഭാവമുള്ള പഞ്ചാബിന് മുതല്‍ക്കൂട്ടാവുന്ന താരമാണ് റിച്ചാര്‍ഡ്‌സന്‍.

വലം കൈയന്‍ പേസ് പേസ് ബൗളറായ റിച്ചാര്‍ഡ്‌സന്‍ ഓസ്‌ട്രേലിയക്കുവേണ്ടി 9 ടി20കളാണ് കളിച്ചിട്ടുള്ളത്. ഏഴ് റണ്‍സും ഒമ്പത് വിക്കറ്റുമാണ് താരം നേടിയത്. 13 ഏകദിനത്തില്‍ നിന്ന് 24 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ബിഗ്ബാഷ് ലീഗിലെ മികച്ച പ്രകടനമാണ് വലിയ തുക താരത്തിന് ലഭിക്കാന്‍ കാരണമായത്. ബിബിഎല്ലില്‍ 53 മത്സരത്തില്‍ നിന്ന് 69 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.77 ആണ് ഇക്കോണമി റേറ്റ്..

jhyerichardson

ഇതുവരെ ഐപിഎല്ലില്‍ കളിക്കാത്ത താരമാണ് ജൈ റിച്ചാര്‍ഡ്‌സന്‍. എന്നാല്‍ ഇത്തവണ മുഹമ്മദ് ഷമിക്കൊപ്പം പഞ്ചാബിന്റെ പേസ് നിരയില്‍ റിച്ചാര്‍ഡ്‌സന്‍ ഉണ്ടാവും. ഷെല്‍ഡോന്‍ കോട്രല്ലിനെ ഒഴിവാക്കിയ പഞ്ചാബ് ആ വിടവിലേക്കാണ് റിച്ചാര്‍ഡ്‌സനെ എത്തിച്ചിരിക്കുന്നത്. ക്രിസ് ജോര്‍ദാനും ടീമിലുണ്ടാവും. കൃഷ്ണപ്പ ഗൗതം,ഹാര്‍ഡസ് വില്‍ജോയിന്‍,മുജീബുര്‍ റഹ്മാന്‍,കൃഷ്ണപ്പ ഗൗതം,ജെ സുചിത് എന്നിവരെയെല്ലാം പഞ്ചാബ് ഒഴിവാക്കിയിരുന്നു. അവസാന സീസണില്‍ മികച്ച ബൗളര്‍മാരില്ലാത്തതാണ് പഞ്ചാബിന് തിരിച്ചടിയായത്.

നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ മുംബൈ ഇന്ത്യന്‍സ് 5 കോടി രൂപയ്ക്ക് ടീമില്‍ തിരിച്ചെത്തിച്ചു. അവസാന സീസണില്‍ മുംബൈ നിരയിലുണ്ടായിരുന്ന താരത്തെ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കിയിരുന്നു. ഉമേഷ് യാദവിനെ ഒരു കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഷെല്‍ഡോന്‍ കോട്രല്‍,ആദില്‍ റഷീദ്.മുജീബുര്‍ റഹ്മാന്‍,ഹര്‍ഭജന്‍ സിങ് എന്നിവരെ വാങ്ങാന്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ പീയൂഷ് ചൗളയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അവസാന സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തെ 2.4 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. മോശം ഇക്കോണമിയുള്ള സീനിയര്‍ താരത്തിനെ രാഹുല്‍ ചഹാറിന്റെ അഭാവത്തിലാവും മുംബൈ ഉപയോഗിക്കുക. പരിചയസമ്പന്നനായ താരത്തിന് ഇന്ത്യന്‍ മൈതാനങ്ങളില്‍ മികവ് കാട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുംബൈ.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
IPL 2021: Jhye Richardson Will Be Playing For Punjab Kings, Sold For A Whopping Amount Of 14 Crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X