ഓരോ വർഷവും അവനെ കൂടുതൽ ഇഷ്ടപ്പെടുന്നു; സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇംഗ്ലിഷ് നായകൻ
നായകനായുള്ള അരങ്ങേറ്റ മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു
ന്യൂഡൽഹി: മലയാളി താരവും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇംഗ്ലിഷ് നായകനും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ. ഐപിഎല്ലിന്റെ ഓരോ സീസണിലും സഞ്ജുവിനോടുള്ള തന്റെ ഇഷ്ടം കൂടുകയാണെന്നും പീറ്റേഴ്സൺ പറഞ്ഞു. നായകനായുള്ള അരങ്ങേറ്റ മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
Recommended Video
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കെവിൻ പീറ്റേഴ്സൺ
"ഇന്ത്യൻ യുവതാരങ്ങൾ ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തുകഴിഞ്ഞു. എല്ലാ വർഷവും ഞാൻ സഞ്ജു സാംസണെ സ്നേഹിക്കുന്നു. അവൻ തന്റെ ഷോട്ടുകൾ കളിക്കുന്ന രീതിയെക്കുറിച്ചും ഷോട്ടുകൾ കളിക്കേണ്ട സമയത്തെക്കുറിച്ചും ഞാൻ തികച്ചും ഇഷ്ടപ്പെടുന്നു. പഞ്ചാബ് കിങ്സിനെതിരായ അദ്ദേഹത്തിന്റെ സെഞ്ച്വറി തികച്ചും ഗംഭീരമായിരുന്നു. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ പോയത് നിർഭാഗ്യമായി പോയി," പീറ്റേഴ്സൺ പറഞ്ഞു.

സ്ഥിരതയില്ലായ്മ
കഴിഞ്ഞ വർഷവും താൻ കമന്ററിയിൽ ഇതിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നെന്ന് പീറ്റേഴ്സൺ പറഞ്ഞു. പക്ഷെ അതെല്ലാം സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ചായിരുന്നുവെന്നും പീറ്റേഴ്സൺ കൂട്ടിച്ചേർത്തു. ടൂർണമെന്റിന്റെ മധ്യഭാഗത്ത് വെച്ച് സ്ഥിരത നഷ്ടപ്പെടുത്താനുള്ള പ്രവണത സഞ്ജുവിനുണ്ട്. ഇതൊരു മാരത്തോണാണെന്നും അങ്ങനെ വേണം കളിക്കണമെന്നും പീറ്റേഴ്സൺ വ്യക്തമാക്കി.

ഉത്തരവാദിത്വം കൂടി
നായകനെന്ന നിലയിൽ ഇപ്പോൾ സഞ്ജുവിന്റെ ഉത്തരവാദിത്വം മാറിയെന്നും പീറ്റേഴ്സൺ പറഞ്ഞു. "അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ ഇപ്പോൾ മറ്റൊരു തലത്തിലേക്ക് പോകുന്നു. അദ്ദേഹം റോയൽസിന്റെ ക്യാപ്റ്റനാണ്, മാത്രമല്ല ആ ബാറ്റിംഗ് നിരയിൽ ബെൻ സ്റ്റോക്സ് അഭാവം അദ്ദേഹം മറയ്ക്കണം. ക്യാപ്റ്റൻ എന്ന നിലയിൽ നിങ്ങൾ മറ്റുള്ളവരെക്കുറിച്ചും നിങ്ങളെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങുന്നു,"

സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറി
നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തകർത്തടിച്ച സഞ്ജു ചൂർണമെന്റിൽ വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയാണ് നൽകിയത്. പരാജയം ഉറപ്പിച്ചടുത്ത് നിന്നാണ് നായകന്റെ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ സഞ്ജു സാംസൺ അവസാന പന്ത് വരെ രാജസ്ഥാന് ജയപ്രതീക്ഷ നൽകിയത്. 63 പന്തിൽ 119 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഐപിഎല്ലിലെ താരത്തിന്റെ മൂന്നാം സെഞ്ചുറി പ്രകടനം കൂടിയായിരുന്നു അത്.

നിരാശപ്പെടുത്തി രാജസ്ഥാൻ
അതേസമയം സഞ്ജുവിന്രെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസിന് ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ പഞ്ചാബിനെതിരെയും ചെന്നൈ സൂപ്പർ കിങ്സിനെതിരെയും തോൽവി വഴങ്ങിയ രാജസ്ഥാന്റെ ഏക ജയം ഡൽഹിക്കെതിരെയായിരുന്നു. മൂന്ന് വിക്കറ്റിനാണ് റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ രാജസ്ഥാൻ തോൽപ്പിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications